ചർമ്മത്തിലെ
ഫംഗസ് ബാധകൾ

‘‘തൊലിപ്പുറത്തെ അണുബാധയായാലും ഫംഗസ് ബാധയായാലും അർഹിക്കുന്ന ഗൗരവത്തോടെ ചികിത്സിക്കണം. നിസ്സാരമാക്കി അവഗണിക്കുകയും മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നുവാങ്ങിച്ചു കഴിക്കുകയും ചെയ്യുന്ന പ്രവണത ഒട്ടും അഭികാമ്യമല്ല’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ശ്രീരേഖാ പണിക്കർ എഴുതിയ ലേഖനം.

ഷ്ണകാലാവസ്ഥയിൽ ഏറ്റവുമധികം കാണപ്പെടുന്ന ത്വക്‌രോഗമാണ് ഫംഗസ് ബാധ. കൃത്യമായ രോഗനിർണ്ണയവും ചികിത്സയും നൽകിയില്ലെങ്കിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്.

ഡെർമാറ്റോ ഫൈറ്റ് ബാധകൾ

ഇത് പ്രത്യേക വിഭാഗത്തിൽപെട്ട ഫംഗസുകളാണ്. ഇവ ത്വക്കിന്റെ (Epidermis) പുറംപാളികളിലാണ് കാണപ്പെടുന്നത്. മൃതകോശങ്ങളാണ് ഇവയുടെ വാസസ്ഥലം. മനുഷ്യശരീരത്തിലുള്ള ഒരു രാസഘടകം (Serum fungal inhibilitory factor) ഇവയെ ചർമ്മത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നതിനെ തടയുന്നു. വ്യക്തിശുചിത്വമില്ലായ്മ, പ്രമേഹം പോലെയുള്ള രോഗങ്ങൾ, ഉഷ്ണകാലാവസ്ഥ, വളർത്തുമൃഗങ്ങളുമായുള്ള സഹവാസം, ഫംഗസ് ബാധയുള്ളവരുമായുള്ള ഇടപഴകൽ ഇവയൊക്കെയാണ് ആദ്യമായി ഫംഗസ് ബാധയുണ്ടാകാനുള്ള കാരണങ്ങൾ. വ്യക്തിയുടെ പ്രതിരോധശേഷിയും ഒരു കാരണമാണ്. ക്യാൻസർ, വൃക്കരോഗങ്ങൾ തുടങ്ങിയവ കാരണം പ്രതിരോധശക്തി (immunity) നഷ്ടപ്പെട്ടവർക്ക് പെട്ടെന്ന് രോഗമുണ്ടാകും.

പ്രധാന ഫംഗസ് രോഗങ്ങൾ

1. ട്രൈകോഫൈറ്റോൺ ടോൺസുരാൻസ് (Tricho phyton tonsurans).

2. മൈക്രോ സ്‌പോറം ആഡ്രൂണൈ (Micro sporum audruni).

ശരീരത്തിലെ ചർമ്മപാളികളിൽ മാത്രമേ ഇവയ്ക്ക് ജീവിക്കുവാൻ കഴിയുകയുള്ളൂ എന്നൊരു പ്രത്യേകതയും ഈ വിഭാഗങ്ങൾക്കുണ്ട്.

പ്രധാനപ്പെട്ട ഫംഗസ് ബാധകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം

ടീനിയ കോർപോറിസ്:

ചർമ്മത്തിൽ ഏറ്റവും അധികമായി കണ്ടുവരുന്ന രോഗമാണിത്. ട്രൈക്കോഫൈറ്റൺ (Trichophyton) വിഭാഗത്തിൽപ്പെടുന്ന ഫംഗസാണിതുണ്ടാക്കുന്നത്. ചിലരിൽ ഇത് അസഹ്യമായ ചൊറിച്ചിലുണ്ടാക്കും. ചിലർക്ക് അത് അത്ര ഗൗരവതരമാകണമെന്നില്ല.

