മോഡേണ്‍ മെഡിസിന്‍ vs ആയുഷ്‌: വിശ്വാസമോ ശാസ്ത്രീയതയോ?

അനുഭവപരമായ സാധൂകരണത്തിന്റെ അഭാവമുണ്ടായിട്ടും, ആയുഷിനുള്ള നിരന്തരമായ പ്രോത്സാഹനവും സ്ഥാപനപരമായ പിന്തുണയും രാജ്യത്തെ പൊതുജനാരോഗ്യനയത്തിന്റെ ദിശയെക്കുറിച്ച് നിർണായക ആശങ്കകൾ ഉയർത്തുന്നു- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സജികുമാർ ജെ. എഴുതിയ ലേഖനം.

രമ്പരാഗത ചികിത്സാസമ്പ്രദായങ്ങളുടെ സമ്പന്നമായ പൈതൃകമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ ആരോഗ്യസംരക്ഷണ രംഗത്ത്, ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ചുരുക്കപ്പേരായ ആയുഷ് (AYUSH) എന്നാണ് ഇപ്പോൾ ഈ ചികിത്സാരീതികൾ ഒരുമിച്ച് അറിയപ്പെടുന്നത്. ആയുഷ് എന്ന പേരിൽത്തന്നെയുള്ള സമർപ്പിതമായ ഒരു മന്ത്രാലയത്തിലൂടെ അവ ഔദ്യോഗികമായി ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഇന്ത്യയുടെ സാംസ്കാരികവും ചരിത്രപരവുമായ ഘടനയിൽ ഈ സംവിധാനങ്ങൾ ആഴത്തിൽ ഉൾച്ചേർന്നിട്ടുണ്ടെങ്കിലും, കർശനമായ ശാസ്ത്രീയ ഗവേഷണം, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള രീതികൾ, തുടർച്ചയായ നവീകരണം എന്നിവയിൽ അധിഷ്ഠിതമായ ആധുനിക വൈദ്യശാസ്ത്രവുമായി അവ തികച്ചും വ്യത്യസ്തമാണ്. അനുഭവപരമായ സാധൂകരണത്തിന്റെ അഭാവമുണ്ടായിട്ടും, ആയുഷിനുള്ള നിരന്തരമായ പ്രോത്സാഹനവും സ്ഥാപനപരമായ പിന്തുണയും രാജ്യത്തെ പൊതുജനാരോഗ്യ നയത്തിന്റെ ദിശയെക്കുറിച്ച് നിർണായക ആശങ്കകൾ ഉയർത്തുന്നു.

ആയുഷ് സംവിധാനങ്ങൾ പ്രധാനമായും പഞ്ചഭൂതങ്ങൾ, ജീവശക്തി, ആദ്ധ്യാത്മികമായ വിശ്വാസങ്ങൾ എന്നീ ശാസ്ത്രീയ കാലഘട്ടത്തിനു മുൻപുള്ള ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ശക്തമായ ക്ലിനിക്കൽ തെളിവുകളോ ശാസ്ത്രീയ വിശ്വാസ്യതയോ നേടിയെടുക്കാൻ അവയ്ക്കു ഇതുവരെ സാധിച്ചിട്ടില്ല.

ഉദാഹരണത്തിന്, ഹോമിയോപ്പതി അടിസ്ഥാന രസതന്ത്രത്തെയും ഭൗതികശാസ്ത്രത്തെയും വെല്ലു വിളിക്കുന്ന തത്വങ്ങളിലാണ് പ്രവർത്തിക്കുന്നത്, അതേസമയം ആയുർവേദവും സിദ്ധയും നിയന്ത്രിത പരീക്ഷണങ്ങളെക്കാൾ പുരാതന ഗ്രന്ഥങ്ങളെയും അനുശാസനങ്ങളെയും മാത്രം ആശ്രയിക്കുന്നു. ഇതിനു വിപരീതമായി, ആധുനിക വൈദ്യശാസ്ത്രം (Modern Medicine) തെളിവ് അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രമാണ്. (Evidence based Medicine). മനുഷ്യ ജീവശാസ്ത്രത്തെയും രോഗശാസ്ത്രത്തെയും കുറിച്ചുള്ള നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ധാരണകൾ, കുറ്റമറ്റ ഗവേഷണം, പതിറ്റാണ്ടുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ, എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് മോഡേൺ മെഡിസിൻ'. ശാസ്ത്രീയരീതിയുടെ ആധാരശിലകളായ ശാസ്ത്രീയതത്വങ്ങൾ, പുനരുൽപാദനക്ഷമത, സ്ഥിതിവിവരക്കക്കുകൾ എന്നിവ ആധുനിക വൈദ്യശാസ്ത്രരീതികൾ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതും വിശ്വസനീയവും ഫലപ്രദവുമാണെന്ന് ഉറപ്പാക്കുന്നു. ഇത് രോഗനിർണയ സാങ്കേതിക വിദ്യകൾ, ശസ്ത്രക്രിയാ രീതികൾ, ഔഷധനിർമ്മാണം, രോഗ പ്രതിരോധം എന്നിവയിൽ പരിവർത്തനാത്മകമായ പുരോഗതിക്ക് കാരണമായി.

