അനസ്തീഷ്യ;
ചില സംശയങ്ങൾ

അനസ്തീഷ്യയുമായി ബന്ധപ്പെട്ട് സാധരണയുണ്ടാകുന്ന ചില സംശയങ്ങൾക്ക് ഡോ. പി. ശശിധരൻ മറുപടി പറയുന്നു. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ കുറിപ്പ്.

ഓപ്പറേഷനു മുൻപ് ഭക്ഷണം കഴിക്കരുത് എന്നു പറയുന്നതെന്തുകൊണ്ട്?

ഉറങ്ങുന്ന സമയത്ത് കഴിച്ച ഭക്ഷണം ഛർദ്ദിക്കുവാനും ശ്വാസകോശത്തിലേക്ക് പോകുവാനും സാധ്യതയുണ്ട്. അത് കുറയ്ക്കുവാനാണ് ഭക്ഷണം കഴിക്കരുത് എന്നുപറയുന്നത്. രോഗിക്ക് ക്ഷീണം വരാതിരിക്കാൻ ഐ.വി. ഫ്‌ളൂയിഡ് (IV Fluid) നൽകിയിരിക്കും.

ആഭരണങ്ങൾ മാറ്റുന്നതെന്തിനാണ്?

ഓപ്പറേഷൻ സമയത്ത് ചില ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ചാർജ് ലോഹങ്ങളിൽ കേന്ദ്രീകരിക്കാനും ചെറിയ പൊള്ളൽ ഉണ്ടാകാനും സാധ്യതയുണ്ട്. അത് തടയാനാണ് ആഭരണങ്ങൾ മാറ്റണമെന്ന്‌പറയുന്നത്.

കൃത്രിമ പല്ലുകൾ മാറ്റുന്നതെന്തിനാണ്?

ബോധം കെടുത്തുന്ന സമയത്ത് പല്ലുകൾ വിട്ടുപോകുന്നതിനും തൊണ്ടയിലോ, ശ്വാസകോശത്തിലോ പോകുന്നതിനും സാദ്ധ്യതയുണ്ട്. അതിനാലാണ് പല്ലുകൾ മാറ്റുവാൻ ആവശ്യപ്പെടുന്നത്.

സ്‌പൈനൽ അനസ്‌തേഷ്യ കഴിഞ്ഞാൽ നടുവേദനയും ഡിസ്‌ക്ക് പ്രൊലാപ്‌സ് (Disc Prolapse) വരുമോ?

സ്‌പൈനൽ അനസ്‌തേഷ്യയിൽ ചെറിയ സൂചികളാണ് ഉപയോഗിക്കുന്നത് അത് ഡിസ്‌ക്കിൽ തട്ടുന്നതേയില്ല. എപ്പിഡ്യൂറൽ അനസ്‌തേഷ്യയിൽ സുഷുമ്‌നാ കാണ്ഡത്തിന്റെ (Spinal Cord) ആവരണത്തിന്റെ പുറത്താണ് മരുന്നുകൾ നിക്ഷേപിക്കുന്നത്. ഇതിനും നടുവേദന വരാനുള്ള സാധ്യത വളരെ വളരെ കുറവാണ്.

അനസ്‌തേഷ്യ കഴിഞ്ഞാൽ തൊണ്ടവേദന ഉണ്ടാകുന്നതെന്തു കൊണ്ടാണ്?

ജനറൽ അനസ്‌തേഷ്യയുടെ സമയത്ത് Endotracheal Tube എന്ന ചെറിയ പ്ലാസ്റ്റിക് കുഴൽ ശ്വാസനാളിയിൽ (Trachea) ഇറക്കിവയ്‌ക്കും. അനസ്‌തേഷ്യയ്ക്ക് വേണ്ട വാതകങ്ങളും ഓക്‌സിജനും ഇതിലൂടെയാണ് നൽകുന്നത്. അത് കൂടുതൽ സമയം വെയ്ക്കുകയാണെങ്കിൽ ചെറിയ തൊണ്ടവേദന ഉണ്ടായേക്കും. ഇത് വലിയ ഗൗരവമായ പാർശ്വഫലമല്ല. ഒന്നുരണ്ടു ദിവസം കൊണ്ട് അത് മാറും. വേദനാസംഹാരികളും, ആവിപിടിക്കലും ആവശ്യമായി വന്നേക്കാം.

എന്താണ് പ്രീ അനസ്തീഷ്യ ചെക്കപ്പ് (Pre anaesthesia checkup)?

അനസ്തീഷ്യ സമയത്ത് പല മരുന്നുകളും ഉപയോഗിക്കേണ്ടിവരും. ഇതിനെല്ലാം രോഗിക്ക് ശേഷിയുണ്ടോ എന്ന് പരിശോധിക്കുന്നതിനും അനസ്തീഷ്യയുടെ രീതി തീരുമാനിക്കുന്നതിനുമാണ് പ്രീ അനസ്തീഷ്യ ചെക്കപ്പ് നടത്തുന്നത്.

READ: കോസ്മെറ്റിക് ​ഗൈനക്കോളജി: പുതിയ കാഴ്ചപ്പാടുകൾ,
നൂതന സാധ്യതകൾ

കണ്ണേ, കരളേ…

റോബർട്ട് കോക്ക്;
അതുല്യ ശാസ്ത്രപ്രതിഭ

വ്യാപകമാകും,
ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ അനസ്തീഷ്യ

കാർഡിയാക്ക് അനസ്തീഷ്യ:
അറിയേണ്ട വസ്തുതകൾ

ന്യൂറോ അനസ്തീഷ്യയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം

വിവിധതരം
അനസ്തീഷ്യകൾ

അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര

വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും

ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം

അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Anesthesia some doubts, Dr P Sasidharan writes for Indian Medical Association (IMA) Nammude Arogyam magazine.


ഡോ. പി. ശശിധരൻ

പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിൽ അനസ്തീഷ്യോളജി ക്രിട്ടിക്കൽ കെയർ ആന്റ് പെയിൻ മാനേജുമെന്റ് ഡിപ്പാർട്ടുമെന്റ് ഹെഡ്.

Comments