ലക്ഷണങ്ങൾ:

ഇളം കറുപ്പോ ചുവപ്പോ നിറത്തിലുള്ള വട്ടത്തിലുള്ള പാടുകളാണ് ആദ്യം കാണുക. വർത്തുളാകൃതിയിലുള്ള പാടുകളുടെ അരികുകളിൽ ചുവന്ന ചെറിയ കുമിളകളോ പൊരിച്ചിലോ കാണാറുണ്ട്. കൈകൾ, കാലുകൾ, കക്ഷം, നെഞ്ച്, കഴുത്ത്, വിരളമായി മുഖം എന്നിവിടങ്ങളിൽ ഫംഗസ് രോഗബാധ ഉണ്ടാകും.

എല്ലാ പ്രായക്കാർക്കും ഇത് വരാവുന്നതാണ്. കൂടുതലും ചൂടുകാലത്താണ് ഇതുണ്ടാകുന്നത്. ഇടുങ്ങിയ വാസസ്ഥലങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും പ്രധാന കാരണങ്ങളാണ്. പ്രമേഹം പോലെ പ്രതിരോധശേഷി കുറവുള്ളവരിൽ ഇത് അധികമായി കാണുന്നു.

ടീനിയ കോർപോറിസ്. ചിലരിൽ ഇത് അസഹ്യമായ ചൊറിച്ചിലുണ്ടാക്കും. ചിലർക്ക് അത് അത്ര ഗൗരവതരമാകണമെന്നില്ല.
ടീനിയ കോർപോറിസ്. ചിലരിൽ ഇത് അസഹ്യമായ ചൊറിച്ചിലുണ്ടാക്കും. ചിലർക്ക് അത് അത്ര ഗൗരവതരമാകണമെന്നില്ല.

ടീനിയ ക്രൂറിസ്:

ഇത് ഗുഹ്യഭാഗങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധ യാണ്. അസഹ്യമായ ചൊറിച്ചിലും ചുവന്നു തടിച്ച വൃത്താകൃതിയിലുള്ള പാടുകളുമാണ് രോഗലക്ഷണങ്ങൾ.

തുടകൾക്കിടയിലും നിതംബങ്ങളിലുമാണ് ആദ്യം കാണപ്പെടുന്നത്. വ്യക്തിശുചിത്വമില്ലായ്മയും അധിക വിയർപ്പും പ്രധാന കാരണങ്ങളാണ്. ആർത്തവത്തോടനുബന്ധിച്ച് കുടുതലായ യോനീ സ്രവങ്ങൾ കാരണം, ഗുഹ്യഭാഗങ്ങൾ എപ്പോഴും നനഞ്ഞിരിക്കുകയാണെങ്കിൽ ഫംഗസ് ബാധ പെട്ടെന്നുണ്ടാകും. ആദ്യമായി ഒരു ഫംഗസ് അണു ബാധ കണ്ടുപിടിക്കുകയാണെങ്കിൽ അതിന്റെ കാരണങ്ങൾ അന്വേഷിച്ച് അത് ദുരീകരിക്കു ന്നത് രോഗം വീണ്ടും ഉണ്ടാകാതിരിക്കാൻ സഹായകമാണ്.

ടീനിയ ബാർബേ:

പുരുഷന്മാരുടെ മുഖത്ത് മീശയുള്ള ഭാഗത്തുണ്ടാകുന്ന അണുബാധയാണിത്. വളർത്തുമൃഗങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നവർക്കാണ് ഇതുണ്ടാകുന്നത്.

ചൊറിച്ചിൽ, വേദന, പൊരിച്ചിൽ, ചുവന്ന വട്ടത്തിലുള്ള പാടു കൾ ഇവയാണ് ലക്ഷണങ്ങൾ. ചിലരിൽ ഈ അണുബാധ രോമകൂപങ്ങളിലേക്ക് വ്യാപിക്കുകയും രോമം കൊഴിഞ്ഞുപോവുകയും ചെയ്യും.

ടീനിയ ക്യാപിറ്റിസ്:

കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്, 3- 7 വയസിനിടയിലുള്ളവരിൽ. ചിലപ്പോൾ പ്രായ മായവരിലും ഇതുണ്ടാകാറുണ്ട്. സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. ബാർബർ ഷോപ്പുകളിലും ബ്യൂട്ടിപാർലറുകളിലും വേണ്ടത്ര ശുചിത്വമില്ലാതെ ഉപയോഗിക്കുന്ന ചീപ്പുകളിൽ നിന്നും ബ്രഷുകളിൽനിന്നും അസുഖബാധിതരുടെ തൊപ്പികൾ, ടൗവ്വലുകൾ മുതലായവയിൽനിന്നും അസുഖം പകരാം.

ആൾക്കാർ തിങ്ങിപ്പാർക്കുന്ന തെരുവുകളിലെയും അഭയാർത്ഥികേന്ദ്രങ്ങളിലെയും കുട്ടികൾക്ക് സാധാരണ ഉണ്ടാകുന്ന രോഗമാണിത്. വ്യക്തിശുചിത്വമാണ് ഏറ്റവും പ്രധാനം. ചിലപ്പോൾ രോമകൂപങ്ങളിലേക്ക് അണുബാധ വ്യാപിച്ചാൽ പഴുപ്പുനിറഞ്ഞു വേദനയുള്ള പരുക്കൾ ഉണ്ടാകാം. മുടി പൊഴിഞ്ഞുപോവുക, തലയോട്ടിയിൽ പൊരിച്ചിൽ കാണുക, മുടി പൊട്ടിപ്പോകുക, പഴുപ്പ് ഒലിക്കുക ഇവയൊക്കെ രോഗലക്ഷണങ്ങളാണ്.

ടീനിയ മാന്നം:

കൈവെള്ളയിലുണ്ടാകുന്ന ഫംഗസ് ബാധ. ചൊറിച്ചിൽ, കൈവെള്ളയിൽ ചുവപ്പ്, പൊരിച്ചിൽ, തൊലി കട്ടിപിടിക്കൽ, ചെറിയ കുമിളകൾ എന്നിവ കാണാം. ഉഷ്ണകാലാവസ്ഥയിൽ ഇത് സാധാരണയാണ്. ചിലപ്പോൾ ബാക്ടീരിയബാധ ഇതിന്റെ ഒപ്പം ഉണ്ടാകും. കാലിലെ ഫംഗ സ് ബാധയോടൊപ്പമാണ് മിക്ക വാറും ഉണ്ടാകുക.

ടീനിയ പെഡിസ്:

കാൽപാദങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധ.
ഏറ്റവും കൂടുതൽ കാണുന്ന രോഗമാണ് കാലിൽ വരുന്ന ഫംഗസ്ബാധ. ചൂടുകാലത്ത് ഇത് സാധാരണയാണ്. സോക്‌സും ഷൂസും സ്ഥിരമായി ഉപയോഗിക്കുന്നവരിലും നനഞ്ഞ പ്രതലത്തിൽ ജോലി ചെയ്യുന്നവരിലും (ഉദാ: റോഡ് പണിക്കാർ) ഈ രോഗം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ കൂടെ ബാക്ടീരിയ അണുബാധയും ചിലപ്പോൾ ഉണ്ടാകാം. കാൽവിര‍ലുകൾക്കിടയിൽ പൊരിച്ചിൽ, അഴുകൽ, പഴുപ്പുണ്ടാകുക, വൃണം ഉണ്ടാകുക ഇവയാണ് ലക്ഷണങ്ങൾ. ഉള്ളം കാലിൽ ചുവപ്പും തടിപ്പും വശത്തുള്ള പൊരിച്ചിൽ, വെടിച്ചുകീറൽ ഈ ലക്ഷണങ്ങളും കാണാറുണ്ട്. അപൂർമായി ചുവന്ന കുരുക്കളും ചെറിയ കുമിളകളും കാണാറുണ്ട്. വളർത്തുമൃഗങ്ങളിൽ നിന്നും ഇത് പകരാനിടയുണ്ട്.

ടീനിയ പെഡിസ്. കാൽപാദങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധ. ഏറ്റവും കൂടുതൽ കാണുന്ന രോഗമാണ് കാലിൽ വരുന്ന ഫംഗസ്ബാധ.
ടീനിയ പെഡിസ്. കാൽപാദങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധ. ഏറ്റവും കൂടുതൽ കാണുന്ന രോഗമാണ് കാലിൽ വരുന്ന ഫംഗസ്ബാധ.

ഒണിക്കോ മൈകോസിസ്

നഖത്തിലുണ്ടാകുന്ന ഫംഗസ് ബാധ.
സമൂഹത്തിൽ 40% പേർക്കും കണ്ടുവരുന്ന രോഗ മാണ് നഖങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധ. നഖത്തിന്റെ താഴത്തെ ഭാഗത്തുനിന്നുണ്ടാകുന്നത്, നഖത്തിന്റെ അറ്റത്തുണ്ടാകുന്നത്, നഖത്തിന്റെ പുറംപാളിയിലുണ്ടാകുന്നത് എന്നിങ്ങനെ പലതരത്തിൽ ഫംഗസ്ബാധ ഉണ്ടാകാം. നഖത്തിന്റെ വശങ്ങളിൽനിന്ന് ഇത് വ്യാപിച്ച് നഖത്തിന്റെ എല്ലാ യിടവും ഫംഗസ് ബാധ ഉണ്ടാകുന്നത് സാധാരണയാണ്. നഖം മഞ്ഞയോ തവിട്ടുനിറമോ ആവുക, നഖം കട്ടിപിടിക്കുക, നഖത്തിനടിയിൽ പൊടി അടിയുന്നതുപോലെ കാണപ്പെടുക, നഖം പൊട്ടിപ്പോകുക, വേദന അനുഭവപ്പെടുക ഇവയാണ് പ്രധാന ലക്ഷണങ്ങൾ.

രോഗനിർണ്ണയം

രോഗബാധയുള്ള തൊലി ചുരണ്ടിയെടുത്ത് പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് ലായനിയിൽ ഇട്ട് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ ഫംഗസിന്റെ നീണ്ട നാരുകൾ കാണാൻ സാധിക്കും. ചില ഡൈകൾ (dye) ഉപയോഗിച്ചാൽ ഫംഗസിനെ തെളിഞ്ഞുകാണാൻ സാധിക്കും.

നഖത്തിലുള്ള ഫംഗസ് ബാധ PAS സ്റ്റെയ്ൻ (Periodic acid shiff stain) ഉപയോഗിച്ച് കണ്ടുപിടിക്കാൻ സാധിക്കും. നഖം മുറിച്ചെടുത്ത് ഫംഗസ് കൾച്ചർ ചെയ്താലും രോഗനിർണ്ണയം സാധിക്കും.

വുഡ്‌സ് ലാംപ് (Wood's Lamp) എന്ന ഉപകരണമുപയോഗിച്ചും ഫംഗസ് രോഗം കണ്ടുപിടിക്കാൻ സാധിക്കും.

ചികിത്സ, പ്രതിരോധ മാർഗ്ഗങ്ങൾ

  • പ്രമേഹരോഗികളും സ്ഥിരമായി ഷൂസ് ഉപയോഗിക്കുന്നവരും കാൽപ്പാദങ്ങൾ വൃത്തിയായി സൂക്ഷിക്കുക.

  • കാൽ‍വിരലുകൾക്കിടയിൽ ഈർപ്പം തുടച്ചുമാറ്റി ആന്റിഫംഗൽ പൗഡർ (Antifungal powder) ഉപയോഗിക്കണം.

  • ഇറുക്കമുള്ള ചെരുപ്പുകൾ ഒഴിവാക്കണം. പ്ലാസ്റ്റിക്, റബർ ചെരുപ്പുകൾ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക.