പരമ്പരാഗത ചികിത്സാരീതികളും ആധുനിക വൈദ്യശാസ്ത്രവും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എടുത്തുകാട്ടാൻ ഈ ലേഖനം ശ്രമി ക്കുന്നു.

ഹോമിയോപ്പതി അടിസ്ഥാന രസതന്ത്രത്തെയും ഭൗതികശാസ്ത്രത്തെയും വെല്ലു വിളിക്കുന്ന തത്വങ്ങളിലാണ് പ്രവർത്തിക്കുന്നത്, അതേസമയം ആയുർവേദവും സിദ്ധയും നിയന്ത്രിത പരീക്ഷണങ്ങളെക്കാൾ പുരാതന ഗ്രന്ഥങ്ങളെയും അനുശാസനങ്ങളെയും മാത്രം ആശ്രയിക്കുന്നു.
ഹോമിയോപ്പതി അടിസ്ഥാന രസതന്ത്രത്തെയും ഭൗതികശാസ്ത്രത്തെയും വെല്ലു വിളിക്കുന്ന തത്വങ്ങളിലാണ് പ്രവർത്തിക്കുന്നത്, അതേസമയം ആയുർവേദവും സിദ്ധയും നിയന്ത്രിത പരീക്ഷണങ്ങളെക്കാൾ പുരാതന ഗ്രന്ഥങ്ങളെയും അനുശാസനങ്ങളെയും മാത്രം ആശ്രയിക്കുന്നു.

ചികിത്സാഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും, പൊതുജനാരോഗ്യ പ്രതിസന്ധികളെ നേരിടുന്നതിലും, വൈദ്യശാസ്ത്ര പരിജ്ഞാനം വികസിപ്പിക്കുന്നതിലും ആധുനിക വൈദ്യശാത്രത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. കാലഹരണപ്പെട്ട ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ നയപരമായ പ്രത്യാഘാ തങ്ങളും പരിശോധിക്കപ്പെടണം. കൂടാതെ സർക്കാർ വിഭവങ്ങളുടെ വിതരണത്തിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രത്തിന് മുൻ ഗണന നല്കപ്പെടണം. ആഗോള ആരോഗ്യ വെല്ലുവിളികളുടെയും ശാസ്ത്രീയ പുരോഗതിയുടെയും ഒരു യുഗത്തിൽ, ഇന്ത്യ വിശ്വാസത്താ ൽ അല്ല ശാസ്ത്രരീതികളാൽ നയിക്കപ്പെടുന്ന ഒരു ആരോഗ്യ സംരക്ഷണമാതൃക സ്വീകരിക്കണം.

ആയുഷ് സംവിധാനങ്ങൾ:
പൈതൃകം x ശാസ്ത്രീയത

ആയുഷ് വിഭാഗങ്ങൾ ശാസ്ത്രത്തിനു മുമ്പുള്ള പാരമ്പര്യങ്ങളിൽ വേരൂന്നിയതും പുരാതന ഗ്രന്ഥങ്ങൾ, ഉപാഖ്യാന തെളിവുകൾ, ആത്മീയത എന്നിവയെ അടി സ്ഥാനമാക്കിയുള്ളതുമാണ്.

ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത- പിത്ത- കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസ ന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാ വസ്ഥയാണ് ആരോഗ്യം. മനുഷ്യ ശരീരത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അറിവില്ലാതിരുന്ന കാലത്ത് ലോകത്താകമാനം ഇത്തരം സിദ്ധാന്തങ്ങൾ നിലനിന്നിരുന്നു. വില്യം ഹാർവി 1628 -ൽ രക്തചംക്രമണ വ്യവസ്ഥ കണ്ടെത്തിയതോടെ ഇത്തരം സിദ്ധാന്തങ്ങൾ തെറ്റാണെന്നു തെളിഞ്ഞു.

എല്ലാ രോഗങ്ങൾക്കും കാരണം 'ജീവശക്തി'യുടെ അസന്തുലിതാവസ്ഥയാണെന്നാണ് ഹോമിയോപ്പതി സിദ്ധാന്തം. സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു, (Like Cures Like) നേർപ്പിക്കുംതോറും വീര്യം കൂടുന്നു (The Law of minimum dose) എന്നിവ ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വങ്ങളാണ്. ആധുനിക ശാസ്ത്രീയ തെളിവുകൾ അവയെ അപ്പാടെ നിരാകരിക്കുന്നു. എന്നിരുന്നാലും ഈ തത്വങ്ങൾ വിവാദപരമായി ഇന്നും ഹോമിയോപ്പതിയിൽ തുടരുന്നു. ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങൾ (പ്ലാസിബോ പ്രതിഭാസം) മാത്രമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

യോഗയും പ്രകൃതിചികിത്സയും ശരീരത്തെയും മനസ്സിനെയും സന്തുലിതമാക്കുന്നതിനുള്ള ഒരു മാർഗമായി ശാരീരികവിന്യാസം, ശ്വസന വ്യായാമങ്ങൾ, ഉപവാസം, പ്രകൃതിദത്ത പരിഹാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുരാതന ഗ്രീക്ക് വൈദ്യശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട യുനാനി, രക്തം, കഫം, മഞ്ഞ പിത്തരസം, കറുത്ത പിത്തരസം എന്നീ നാല് രസങ്ങളുടെ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സിദ്ധ ആയുർവേദവുമായി സാമ്യമുള്ളതാണ്. ദക്ഷിണേന്ത്യയിൽ ഇതിന് ശക്തമായ വേരു കൾ ഉണ്ട്. സിദ്ധയുടെ ഔഷധങ്ങളിൽ ലോഹങ്ങളും ധാതുക്കളും വ്യാപകമായി ഉപയോഗിക്കുന്നു.

ഈ ചികിത്സാസമ്പ്രദായങ്ങൾ നൂറ്റാണ്ടുകളായി നിലനിന്നു വരുന്നുണ്ടെങ്കിലും അവ പ്രധാനമായും ശാസ്ത്രം നിരാകരിച്ച സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ചികിത്സകളെല്ലാം ശാസ്ത്രീയ മൂല്യനിർണ്ണയത്തിന്റെ മുഖമുദ്രകളായ അതി നിയന്ത്രിത പരീക്ഷണങ്ങൾ (RCT-), പുനരുൽപാദന ക്ഷമത, ഡോസ്- പ്രതികരണ ബന്ധങ്ങൾ, വ്യക്തമായ പ്രവർത്തന രീതി എന്നിവ സാധൂകരിക്കാത്തവയാണ്.

ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത- പിത്ത- കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം.
ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത- പിത്ത- കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം.

ആധുനിക വൈദ്യശാസ്ത്രം

എന്നാൽ കണിശമായ ശാസ്ത്രീയ രീതിശാസ്ത്രങ്ങളെയും ക്ലിനിക്കൽ തെളിവുകളെയും അടിസ്ഥാനമാക്കിയാണ് നില കൊള്ളുന്നത്. അന്നുവരെയുണ്ടായിരുന്ന സകല ചികിത്സാമാർഗ്ഗങ്ങളെയും സമ്പ്രദായങ്ങളെയും മുഴുവൻ കാലഹരണപ്പെടുത്തിക്കൊണ്ട് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ശാസ്ത്രാ ധിഷ്ഠിത ചികിത്സാരീതിയായ ഇന്നത്തെ ആധുനിക വൈദ്യശാസ്ത്രം (മോഡേൺ മെഡിസിൻ) രൂപപ്പെട്ടുവന്നത്. വിവിധ ശാസ്ത്ര ശാഖകൾ ചേർത്തുവച്ചുകൊണ്ട് തന്മാത്രാതലത്തിൽ ശരീരപ്രവർത്തനങ്ങളെ നിർവചിക്കുകയും രോഗങ്ങൾക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട പരിഹാരങ്ങൾ നിർദ്ദേശിക്കുകയുമാണ് മോഡേ ൺ മെഡിസിനിൽ ചെയ്യുന്നത്.

കൃത്യമായ പരീക്ഷണങ്ങൾ

ചികിത്സകളും മരുന്നുകളും ഗവേഷണത്തിന്റെ കർക്കശമായതും കൃത്യതയുള്ളതുമായ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. പരീക്ഷ ണശാലകളിലെ പഠനങ്ങൾ, മനുഷ്യരിലുള്ള പരീക്ഷണങ്ങൾ, ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾ, തുടർനിരീക്ഷണങ്ങൾ എന്നിവ ആധുനിക വൈദ്യശാസ്ത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

പ്രവർത്തനരീതി

ജൈവപ്രക്രിയകളെയും രോഗാവസ്ഥയെയും കുറിച്ചുള്ള അതിസൂക്ഷ്മവും വ്യക്തവുമായ അറിവുകളും ധാരണയോടെയുമാണ് മരുന്നുകളും ചികിത്സകളും വികസിപ്പിച്ചെടുക്കുന്നത്.

തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സ

ലഭ്യമായ ഏറ്റവും മികച്ച ഗവേഷണ തെളിവുകൾ, വൈദ്യപരിചയവൈദഗ്ദ്ധ്യം, രോഗിയുടെ പ്രത്യേകതകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ചികിത്സാ തീരുമാനങ്ങൾ എടുക്കുന്നത്.

ക്രമീകരണവും ഗുണനിലവാര നിയന്ത്രണവും

അളവിലും ഫലപ്രാപ്തിയിലും സുരക്ഷിതത്വത്തിലും സ്ഥിരത ഉറപ്പാക്കുന്ന കർശനമായ നിയന്ത്രണങ്ങൾക്ക് കീഴിലാണ് ആധുനിക മരുന്നുകൾ നിർമ്മിക്കുന്നത്.

തുടർച്ചയായ പുരോഗതികൾ

ജീനോമിക്സ്, ബയോടെക്നോളജി, വ്യക്തിഗതമാക്കിയ വൈദ്യശാസ്ത്രം മറ്റു ശാസ്ത്രമേഖലകൾ എന്നിവയിലെ നവീകരണങ്ങൾ ആധുനിക വൈദ്യശാ സ്ത്രത്തെ നിരന്തരം പരിവർത്തനം ചെയ്യുന്നു.

കഴിഞ്ഞ നൂറ്റാണ്ടിലെ വൈദ്യശാസ്ത്രത്തിലെ കണ്ടുപിടുത്തങ്ങളും നൂതന രോഗനിർണയ മാർഗങ്ങളും ചികിത്സാരീതികളും ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തെ മനുഷ്യന്റെ ഏറ്റവും വലിയ മിത്രമാക്കിയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. ‘രോഗചികിത്സയ്ക്കായി ഫലപ്രദമാണെന്ന് സ്പഷ്ട മായി തെളിയിക്കപ്പെട്ട മാർഗ്ഗങ്ങ ൾ മാത്രം ഉപയോഗിക്കുന്ന ശാസ്ത്രം’ എന്നാണ് ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് കൊടുക്കുന്ന നിർവചനം.

ആധുനിക വൈദ്യശാസ്ത്രം ആരോഗ്യ സംര ക്ഷണത്തിന്റെ പ്രാഥമിക രൂപമാ യിരിക്കുന്നിടത്തെല്ലാം ആയുർദൈർഘ്യം, മാതൃ-ശിശു മരണനിരക്ക്, ജീവിത നിലവാരം എന്നിവ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്.

അശാസ്ത്രീയതയുടെ പ്രശ്നങ്ങൾ

ശാസ്ത്രലോകം പലപ്പോഴും ആയുഷ് ചികിത്സാരീതികളെ കാലഹരണപ്പെട്ടതോ കപടശാസ്ത്രമെന്നോ ആണ് വിശേഷിപ്പിക്കുന്നത്. ശാസ്ത്രീയമാണെന്ന് അവകാശപ്പെടുന്നുവെങ്കിലും കൃത്യമായ പരീക്ഷണരീതികളും തെളിവുകളും ഇല്ലാത്ത രീതികൾ അവ പിന്തുടരുന്നു. ഇത്തരത്തിലുള്ള ചികിത്സകളെ ആധുനിക വൈദ്യ ശാസ്ത്രത്തിന് പകരമായി പ്രചരിപ്പിക്കുന്നത് ചില പ്രധാന അപകടങ്ങൾക്കിടയാക്കുന്നു.

ഫലപ്രദമായ ചികിത്സയിൽ വീഴ്ച

ആധുനികവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ശാസ്ത്രീയ ചികിത്സകൾക്ക് പകരം രോഗികൾ ബദൽ വൈദ്യ സംവിധാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവർ അറിയാതെ തന്നെ അവരുടെ രോഗത്തെ ഗുരുതരമായ അവസ്ഥയിലിക്ക് തള്ളിവിടുകയാണ് - പ്രത്യേകിച്ച് രക്തസമ്മർദ്ദം, പ്രമേഹം, ആസ്ത്മ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെയോ കാൻസർ, ഹൃദ്രോഗം, അണുബാധകൾ പോലുള്ള ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളുടെയോ കാര്യത്തിൽ. ഗുരുതരമോ വിട്ടുമാറാത്തതോ ആയ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അപകടകരമായ കാലതാമസത്തിന് ഇത് കാരണമായേക്കാം. ഈ കാലതാമസത്തിനിടയിൽ, കാൻസർ, പ്രമേഹം, അണുബാധകൾ തുടങ്ങിയ അവസ്ഥകൾ നിശ്ശബ്ദമായി വഷളായേക്കാം, ഇത് ചികിത്സ പിന്നീട് ഫലപ്രദമല്ലാതാക്കുകയോ അസാധ്യമാക്കുകയോ ചെയ്യും. രോഗികൾക്ക് രോഗശമനത്തിനോ രോഗനിയന്ത്രണത്തിനോ ഉള്ള നിർണായക സമയം ഇതുമൂലം നഷ്ടപ്പെട്ടേക്കാം. ഇത് ഗുരുതരമായ സങ്കീർണതകളിലേക്കോ മരണത്തിലേക്കോ നയിക്കാം. പലപ്പോഴും, രോഗികൾ വളരെ വൈകിയാണ് ആധുനിക വൈദ്യശാസ്ത്രത്തിലേക്ക് മടങ്ങുന്നത്. ഇത് ഒഴിവാക്കപ്പെടാമായിരുന്ന ദുരിതങ്ങൾക്ക് കാരണമാകുന്നു.

തെറ്റായ സുരക്ഷാഭാവം

ചില ചികിത്സകൾക്ക് യഥാർത്ഥ ഫലമൊന്നുമില്ലെങ്കിലും, ചില രോഗികൾക്ക് താൽക്കാലികമായി ആശ്വാസം അനുഭവപ്പെടാം – ഇതിനെ പ്ലാസീബോ ഫലമെന്നു പറയുന്നു. ഇതുകൊണ്ട് രോഗിയും ചികിത്സകരും രോഗം കുറയുകയാണെന്ന് തെറ്റിദ്ധരിക്കാം. എന്നാൽ രോഗം ഉള്ളിൽ നിശ്ശബ്ദമായി വഷളാകുകയായിരിക്കും. ഇത് ആവശ്യമായ ചികിത്സ വൈകാൻ കാരണമാകും. രോഗം പിന്നീട് കൂടുതൽ ഗുരുതരമായ രൂപത്തിൽ പ്രത്യക്ഷപ്പെടാം, അപ്പോൾ അതിനെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല.

സുരക്ഷാപ്രശ്ങ്ങൾ

ബദൽ വൈദ്യങ്ങളിലെ മരുന്നുകളിൽ ചിലപ്പോൾ വിഷാംശമുള്ള ഭാരമുള്ള ലോഹങ്ങൾ (ഈയം, മേക്കുറി, ആഴ്സനിക്ക് തുടങ്ങിയവ) കാണപ്പെട്ടിട്ടുണ്ട്. കൂടാതെ, ചില മരുന്നുകളിൽ ഒരു നിയന്ത്രണവുമില്ലാതെ സുരക്ഷിതമല്ലാത്ത മറ്റ് ഘടകങ്ങൾ ചേർ ക്കപ്പെടുന്നതും രോഗികൾക്ക് അപകടമാണ്.

ശാസ്ത്രീയ മനോഭാവം തളർത്തുന്നു

സർക്കാർ അശാസ്ത്രീയമായ രീതികളെ പിന്തുണയ്ക്കുമ്പോൾ ഈ രീതികൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രീതികളെപ്പോലെ തന്നെ വിശ്വസനീയമാണെന്ന തെറ്റായ സന്ദേശം ജനങ്ങൾക്ക് നൽകുന്നു. ഇത് യഥാർത്ഥ ശാസ്ത്രത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടു ത്തുകയും കാര്യങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള അവരുടെ കഴിവിനെ ഇല്ലാ താക്കുകയും ചെയ്യും. കാലക്രമേ ണ, ശാസ്ത്രീയ ചിന്തയുടെ ഈ അധഃപതനം സമൂഹത്തിന്റെ വിദ്യാഭ്യാസം, നവീകരണം, നവോത്ഥാനം എന്നിവയെ ദോഷകരമായി ബാധിക്കും.

ധനസമ്പത്ത് പാഴാകുന്നു

അശാസ്ത്രീയമായ ഗവേഷണങ്ങൾക്ക് പണം വിനിയോഗിക്കുന്നത് യഥാർത്ഥ ശാസ്ത്രീയ പുരോ ഗതിക്കായുള്ള അവസരങ്ങൾ കുറയ്ക്കുന്നു. ഈ കാരണങ്ങളാലാണ് ആയുഷ് പോലുള്ള രീതികളെ ആധുനിക വൈദ്യശാസ്ത്രത്തിന് പകരമാക്കുന്നത് വളരെ ഗൗരവമായ പ്രശ്നമായി ശാസ്ത്രസമൂഹം കണക്കാക്കുന്നത്.

ഇന്ത്യ വൻതോതിലുള്ള പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടുന്ന സമയമാണിപ്പോ ൾ. - പോഷകാഹാരക്കുറവ്, പകർച്ചവ്യാധികൾ, സാംക്രമികേതര രോഗങ്ങൾ, മാനസികാരോഗ്യ പ്രതിസന്ധികൾ തുടങ്ങിയവ. അത്തരമൊരു സാഹചര്യത്തിൽ, പാരമ്പര്യമോ പ്രത്യയശാസ്ത്രമോ അല്ല, ശാസ്ത്രീയതയാണ് ആരോഗ്യ സംരക്ഷണ നയത്തെ നയിക്കേണ്ടത്.

1. ആരോഗ്യത്തിനായി ശാസ്ത്രീയ സമീപനം

വാക്സിനുകൾ, ആൻറിബയോട്ടിക്കുകൾ, ആധുനിക ശസ്ത്രക്രിയാരീതികൾ എന്നിവയിലൂടെ പൊതു ജനാരോഗ്യം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായി പരീക്ഷിച്ച ഈ രീതികൾ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുകയും മാരകമായ രോഗങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ശക്തമായ ഗവേഷണങ്ങളുടെ പിന്തുണയുള്ള ചികി ത്സകളെ ആശ്രയിക്കുന്നത് ജനസംഖ്യയുടെ സുരക്ഷ, മികച്ച ആരോഗ്യ പരിരക്ഷ എന്നിവ ഉറപ്പാക്കുന്നു. ഒരു രാജ്യത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം ശക്തിപ്പെടുത്തുന്നതിന് വിശ്വാസ ചികിത്സകളേക്കാൾ തെളിയിക്കപ്പെട്ട രീതികൾക്ക് മുൻഗണന നൽകേണ്ടത് അത്യാവശ്യമാണ്.

2. ആഗോള വിശ്വാസം

ഇന്ത്യ ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ആഗോളനേതൃത്വം ലക്ഷ്യമിടുന്നു. ശാസ്ത്രീയമായി ശരിയാണെന്ന് തെളിയിക്കാത്ത കാര്യങ്ങളിൽ പണം ചെലവഴിക്കുന്നത് രാജ്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ആഗോളമായി അംഗീകാരം നേടാൻ ശാസ്ത്രീയമായ സമീപനം അനിവാര്യമാണ്.

3. സാമ്പത്തിക കാര്യക്ഷമത

ഫലപ്രദമല്ലാത്ത ചികിത്സാരീതികളിൽ പൊതുധനം ചെലവഴിക്കുന്നത് ഒരു വലിയ ദുർവ്യയമാണ്. രോഗപ്രതിരോധം, പ്രാഥമിക ആരോഗ്യസംരക്ഷണം, മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങൾ, ശാസ്ത്രീയ ഗവേഷണം എന്നിവയിൽ നടത്തുന്ന നിക്ഷേപം ഏറെ മെച്ചപ്പെട്ട നേട്ടങ്ങൾ നൽകുന്നു.

4. സാർവത്രിക ആരോഗ്യ പരിരക്ഷ
(Universal Health Care)

സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് ആവശ്യമായത് ശാസ്ത്രീയമായി തെളിയിച്ച, ഏകീകരണവും നിയന്ത്രങ്ങളും ഉള്ള ഒരു ആരോഗ്യസംരക്ഷണ സംവിധാനമാണ്. ദുരൂഹമായതും ശാസ്ത്രീയതയുമില്ലാത്ത പാരമ്പര്യങ്ങൾ വഴിയല്ല.

5. ആരോഗ്യസുരക്ഷ

കൃത്യമായ നിയന്ത്രണങ്ങളും മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കുന്ന സംവിധാനവും ഇല്ലാത്തത് ആയുഷ് ഉത്പന്നങ്ങൾക്ക് ആരോഗ്യസുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആധുനിക വൈദ്യത്തിന് ദോഷഫലങ്ങൾ കണ്ടെത്താനും, റിപ്പോർട്ട് ചെയ്യാനും, പരിഹരിക്കാനും വേണ്ടിയുള്ള കൃത്യമായ സംവിധാനങ്ങളുണ്ട്.

ഇന്ത്യയുടെ സമ്പന്നമായ ആരോഗ്യ സംസ്കാരത്തിന് ആദരം നൽകേണ്ടത് സുപ്രധാനമാണ്. എന്നാൽ വികാരങ്ങൾക്ക് പകരം ആധുനിക ആരോഗ്യനയങ്ങൾ ശാസ്ത്രീയ അടിസ്ഥാനത്തിൽ രൂപീകരിക്കണം. അയുഷ് സമ്പ്രദായങ്ങൾ ശാസ്ത്രീയ നിയന്ത്രണത്തിലുള്ള പരീക്ഷണങ്ങളിൽ ഫലം തെളിയിച്ചിട്ടില്ല, അതി നാൽ അവയെ ദേശീയ ആരോ ഗ്യപദ്ധതിയിൽ ആധുനിക വൈദ്യവുമായി തുല്യപരിഗണന നൽകേണ്ടതില്ല. സർക്കാർ ശാസ്ത്രവിരുദ്ധമായ സംവിധാനങ്ങളെ പുനർനിർണ്ണയിച്ച് ശാസ്ത്രീയ ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ നിക്ഷേപം നടത്തണം. സംവേദനശീലവും ശാസ്ത്രീയബോധവുമുള്ള മനസ്സുമായി ആരോഗ്യ രംഗത്ത് ന്യായയുക്തമായ സമീപനം വളർത്തുന്നത് ഇന്ത്യയുടെ ഭാവി ആരോഗ്യം ഉറപ്പാക്കുന്നതിന് ആവശ്യമാണ്.

READ: പ്രവാസിയുടെ
ആരോഗ്യം

ഇൻഹേലർ തെറാപ്പി;
ചില കുഞ്ഞു കാര്യങ്ങൾ

അണുബാധ
മൂത്രക്കുഴലിൽ
ആവർത്തിക്കുമ്പോൾ

ഇന്ത്യൻ വസൂരി നിർമ്മാർജ്ജനത്തിൽ
സംഭാവന നൽകിയ
വിദേശ വനിതകൾ

വെള്ളപ്പാണ്ട്:
ദുഷ്കീർത്തിയുടെ
ബലിയാടുകൾ

മോഡേൺ മെഡിസിൻ,
ഇതര ചികിത്സകൾ

വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ

പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ

ആമാശയ കാൻസറും
ചികിത്സാരീതികളും

വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം

അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments