അതീവ ഗുരുതര രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ക്രിട്ടിക്കൽ കെയർ വിഭാഗം പ്രായോഗികമായ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അണുബാധാനിയന്ത്രണവുമായി ബന്ധപ്പെട്ട ശ്രമകരമായ ദൗത്യങ്ങളാണ്.
മൂന്നാം ലോകരാജ്യങ്ങളിൽ, തീവ്ര പരിചരണ വിഭാഗങ്ങളായ എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, എച്ച്.ഡി യു, ഐ.സി.യു, ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗികളിൽ ഏതാണ്ട് 54 ശതമാനത്തിലധികം പേർക്കും ഏതെങ്കിലും തരത്തിലുള്ള അണുബാധ യുള്ളവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു (1). അതിനുപുറമേ, തീവ്ര പരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന 22 ശതമാനത്തോളം രോഗികൾക്ക് അവിടെ നിന്നുതന്നെ മറ്റ് അണുബാധ ഏൽക്കുന്നുന്നെും പഠനങ്ങൾ സൂചിപ്പിക്കുന്നു.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് നിലവിലുള്ള അണുബാധയും, മറ്റു രോഗികളിൽ നിന്നോ, പരിചരിക്കുന്നവരിൽ നിന്നോ, ഉപകരണങ്ങളിൽ നിന്നോ, ജീവൻ രക്ഷായന്ത്ര ങ്ങളിൽ നിന്നോ ലഭിക്കുന്ന അണുബാധയും കൃത്യമായ മരുന്നുകളുപയോഗിച്ച് ചികിത്സിക്കുക എന്നത് ഈ രംഗത്തെ വെല്ലുവിളികളിൽ പ്രധാനപ്പെട്ടതാണ്.
ഓരോ രോഗിയിലും വ്യത്യസ്തമായ രോഗാണുക്കളായിരിക്കും അണുബാധയുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഏതു രോഗമാണ് എന്നറിയുന്നതിനുവേണ്ടി രക്തം, മൂത്രം, മറ്റു ദ്രവങ്ങൾ എന്നിവ കൾച്ചർ ടെസ്റ്റിന് വിധേയമാക്കി, ഏതാണ് പ്രധാന രോഗാണുവെന്നും അതിന് ഏറ്റവും ഫലപ്രദമായ ആന്റിബയോട്ടി ക്കുകൾ ഏതെന്നും നിശ്ചയിക്കുകയാണ് ചികിത്സയുടെ ആദ്യഘട്ടം. എന്നാൽ നിലവിൽ മൈക്രോബയോളജി വിഭാഗത്തിൽ കൾച്ചർ ടെസ്റ്റു കളിൽ, പ്രത്യേകമായ സംയുക്തങ്ങളിൽ (കൾച്ചർ മീഡിയ) പരിശോധനക്ക് ലഭിച്ച ദ്രവങ്ങൾ ചേർത്ത് അതിലെ സൂക്ഷ്മാണുവിനെ വളർത്തിയെടുത്ത് അവയെ പ്രതിരോധിക്കാൻ സാധ്യമായ മരുന്നുകൾ കണ്ടെത്തുകയാണ് ചെയ്യുന്നത്.
മൂന്ന് ദിവസമോ അതിലധികമോ വരുന്ന ഈ പ്രക്രിയ ഫലപ്രദമാണെങ്കിലും അടിയന്തര ചികിത്സാ ഘട്ടത്തിൽ ഈ റിപ്പോർട്ട് വരുന്നതിന് കാത്തിരിക്കുമ്പോഴേക്കും, രോഗിയുടെ അവസ്ഥ അതീവ ഗുരുതരമാകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാവുന്നതാണ്. ഈ പ്രതി സന്ധി പരിഹരിക്കാനായി ഏതാണ്ട് എല്ലാവിധ സൂക്ഷ്മാണുക്കളെയും നശിപ്പിക്കാൻ സാധിക്കുന്ന ശകതമായ (ബ്രോഡ് സ്പെക്ട്രം) ആന്റിബയോട്ടിക്കുകൾ, ഗുരുതരമായ മുഴുവൻ രോഗികൾക്കും ഉപയോഗിക്കുക എന്നത് മാത്രമാ ണ് നിലവിലുള്ള പോംവഴി.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം
അന്താരാഷ്ട്ര തലത്തിൽ തന്നെ ചികിത്സാരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗവും അമി തമായ ഉപയോഗങ്ങളും. പ്രത്യേകിച്ച് ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 114 ശതമാനം വർദ്ധനവുണ്ടായതായി പഠനങ്ങൾ സൂചിപ്പിക്കുന്നു (3)
ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ അഭാവം, ദുർബലമായ അടിസ്ഥാന സൗകര്യങ്ങൾ, രോഗനിർണയശേഷിയിലെ പോരായ്മകൾ എന്നിവ മറി കടക്കാനായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെ വർദ്ധിപ്പിക്കുന്ന പ്രവണതയാണ് പല മൂന്നാം ലോക രാജ്യങ്ങളിലും കണ്ടുവരുന്നത്. ഡോക്ടർമാരുടെ കുറിപ്പ് ഇല്ലാതെയും, അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിലും, കൃത്യമായ രോഗനിർണയം നടത്താതെയും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. ആന്റിബയോട്ടിക് ദുരുപയോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്ക് വേണ്ടി കൂടുതൽ തുക ബജറ്റുകളിൽ വകയിരുത്തുക, പ്രതിരോധ വാക്‌സിനുകൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയോടൊപ്പം തന്നെ വളരെ പെട്ടെന്ന് റിസൾട്ടുകൾ ലഭിക്കുന്ന പോയിന്റ് ഓഫ് കെയർ (POC) ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങൾക്ക് ഊന്നൽ നൽകുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഈ പ്രതിസന്ധിയെ നേരിടാനായി വിദഗ്ധർ മുന്നോട്ടുവെക്കുന്നത്.