  • അമിത വിയർപ്പുള്ളവർ, കോട്ടൺ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ. സിന്തറ്റിക് തുണിത്തരങ്ങൾ വിയർപ്പ് ബാഷ്പീകരിക്കാൻ സഹായകമല്ല. ദേഹത്ത് നനവുണ്ടെങ്കിൽ ഫംഗസ്ബാധ പെട്ടെന്ന് ഉണ്ടാകാൻ സാധ്യതയേറെയാണ്. കമ്പിളി വസ്ത്രങ്ങളും കഴിയുന്നതും ഒഴിവാക്കണം.

  • ടവലുകളും ചീപ്പുകളും ശുചിയായി സൂക്ഷിക്കുക. മറ്റുള്ളവരുമായി പങ്കിടാതെയിരിക്കുക.

പുറമെയുള്ള ചികിത്സകൾ

1. കാലിലോ കയ്യിലോ വെള്ളമൊലിക്കുന്ന, കുരുക്കളോ കുമിളകളോ ഉണ്ടെങ്കിൽ ഉപ്പുവെള്ളത്തിൽ തുണി മുക്കി രണ്ടുനേരം ഒപ്പിയെടുക്കുക (Saline Compresses).

2. പുറമേ പുരട്ടുന്ന ലേപനങ്ങൾ മാർക്കറ്റിൽ ലഭ്യമാണ്. ഇമിഡസോളുകൾ (Imidazole) ടെർബിനാഫിൻ (Terbinafin) നാഫ്റ്റിഫിൻ (Naftifin) അടങ്ങിയ ലേപനങ്ങൾ രണ്ടുനേരം പുരട്ടു ന്നത് വളരെ ഫലപ്രദമാണ്. മൂന്നാഴ്ചയോളം ഉപയോഗിക്കേണ്ടതാണ്. 80-90 ശതമാനം വരെ രോഗശമനത്തിന് സാധ്യതയുണ്ട്. കഴിയുന്നതും ഒരു മാസം വരെ പുരട്ടേണ്ടിവരും. പുതുതായി രോഗബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

കാലിലെ തൊലിയുടെ കട്ടി മാറ്റുവാനായി സാലിസിലിക്ക് ആസിഡ് (Salicylic Acid) അടങ്ങി യ ലേപനങ്ങൾ ഉപയോഗിക്കാം. വിരലുകൾക്കിടയിലെ ഫംഗസ് ബാധ കാരണം വേദനയും ചൊറിച്ചിലും ഉണ്ടെങ്കിൽ അലുമിനിയം ഹൈഡ്രോക്‌സൈഡ് അടങ്ങിയ ലായനി പുരട്ടിയാൽ കുറയുന്നതായി കാണാം. ഇതിന് അണുബാധ ശമിപ്പിക്കാൻ കഴിവുണ്ട്.

നഖത്തിലെ ഫംഗസ് ബാധക്ക് പുറമേ പുരട്ടുന്ന മരുന്നുകൾ അത്ര പ്രയോജനകരമല്ല. എന്നാലും സൈക്ലോപൈറോക്‌സ് (cicloxpirox) ലായനി രാവിലെയും വൈകീട്ടും നഖത്തിൽ ഒരു ചെറിയ ബ്രഷ് വെച്ച് പുരട്ടുന്നത് വേദന ശമിക്കാൻ സഹായിക്കും. നാഫ്റ്റിഫിൻ മരുന്നും ഇതുപോലെ ഉപയോഗിക്കും.

ഉള്ളിൽ കഴിക്കുന്ന ഔഷധങ്ങൾ:

1. ടെർബിനാഫിൻ:

വളരെ ഫലപ്രദമായ മരുന്നാണിത്. ശരീരത്തിലുണ്ടാകുന്ന ഫംഗസ്ബാധക്ക് 250mg രാവിലെയും വൈകീട്ടും പത്തുദിവസമെങ്കിലും കഴിക്കേണ്ടിവരും. നഖത്തിലുള്ള രോഗത്തിന് 3 മാസം മുതൽ 6 മാസം വരെ ചികിത്സ എടുക്കണം.

