ഷിഗെല്ല എന്ന വില്ലന്‍

‘‘കുട്ടികളുടെയും മിലിറ്ററിക്കാരുടെയും മഹാവിപത്ത്' എന്നാണ് ഷിഗെല്ല അറിയപ്പെട്ടിരുന്നത്. 10 മുതൽ 100 വരെ ബാക്ടീരിയ മതി ഒരു വലിയ പകർച്ചവ്യാധി വരുത്തുവാൻ എന്നതും ശ്രദ്ധേയമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. എലിസബത്ത് കെ.ഇ. എഴുതിയ ലേഖനം.

ജൂൺ മാസത്തിലെ ആദ്യവാര ബിരുദാനന്തരബിരുദ വിദ്യാർത്ഥികളുടെ ക്ലാസിൽ പഠനവിഷയമായിരുന്നത് വയറിളക്കവും അകാരണമായ ക്ഷീണവും ബാധിച്ച സ്‌കൂൾ വിദ്യാർത്ഥിയുടെ രോഗലക്ഷണങ്ങൾ ആയിരുന്നു.

സാധാരണ വയറിളക്കം പോലെ തുടങ്ങിയെങ്കിലും പിന്നീട് ക്ഷീണം കാരണം അഡ്മിറ്റാക്കി. കടുത്ത പനി തുടർന്നു, ഒരു പ്രാവശ്യം അപസ്മാരവും വന്നു. ''സ്‌കൂൾ കുട്ടികളിൽ പനി വന്നാൽ അപസ്മാരം വരാറില്ലല്ലോ. കുട്ടിയുടെ മലത്തിൽ എപ്പോഴെങ്കിലും രക്തത്തിന്റെ അംശം ഉണ്ടായിരുന്നോ'' എന്ന അധ്യാപികയുടെ ചോദ്യത്തിലൂടെ ഷിഗെല്ല (Shigella Sonnei) എന്ന രോഗം ചുരുൾനിവർത്തി വെളിയിൽ വന്നു. അതെത്തുടർന്ന് കേരളത്തിലെ മറ്റു ജില്ലകളിലും ഈ രോഗം സ്ഥിരീകരിക്കപ്പെട്ടു.

1987-ൽ ജപ്പാനിൽ ഒരു ലക്ഷത്തിനടുത്ത് ആളുകളിൽ 'രക്താതിസാരം' കാണപ്പെട്ടു. അവരുടെ വിസർജ്യത്തിൽനിന്ന് രോഗകാരണമായ ബാസില്ലസ് ഡിഡൻ്ററിയെ ' (Bacillus dysenteriae') എന്ന ബാക്ടീരിയയെ ഡോ. കിയോഷി ഷിഗ കണ്ടെത്തി. ഷിഗ ടോക്സിൻ (SHIGA TOXIN) എന്നൊരു മാരകവിഷം അതുണ്ടാക്കുന്നതായും അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി ഈ രോഗാണുവിന് 'Shigella dysenteriae' എന്ന പേരും നൽകി.

മലം കൾച്ചർ ടെസ്റ്റ് നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണം വന്നാൽ മൂന്നു ദിവസത്തിനുള്ളിൽ കഠിനമായ വയറിളക്കം, പനി, ഛർദ്ദി, രക്താതിസാരം, വയറുവേദന, നിർജ്ജലീകരണം, മയക്കം, അപസ്മാരം, വൃക്കകളുടെ തകരാറ് എന്നിവയാണ് രോഗലക്ഷണങ്ങൾ.
മലം കൾച്ചർ ടെസ്റ്റ് നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണം വന്നാൽ മൂന്നു ദിവസത്തിനുള്ളിൽ കഠിനമായ വയറിളക്കം, പനി, ഛർദ്ദി, രക്താതിസാരം, വയറുവേദന, നിർജ്ജലീകരണം, മയക്കം, അപസ്മാരം, വൃക്കകളുടെ തകരാറ് എന്നിവയാണ് രോഗലക്ഷണങ്ങൾ.

'കുട്ടികളുടെയും മിലിറ്ററിക്കാരുടെയും മഹാവിപത്ത്' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ ഇതു വളരെ പ്രചാരത്തിലായിരു ന്നു. 10 മുതൽ 100 വരെ ബാക്ടീരിയ മതി ഒരു വലിയ പകർച്ചവ്യാധി വരുത്തുവാൻ എന്നതും ശ്രദ്ധേയമാണ്. ചില ആന്റിബയോട്ടിക്കുകളാണ് ഇതിനു പ്രതിവിധി (ഉദാ: Cip[rofloxacin, Ceftriaxone, Cefixime).

Shigella Dysenteriae (A),
Shigella flexineri (B),
Shigella boydii (C),
Shigella Sonnei (D)
എന്നീ നാലുതരം രോഗാണുക്കളുണ്ട്.
A ആണ് കൂടുതൽ മാരകം.

വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന എച്ച്. യു.എസ് ('Hemolytic Uremic Syndrome)', സന്ധിവീക്കം വരുത്തുന്ന അസുഖം ('Reiters' Syndrome') എന്നിവ ഇതിന്റെ പാർശ്വഫലങ്ങളാണ്.

മലം കൾച്ചർ ടെസ്റ്റ് നടത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണം വന്നാൽ മൂന്നു ദിവസത്തിനുള്ളിൽ കഠിനമായ വയറിളക്കം, പനി, ഛർദ്ദി, രക്താതിസാരം, വയറുവേദന, നിർജ്ജലീകരണം, മയക്കം, അപസ്മാരം, വൃക്കകളുടെ തകരാറ് എന്നിവയാണ് രോഗലക്ഷണങ്ങൾ.

ഉപ്പിട്ട കഞ്ഞിവെള്ളം, ORS ലായനി എന്നിവ ധാരാളമായി കുടിക്കുക, (കരിക്കിൻ വെള്ളത്തിൽ സോഡിയത്തിനേക്കാൾ മൂന്നിരട്ടി പൊട്ടാസ്യമുള്ളതിനാൽ അത് കുടിക്കുന്നത് അഭിലഷണീയമല്ല.) മലവിസർജ്യത്തിനുശേഷവും കുട്ടികളുടെയും മറ്റും വിസർജ്യം വൃത്തിയാക്കുന്നതിനു ശേഷവും കൈകൾ സോപ്പിട്ടു നന്നായി കഴുകണം. മാലിന്യം കലരാൻ സാധ്യതയുള്ളതും ഈച്ചകളും മറ്റും വന്നിരിക്കുവാൻ സാധ്യതയുള്ളതുമായ ആഹാരപദാർത്ഥങ്ങൾ, പാനീയങ്ങൾ, വൃത്തിഹീനമായ പാത്രങ്ങൾ, കഴുകി വൃത്തിയാക്കാത്ത കൈകൾ എന്നിവ രോഗം പരത്തുന്നു.

സാധാരണ ഹോട്ടലുകളിലും ഹോസ്റ്റലുകളിലും ചെയ്യുന്നതുപോലെ 100 ഡിഗ്രി സെൽഷ്യസ് തിളപ്പിച്ച വെള്ളത്തിൽ കുറെ തണുത്ത വെള്ളം ചേർക്കുമ്പോൾ അതിന്റെ താപനില ബാക്ടീരിയയ്ക്ക് പതിന്മടങ്ങ് വേഗത്തിൽ പെരുകുവാൻ സാധിക്കുന്ന 25-40 ഡിഗ്രി ആവുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഈ പ്രവണത മനുഷ്യരാശിയുടെ നന്മയ്ക്കായി എന്നെന്നേക്കുമായി ഉപേക്ഷിക്കണം.

ജലജന്യരോഗങ്ങളും മറ്റും പകരുന്ന രീതിയായ
7 F ഓർക്കുന്നതും നന്നായിരിക്കും.

(1): F - Faeces (വിസർജ്യം).
(2) F - Fingers (വൃത്തിഹീനമായ കൈവിരലുകൾ).
(3) F - Food (വൃത്തിഹീനമായ ആഹാരം).
(4) F - Fluids (വൃത്തിഹീനമായ പാനീയം, വെള്ളം).
(5) F - Flies (ഈച്ചകളും മറ്റുപ്രാണികളും).
(6) F - Fomites (ബെഡ്ഷീറ്റ്, തോർത്ത്, പാത്രങ്ങൾ, കളിപ്പാട്ടം, മൊബൈൽ ഫോൺ, നാണയങ്ങൾ, കറൻസി എന്നിവ).
(7) F - Field (മണ്ണുമായുള്ള സമ്പർക്കം).

‘സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട’ എന്ന ആപ്തവാക്യം വീണ്ടും വീണ്ടും നമ്മെത്തന്നെ ഓർമ്മിപ്പിയ്ക്കാം.

READ: ഡിജിറ്റൽ കാലത്തെ
സ്വകാര്യത

കല്യാണമണ്ഡപത്തിൽ ഒരു വധു

കുട്ടികളിലെ
വൃക്കരോഗങ്ങൾ

കാരണം വ്യക്തമല്ലാത്ത ദീർഘകാല വൃക്കരോഗം (CKDu): വടക്കൻ കേരളം
ഹോട്ട്‌സ്പോട്ടാണോ?

ന്യൂറോളജിയിലെ
കൃത്രിമ ബുദ്ധി

സ്ഥായിയായ വൃക്കരോഗങ്ങൾ:
കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധം

ബ്യൂട്ടിഫുൾ ഗെയിം:
ഫുട്ബോളും ആരോഗ്യവും

മഴക്കാല രോഗങ്ങൾ

പ്രമേഹവും വൃക്കരോഗവും

പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും

വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര

ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം

വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ

ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ

അദ്ഭുത മാന്ത്രികരുടെ
സംഗീതം

വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Shigella: Once known as a major threat to children and military personnel, even 10–100 bacteria can trigger a large-scale outbreak. Dr Elizabeth K.E explains.


ഡോ. എലിസബത്ത് കെ.ഇ.

സീനിയർ കൺസൾട്ടന്റ് ഇൻ പീഡിയാട്രിക്സ്. UNICEF-ന്റെ കേരള ഘടകം കൺസൾട്ടന്റ്. തിരുവനന്തപുരം ​മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം പ്രൊഫസറും വകുപ്പു മേധാവിയുമായിരുന്നു.

Comments