തീവ്രപരിചരണ വിഭാഗത്തിലെ
പോയിന്റ് ഓഫ് കെയർ ടെസ്റ്റുകൾ
രോഗബാധയുണ്ടാക്കുന്ന അണുക്കളെ തിരിച്ചറിയാനും അവർക്കെതിരെ ഉപയോഗിക്കാ വുന്ന കൃത്യമായ മരുന്നുകൾ മനസ്സിലാക്കാനും മൂന്നു ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥ പരിഹരിക്കുന്നതിനായി മണിക്കൂറുകൾക്കകം തന്നെ റിസൾട്ട് ലഭ്യമാക്കുന്ന പോയിന്റ് ഓഫ് കെയർ ടെസ്റ്റുകൾ ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയതുതന്നെ ഈ രംഗത്തെ വിപ്ലവാത്മകമായ തുടക്കമാണ്. രോഗാണുവിന്റെ ജനിതകഘടന തിരിച്ചറിഞ്ഞ് ജീനോ സീക്വൻസിംഗ് നടത്തിയാണ് ഇതിൽ മിക്കതും പ്രവർത്തിക്കുന്നത്. പോളിമെറൈസ് ചെയിൻ റിയാക്ഷൻ (PCR) ഉപയോഗിച്ചിട്ടുള്ള ബ്ലഡ് കൾച്ചർ ഐഡന്റിഫിക്കേഷൻ പാനലുകൾ ഈ രംഗത്തെ മികച്ച നേട്ടമാണ്. രക്തത്തിലെ കൾച്ചർ ടെസ്റ്റ് പോസിറ്റീവായ ഉടൻ തന്നെ ഒരു മണിക്കൂറിനകം ടെസ്റ്റ് റിപ്പോർട്ട് ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
നാനോ പോർ (Nano Pore) ടെക്‌നോളജി
ആധുനിക വൈദ്യശാസ്ത്ര ത്തോട് ബന്ധപ്പെട്ട ഏതാണ്ട് എല്ലാ മേഖലകളിലും സ്വതസിദ്ധമായ സാന്നിധ്യമായി ജീനോം സീക്വൻ സിംഗ് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഇതിനോടൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായവും കൂടി ലഭിക്കുമ്പോൾ അത് വൈദ്യശാസ്ത്ര രംഗത്ത് പുതിയ വിപ്ലവങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ഈ രംഗത്ത് ഏറ്റവും പുതിയതും ഏറെ പ്രതീക്ഷകൾ ഉണർത്തുന്നതുമായ സാങ്കേതിക വിദ്യയാണ് നാനോ പോർ ടെക്‌നോളജി. കൂടുതൽ ലാളിത്യവും വേഗതയുമുള്ള ഡി.എൻ.എ - ആർ.എൻ.എ സീക്വൻസിംഗിന് വഴിയൊരുക്കുന്ന നാനോ പോർ ടെക്‌നോളജി, ജീവരക്ഷാമേഖലകളിലും ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിലും, മരുന്നു ഗവേഷണങ്ങളിലും വിപുലമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. (4)
രോഗാണുവിന്റെ ന്യൂക്ലിക് ആസിഡ് തന്മാത്രകളെ ചെറിയ പ്രോട്ടീൻ നാനോ പോറുകളിലൂടെ കടത്തിവിടുകയും വൈദ്യുത പ്രവാഹത്തിലെ മാറ്റങ്ങൾ കണ്ടെത്തുകയും ചെയ്തുകൊണ്ട് കൃത്യമായി വ്യവച്ഛേദിച്ച് എടുക്കുന്ന ഡി.എൻ.എ /ആർ.എൻ.എ സീക്വൻ സിംഗ് രീതിയാണ് നാനോ പോർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. (5)

നാനോ പോർ ടെക്‌നോളജിയുടെ
സാധ്യതകൾ
അണുബാധ കൃത്യമായും വളരെ പെട്ടെന്ന് കണ്ടെത്താനും മികച്ച മരുന്നുകൾ കണ്ടെത്തി ഗുരുതരാവസ്ഥയിൽ നിന്ന് രോഗിയെ രക്ഷിക്കാനും ഈ സംവിധാനത്തിൽ സാധിക്കും, അതുവഴി അനാവശ്യമായ ആന്റിബയോട്ടികളുടെ ഉപയോഗം തടയാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കുന്നു. ബാക്ടീരിയകൾ മാത്രമല്ല വൈറസുകൾ, ഫംഗസ് എന്നിവയെ കൂടി കണ്ടെത്താൻ സാധിക്കുന്നു എന്നത് ഈ രംഗത്തെ ഏറ്റവും വലിയ പ്രതീക്ഷയാണ്. ആന്റി ബയോട്ടിക് പ്രതിരോധ ജീനുകൾ കണ്ടെത്തി, ചികിത്സയ്ക്ക് കൃത്യമായി മാർഗ്ഗരേഖകൾ തയ്യാറാക്കാം എന്നത് ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും ഏറെ സഹായകമാണ്. ഇത്തരത്തിൽ ഉണ്ടാക്കുന്ന ആന്റിബയോട്ടിക് പ്രോട്ടോക്കോളുകൾ പ്രാദേശികമായും ദേശീയമായും വികസിപ്പിച്ചെടുക്കാവുന്നതാണ്. ഈ രംഗത്ത് ഓക്‌സ്ഫോർഡ് നാനോ പോർ ടെക്നോളജി വലിയ സംഭാവനകളാണ് ചെയ്യുന്നത്. (6)
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ സാധിക്കുന്നു എന്നതുതന്നെ ചികിത്സാരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ തരണം ചെയ്യാൻ പര്യാപ്തമാണ്. ഗുരുതരമായ ഏതാണ്ട് എല്ലാ രോഗങ്ങൾക്കും രോഗാണു ഏതെന്ന് കൃത്യമായി തിരിച്ചറിയാതെ, ഏതാണ്ട് എല്ലാ അണുബാധയെയും തകർക്കുന്ന ബ്രോഡ് സ്പെക്ട്രം ആന്റിബയോട്ടുകൾ ഉപയോഗിക്കുന്നത് ആന്റിബയോട്ടിക് പ്രതിരോധം വളരാനും ചികിത്സാരംഗത്ത് പ്രതിസന്ധിയുണ്ടാക്കാനും കാരണമാക്കുന്നു.
നാനോ പോർ ജീൻ സീക്വൻസിംഗ് വഴി രോഗാ ണുവിനെ കൃത്യമായി തിരിച്ചറിയുകയും, മികച്ച ആന്റിബയോട്ടിക്ക് ഏതാണ് നല്ലതെന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോൾ അനാവശ്യമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഇല്ലാ താക്കാൻ സാധിക്കുന്നു എന്നത് ഏറെ ആശ്വാസദായകമാണ്.
ലോകാരോഗ്യസംഘടന അടക്കം നിർദ്ദേശിക്കുന്ന ലക്ഷ്യബദ്ധമായ ആന്റിബയോട്ടിക് തെറാപ്പി എന്ന ആശയം കൂടുതൽ പ്രായോഗികമാകുന്നത് ഇതുവഴിയാണ്. തീവ്രപരിചരണ വിഭാഗം എന്ന നില ക്ക് ഗുരുതരമായ ഒരു രോഗിയെ അഡ്മിറ്റ് ചെയ്യുമ്പോൾ പരീക്ഷണാർത്ഥത്തിലാണ് (empirical) പലപ്പോഴും ആന്റിബയോട്ടിക്കുകൾ തെരഞ്ഞെടുക്കുന്നത്. യഥാർത്ഥ രോഗാണുവിനെ കൾച്ചർ ടെസ്റ്റ് വഴി തിരിച്ചറിയുമ്പോൾ, പുതിയൊരു ആന്റിബയോട്ടിക് തുടങ്ങുന്നതും സാധാരണയാണ്. ഈ പ്രതിസന്ധി ഒഴിവാക്കാൻ നാനോ പോർ ടെക്‌നോളജിക്ക് കഴിയും എന്നതുതന്നെ ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ലക്ഷ്യബദ്ധമായി രോഗാണുവിനുനേർക്ക് ഉന്നം വച്ചുള്ള ഈ ചികിത്സ വഴി മരുന്നുപയോഗം കുറയ്ക്കാനും ഊഹചികിത്സ ഒഴിവാക്കാനും ഗുണ മേന്മയുള്ള ചികിത്സ ഉറപ്പാക്കാനും കഴിയും. തീവ്രപരിചരണ വിഭാഗത്തിലെ സാധാരണ അണുബാധ (sepsis), രക്തത്തിലേക്ക് പടരുന്ന അണുബാധ (septicemia), വെന്റിലേറ്ററുകളിലൂടെ പകരുന്ന ന്യൂമോണിയ (VAP), മെനിഞ്ചൈറ്റിസ് തുടങ്ങിയ ഒട്ടേറെ ഗൗരവമേറിയ സാഹചര്യങ്ങളിൽ ഈ സംവിധാനം ഏറെ ഉപയോഗപ്രദമാണ്.
രോഗികേന്ദ്രീകൃത വ്യക്തിഗത ചികിത്സ ഏറെ ആവശ്യമുള്ള ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ നാനോ പോർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള രോഗനിർണയവും അനുബന്ധ ചികിത്സയും ഗുണപരമായ ഒട്ടേറെ സാധ്യതകൾ തുറന്നു വെക്കുന്നു. ചികിത്സാരംഗത്ത് കൂടുതൽ വ്യക്തതയും കൃത്യതയും ഉറപ്പാക്കുന്നതോടൊപ്പം വളരെ പെട്ടെന്ന് തന്നെ ഗുണമേന്മയുള്ള ചികിത്സ രോഗിക്ക് ലഭ്യമാക്കാൻ ഇതുവഴി സാധിക്കുന്നു. ഏറെ കൃത്യതയുള്ള ചികിത്സ (precision medicine), വ്യക്തികേന്ദ്രീകൃത ചികിത്സാസംവിധാനം (personalised medicine) എന്നിവയ്ക്ക് മുൻതൂക്കം നൽകിയുള്ള പുതിയകാല ചികിത്സാ സംവിധാനങ്ങ ൾക്ക് നാനോ പോർ ടെക്‌നോളജി വിപ്ലവകരമായ വാതിൽ തുറന്നുവെക്കുകയാണ്.
READ: പിത്താശയ കല്ലുകൾ
ഉയർത്തുന്ന വെല്ലുവിളികൾ
ഡോ. ശംഭുനാഥ് ദേ;
രാജ്യം മറന്നുപോയ
ഇന്ത്യൻ വൈദ്യശാസ്ത്ര പ്രതിഭ
ഉറക്കത്തിൽ
മൂത്രമൊഴിക്കുന്ന
കുട്ടികൾ
കുട്ടികളിലെ
അഡിനോയ്ഡ്
പ്രശ്നഭരിതമാകുമ്പോൾ
ഗർഭപാത്രം
നീക്കം ചെയ്യൽ
അനിവാര്യമോ?
മറക്കാനാകാത്ത രോഗി: റൊണാൾഡോ 2002
‘നോവും നിലാവും’;
ഒരു ആസ്വാദനം
സൊറിയാസിസ്
ചർമ്മരോഗം മാത്രമല്ല
പ്രസവത്തിന്
മുൻപും പിൻപും
വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും
മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ
അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ
പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ
സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ
വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ
വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

References:
Prevalence and Outcomes of Infection Among Patients in Intensive Care Units Jean-Louis Vincent and et al JAMA | Vol. 323, No. 15.
Infections and antimicrobial resistance in intensive care units in lower-middle income countries: a scoping review.
Yulia Rosa Saharman et al: Antimicrobial Resistance & Infection Control volume 10, Article number: 22 (2021).
Biomed centre, BMC Infections and antimicrobial resistance in intensive care units in lower-middle income countries Yulia Rosa Saharmanetal, Antimicrobial Resistance & Infection Control volume 10, Article number: 22 (2021).
Direct Nanopore Metagenomic Sequencing from Blood for Sepsis. Charalampous, T. et al.European Congress of Clinical Microbiology & Infectious Diseases (ECCMID), 2022.
A first look at the Oxford Nanopore MinION sequencer; Mikheyev AS, Tin MMY. Molecular Ecology Resources, 2014.
Clinical applications of nanopore sequencing for infectious disease: current status and prospects.
https://nanoporetech.com/ resource-centre/workflowpathogen- metagenomics.