2. ഫ്‌ളുക്കനസോൾ (Fluconazole):

150mg ഒന്നുവെച്ച് നാലാഴ്ച കഴിക്കേണ്ടിവരും. സാധാരണ ഫംഗസ് ബാധയ്ക്ക് നഖത്തിനുവേണ്ടി മൂന്നു മാസമെങ്കിലും ചികിത്സ എടുക്കണം.

3. ഐട്രാകൊനാസോൾ (Itraconazole):

200 mg രാവിലെയും വൈകീട്ടും ഏഴു മുതൽ പത്തുദിവസം വരെ കഴിക്കേണ്ടിവരും. നഖത്തിനുവേണ്ടി Pulse therapy എന്ന പ്രത്യേക ചികിത്സയാണ് നല്കുന്നത്. എല്ലാ മാസവും ഒരാഴ്ച മരുന്നു നൽകണം. മൂന്നു മാസത്തേക്ക് മരുന്നു കഴിക്കേണ്ടിവരും.

4. കീറ്റോകൊനസോൾ (Ketoconazole):

200 mg ദിവസവും ഒരാഴ്ച കഴിക്കേണ്ടിവരും.

5. ഗ്രിസിയോഫൾവിൻ (Griseofulvin):

തലയിലുണ്ടാവുന്ന ഫംഗസ് ബാധക്ക് കൂടുതൽ ഫലപ്രദം ഈ മരുന്നാണ്. കുട്ടികളിൽ താരതമ്യേന സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഔഷധമാണിത്. ഇത് അണുബാധക്കും കാൻഡിഡൽ പൂപ്പൽ ബാധക്കും ഫലപ്രദമാണ്.

ഈ മരുന്നുകൾക്കെല്ലാം വളരെയധികം പാർശ്വഫലങ്ങളുണ്ട്. അതുകൊണ്ട് പരിചയസമ്പന്നനായ ത്വക്‌രോഗവിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ മാത്രമേ ഉപയോഗിക്കാവൂ. തൊലിപ്പുറത്തെ അണുബാധയായാലും ഫംഗസ് ബാധയായാലും അതിനർഹിക്കുന്ന ഗൗരവത്തോടെ തന്നെ ചികിത്സ ചെയ്യേണ്ടതാണ്. നിസ്സാരമാക്കി അവഗണിക്കുകയും മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നുവാങ്ങിച്ചു കഴിക്കുകയും ചെയ്യുന്ന പ്രവണത ഒട്ടും അഭികാമ്യമല്ല.

ഏറ്റവും വലിയ അവയവമാണ് ചർമ്മം. ത്വക്ക് ആരോഗ്യകരമായി കാത്തുസൂക്ഷിച്ചാൽ അനവധി രോഗങ്ങൾ നമുക്ക് തടയാൻ സാധിക്കുന്നു. അത്ര പ്രാധാന്യത്തോടെ അത്ര ശുചിത്വത്തോടെ ചർമ്മം കാത്തുസൂക്ഷിക്കണം. അത് ഒരു നിഷ്ഠപോലെ ചെയ്യേണ്ടതാണ്.

READ: ശിശുക്കളുടെ
പോഷണവും ഭക്ഷണവും
എങ്ങനെയായിരിക്കണം?

പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ്,
എന്തു​ ചെയ്യണം?

പ്രസവാനന്തരം
ആറാഴ്ച
അതിപ്രധാനം

ആശുപത്രി ശുചിത്വവും അണുബാധ നിയന്ത്രണവും ഉറപ്പുവരുത്താൻ…

ഡോക്ടർ
ജനപ്രതിനിധി
ആയപ്പോൾ

ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി

മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…

കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…

കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി

‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു

ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ

ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments