സ്ത്രീകളെ ബാധിക്കുന്ന രണ്ടാമത്തെ ഏറ്റവും സാധാരണമായ കാൻസറാണ് ഗർഭാശയഗള കാൻസർ അഥവാ സർവൈക്കൽ കാൻസർ. ഈ അർബുദം ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണെങ്കിലും ഒരു സുപ്രധാന കാരണമാണ് എച്ച് പി വി (Human papilloma virus) എന്ന വൈറസ് ബാധ. ഇന്ത്യയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്, ഒരു ലക്ഷത്തിലേറെ പേർക്ക് കാൻസർ കണ്ടുപിടിക്കപ്പെടുകയും, 74,000 പേരോളം ഗർഭാശയഗള കാൻസർ മൂലം മരിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ്. ഇതിൽ 76% പേരിൽ HPV വൈറസ്മൂലമാണ് ഗർഭാശയഗള കാൻസർ ഉണ്ടാകുന്നത്.
ചെറുപ്പക്കാരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 31 - 40 നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്കാണ് ഗർഭാശയഗള കാൻസർ ഉണ്ടാകാൻ കൂടുതൽ സാധ്യത. HPV വാക്സിൻ ഉപേയാഗത്തിലൂടെ HPV വൈറസ് മൂലമുള്ള ഗർഭാശയഗള കാൻസർ ഒഴിവാക്കാൻ ഒരു പരിധി വരെ സാധിക്കും എന്നത് വലിയൊരു ആശ്വാസമാണ്.
HPV വൈറസ് എന്നാൽ എന്താണ്?
പാപ്പിലോമ എന്ന ഡി എൻ എ വൈറസ് ഇനത്തിൽ പെട്ടതാണിത്. ഈ വൈറസ് 100 ഇനത്തിലേറെയുണ്ട്. ഇതിൽ 16, 18 വിഭാഗത്തിലുള്ളതാണ് ഗർഭാശയഗള കാൻസറിന് കാരണമാകുന്നത്. ഇന്ത്യയിലെ സ്ത്രീകളിലുണ്ടാകുന്ന 70 ഇനം ഗർഭാശയഗള കാൻസറിനും കാരണക്കാർ HPV 16, 18 ഇനത്തിൽ പെട്ടവയാണ്. ഇവ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ 15 - 20 വർഷം വരെയെടുക്കാം പൂർണ്ണമായ ഗർഭാശയഗള കാൻസർ ആയി രൂപാന്തരം പ്രാപിക്കാൻ. മറിച്ച്, HPV 6, 11 ഇനമാണ് യോനീഭാഗത്തുള്ള അരിമ്പാറ (വാർട്) കൾക്കിടയാക്കുന്നത്.

എങ്ങനെ പ്രതിരാധിക്കാം?
പ്രധാനമായും ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. ചുരുക്കം ചിലരിൽ മാത്രമേ ഈ വൈറസ് ബാധ അർബുദമായി മാറുകയുള്ളൂ. ധാരാളമായി ഗർഭനിേരാധന ഹോർമോൺ ഗുളികകൾ കഴിച്ചവർ, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർ, ചെറുപ്പത്തിലേ ലൈംഗികബന്ധത്തിലേർപ്പെട്ടവർ, ധാരാളം ലൈംഗിക പങ്കാളികളുള്ളവർ, പുകവലിക്കുന്നവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, വൃത്തിഹീനരായവർ എന്നിവരിൽ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗർഭാശയഗളത്തിൽ നിന്ന് ബയോപ്സിക്ക് എടുക്കുന്ന പാപ് സ്മിയർ പരിശോധനയിലൂടെ രോഗനിർണ്ണയം നടത്താം.
വാക്സിന്റെ പ്രത്യേകത എന്താണ്?
പലപ്പോഴും യോനീഭാഗത്ത് വരുന്ന അരിമ്പാറകൾ പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെയും അറിയാതെയും പോവും. പാപ്പ്സ്മിയർ പോലെയുള്ള പരിേശാധനകൾ പൂർണ്ണമായും എല്ലാവർക്കും പ്രയോജനപ്പെടണം എന്നില്ല. തീർച്ചയായും ഇത്തരം സാഹചര്യങ്ങളിൽ വാക്സിന് വലിയ പ്രാധാന്യമുണ്ട്.
വാക്സിൻ ഏതൊക്കെ തരത്തിൽ?
രണ്ടു തരം വാക്സിനുകളാണ് ഇന്ത്യയിൽ ലഭ്യം. ഗാർഡാസിൽ എന്നും സർവാരിക്സ് എന്ന പേരിലാണ് ഇവ ലഭിക്കുന്നത്. നേരത്തെ രോഗബാധിതരായവരിൽ ആ വാക്സിനുകൾ പ്രയോജനപ്പെടില്ല. ഗാർഡൻസിൽ എന്ന വാക്സിൻ ഗർഭാശയഗള കാൻസറിനും വാർട്ടുകൾക്കും എതിരെ പ്രതിരോധിക്കും. സർവാരിക്സ് ആണെങ്കിൽ ഗർഭാശയഗള ക്യാൻസറിനെതിരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
വാക്സിൻ എടുക്കേണ്ട രീതി
വാക്സിനുകൾ മൂന്ന് ഡോസ് ആണ് എടുക്കണ്ടത്. സീറോ വാക്സിൻ (0,1,6 months), അല്ലെങ്കിൽ (0,1) മാസങ്ങൾ എന്ന രീതിയിൽ വേണം ഇത് എടുക്കേണ്ടത്. 9 വയസ്സ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിൽ രണ്ടു ഡോസ് എടുക്കേണ്ടതാണ്. 15 മുതൽ 26 വയസ്സുവരെയുള്ളവരിൽ മൂന്നു ഡോസ് എടുക്കേണ്ടതാണ്. 0.5 ml കയ്യിലോ കാലിലോ ആണ് എടുക്കേണ്ടത്. 9-15 വയസ്സു മുതൽ ഈ വാക്സിൻ ഉപയോഗിച്ച് തുടങ്ങാം. കൂടാതെ 26 വയസുവരെ ഇതുപയോഗിക്കാം. 26നുശേഷം 50 വയസ്സ് വരെയുള്ളവരിൽ വേണമെങ്കിൽ ഈ വാക്സിൻ എടുക്കാം. പക്ഷേ പ്രയോജനം കുറവാണെന്നു മാത്രം. WHO ഒറ്റ ഡോസ് ആയാലും മതി എന്ന തീരുമാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഒറ്റ ഡോസ് വാക്സിൻ നിർമ്മിക്കാനുള്ള പഠനങ്ങൾ വ്യാപകമായി നടക്കുകയാണ്.

പാർശ്വഫലങ്ങൾ
ഇഞ്ചക്ഷൻ എടുക്കുന്ന സ്ഥലത്തുള്ള വേദനയും നീരും ചുവന്ന നിറവും ചുരുക്കം ചിലരിൽ പനിയും ഉണ്ടാകാം. ഇതല്ലാതെ മറ്റ് മാരക പാർശ്വഫലങ്ങളൊന്നും ഈ വാക്സിൻ ഉണ്ടാക്കാറില്ല. 9 വയസ്സിൽ താഴെയുള്ളവരും 26 വയസ്സിൽ കൂടുതലുള്ളവരും ഉപേയാഗിക്കാതിരിക്കുക. മറ്റേതെങ്കിലും വാക്സി നുകൾക്ക് അലർജിയുള്ളവർ ഇതും ഉപേയാഗിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ മാരക രോഗബാധിതരായവരും ഉപയോഗിക്കാതിരിക്കുക. രോഗിയെ ഇരുത്തിക്കൊണ്ടോ കിടന്നുകൊണ്ടോ വാക്സിൻ എടുത്തതിനുശേഷം, 15 മിനിറ്റ് കഴിഞ്ഞ ശേഷം വിടുന്നതായിരിക്കും നല്ലത്.
ഗർഭിണികൾ ഒരു കാരണവശാലും ഈ വാക്സിൻ എടുക്കരുത്. എന്തെങ്കിലും രീതിയിൽ പ്രതിരോധശേഷിക്കുറവുള്ളവരും, മുലയൂട്ടുന്ന അമ്മമാരും ഈ വാക്സിൻ എടുത്തതുകൊണ്ട് ദോഷമില്ല.
തീർച്ചയായും ഗർഭാശയഗള കാൻസറിനെ പ്രതിേരാധിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് എച്ച് പി വി വാക്സിനേഷൻ. ഈ വാക്സിൻ എടുത്താൽ ഒരുവിധത്തിലും രോഗം വരാൻ സാധ്യതയില്ല. കാരണം ഈ വാക്സിനിൽ ജീവനോടെയുള്ള വൈറസ് ഇല്ല. എച്ച് പി വി വാക്സിൻ കൊണ്ടും കൃത്യമായ പാപ്സ്മിയർ പരിശോധന കൊണ്ടും ഗർഭാശയഗള ക്യാൻസർ വളരെ നേരത്തെ മനസ്സിലാക്കാം. അതുവഴി പൂർണമായി ചികിത്സിക്കാനും പ്രതിരോധിക്കാനും സാധിക്കും. വാക്സിനെതിരായ പ്രചാരണങ്ങളിൽ വിശ്വസിച്ച് ഇത്തരം നൂതന ചികിത്സാ മാർഗ ങ്ങളോട് മുഖം തിരിക്കാതിരിക്കുക.

READ: ചർമ്മത്തിലെ
ഫംഗസ് ബാധകൾ
ശിശുക്കളുടെ
പോഷണവും ഭക്ഷണവും
എങ്ങനെയായിരിക്കണം?
പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ്,
എന്തു ചെയ്യണം?
പ്രസവാനന്തരം
ആറാഴ്ച
അതിപ്രധാനം
ആശുപത്രി ശുചിത്വവും അണുബാധ നിയന്ത്രണവും ഉറപ്പുവരുത്താൻ…
ഡോക്ടർ
ജനപ്രതിനിധി
ആയപ്പോൾ
ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി
മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…
കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…
കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി
‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു
ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ
ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ
അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം
ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ
കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ
ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം
