പകർച്ചവ്യാധികളുടെ മടിത്തട്ടാകുന്ന കേരളം;
വേണം, ജലജാഗ്രത

‘‘നിപ്പ മുതൽ അമീബിക് മസ്തിഷ്കജ്വരം വരെയുള്ള രോഗങ്ങൾ ലോകത്തിൽ വളരെ കുറച്ച് പ്രദേശങ്ങളിൽ മാത്രമേ കാണുന്നുള്ളൂ, അതിൽ കേരളം മുന്നിൽ നിൽക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സുൽഫിക്കർ അലി എഴുതിയ ലേഖനം.

തീവഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്കാണ് കേരളം നടന്നുനീങ്ങുന്നത്. ജീവിതശൈലീരോഗങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഹബ്ബ് ആയി മാറുന്ന കേരളം, ഇപ്പോൾ പകർച്ചവ്യാധികളുടെയും സാംസ്കാരിക രോഗങ്ങളുടേയും മടിത്തട്ടായി മാറിയിരിക്കുന്നു. നിപ്പ മുതൽ അമീബിക് മസ്തിഷ്കജ്വരം വരെയുള്ള രോഗങ്ങൾ ലോകത്തിൽ വളരെ കുറച്ച് പ്രദേശങ്ങളിൽ മാത്രമേ കാണുന്നുള്ളൂ, അതിൽ കേരളം മുന്നിൽ നിൽക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

കൃത്യമായ ബോധവൽക്കരണം കൊണ്ടും ശുചീകരണപ്രവർത്തനങ്ങൾ കൊണ്ടും കുത്തിവെപ്പുകൾ കൊണ്ടും ചികിത്സിച്ച് ഭേദമാക്കാവുന്ന മാരകമായ ഈ സാഹചര്യങ്ങളുടെ അന്വേഷണങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയാണ് കേരളീയ സമൂഹം ചെയ്യുന്നത്. ഓരോ പുതിയ രോഗങ്ങൾ കണ്ടെത്തുമ്പോഴും അതിനുവേണ്ടി പ്രത്യേകം വൈറോളജി ലാബുകളും ഇൻസ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിലുപരി താഴെക്കിടയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എത്രമാത്രം കാര്യക്ഷമം ആണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

പരിസ്ഥിതി വ്യതിയാനം വഴി
വൈറസ് മ്യൂട്ടേഷൻ

കേരളത്തിൽ അടുത്തയിടെയായി കാണപ്പെടുന്ന മാരകമായ സാംക്രമിക രോഗങ്ങളുടെ കാരണങ്ങളെകുറിച്ച് ഗവേഷണം നടത്തുന്നവർ എത്തിച്ചേരുന്ന നിലപാട്, കേരളത്തിന്റെ പരിസ്ഥിതിയിൽ വരുന്ന ആശാസ്യമല്ലാത്ത മാറ്റങ്ങൾ, വൈറസ് മ്യൂട്ടേഷൻ സംഭവിക്കാൻ കാര ണമാവുകയും സാധാരണ സാഹചര്യങ്ങളിൽ അപകടകാരിയല്ലാത്ത വൈറസുകൾ പോലും അതീവ ഗുരുതരമായ രോഗാണുവായി, സംഹാരതാണ്ഡവമാടുന്നു എന്ന വസ്തുതയുമാണ്. കാര്യമായ രോഗം ഉണ്ടാക്കാതെ 'കമൻസാലുകൾ' എന്നറിയപ്പെടുന്ന, ശരീരത്തിലെ വിവിധ ഭാഗ ങ്ങളിലും വെള്ളത്തിലും ഒക്കെ നിരുപദ്രവകരമായി ജീവിച്ചിരുന്ന വൈറസും ഫംഗസും അമീബയും ഒക്കെ രൗദ്രഭാവത്തോടെ ആക്രമിക്കാൻ തുടങ്ങുന്നതിന് പുറകിൽ, ഇവയുടെ ഡി.എൻ.എ യിൽ വരുന്ന മ്യൂട്ടേഷൻ ആണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. പലപ്പോഴും പ്രതിരോധ കുത്തിവെപ്പുകൾ വരെ അതിജീവിക്കാനും മാരക രോഗങ്ങൾ ഉണ്ടാക്കാനും ഇത്തരം 'ഗതി മാറി വരുന്ന' രോഗാണുക്കൾക്ക് സാധിക്കുന്നു എന്നത് ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമായി അവശേഷിക്കുന്നുണ്ട്.

മൂക്കിലൂടെ തലച്ചോറിലേക്ക്

അമീബിക് മസ്തിഷ്കജ്വരം, അപൂർവ്വവും എന്നാൽ അതിവേഗത്തിൽ മരണത്തിലേക്ക് നയിക്കുന്ന രോഗവുമാണ്. Naegleria fowleri എന്ന അമീബ മൂക്കിലൂടെ വെള്ളം വഴി കടക്കുമ്പോഴാണ് ഇത് ബാധിക്കുന്നത്. മൂക്കിന്റെ അടുത്തുള്ള തലയോട്ടിയുടെ ഭാഗത്തിലൂടെ ഇവ തലച്ചോറിലേക്ക് പ്രവേശിക്കുകയും മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്യും. തലവേദന, ഉയർന്ന ചൂട്, കഴുത്തുവേദന, കോമ എന്നിങ്ങനെ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു. രോഗം തുടങ്ങുന്ന ആദ്യ ദിവസങ്ങളിൽ തന്നെ 95 മുതൽ 99 ശതമാനം വരെയെങ്കിലും മരണത്തിൽ കലാശിക്കുന്നതിനാൽ, ലോകമെങ്ങും ആരോഗ്യ മേഖലയിൽ ഇതിന് പ്രത്യേക ശ്രദ്ധ ലഭിച്ചിട്ടുണ്ട്.

ഈ രോഗവ്യാപനത്തിന് പിന്നിൽ മലിനമായ കിണറുകൾ, ശരിയായി ശുദ്ധീകരിക്കാത്ത സ്വിമ്മിംഗ് പൂളുകൾ, പഴയ ഓവർ ഹെഡ് ടാങ്കുകൾ, പ്രകൃതിദത്ത ജലാശയങ്ങളിൽ മുങ്ങിക്കുളിക്കൽ എന്നിവയാണ് പ്രധാന കാരണം. കുടിക്കുന്ന വെള്ളം വഴിയല്ല രോഗം പകരുന്നത്. മൂക്കിലൂടെ മാത്രമാണ് അമീബ ശരീരത്തിലേക്ക് കടക്കുന്നത് എന്നതാണ് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരം. കേരളത്തിലെ മഴക്കാലാവസ്ഥ, മലിനജലാശയങ്ങൾ, ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി മൂക്കിലൂടെ വെള്ളം കടത്തിവിടുന്ന പതിവ് തുടങ്ങിയവ രോഗവ്യാപനത്തിന് അനുകൂല സാഹചര്യങ്ങളാണ്.

രോഗനിയന്ത്രണത്തിന് വ്യക്തിപരമായി നോസ് ക്ലിപ്പ് ധരിച്ച് മുങ്ങിക്കുളിക്കുക, മൂക്കിലൂടെ വെള്ളം കടത്തിവിടുന്ന ശീലങ്ങൾ ഒഴിവാക്കുക, കുട്ടികളെ മലിനജലാശയങ്ങളിൽ കുളിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയവ പ്രധാനമാണ്. വീടുകളിലെ കിണറുകൾ മാസത്തിൽ ഒരിക്കൽ ബ്ലീച്ചിംഗ് പൗഡർ ചേർത്ത് ക്ലോറിനേറ്റ് ചെയ്യണം, ഓവർഹെഡ് ടാങ്കുകൾ മൂന്ന് മാസത്തിലൊരിക്കൽ വൃത്തിയാക്കണം. പൊതുജനാരോഗ്യ തലത്തിൽ നീന്തൽ കുളങ്ങളുടെ ജലഗുണ നിലവാരം നിരന്തരം പരിശോധിക്കുകയും 1 ppm-ൽ കൂടുതലായി ക്ലോറിനേറ്റ് ചെയ്യുകയും വേണം.

അമ്പലക്കുളങ്ങൾ, പള്ളിക്കുളങ്ങൾ ആരാധനാലയങ്ങളിലെ അംഗ ശുദ്ധി വരുത്താൻ ഉള്ള സ്ഥലങ്ങൾ തുടങ്ങിയവ അടിയന്തരമായി വൃത്തിയാക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും വേണം.

ജലജാഗ്രത:
പൊതുജനാരോഗ്യത്തിന്റെ ജീവരേഖ

കേരളീയ സംസ്കാരവും ജീവിതവും ജലാശയങ്ങളുമായും ജലസ്രോതസ്സുകളുമായും ഏറെ ബന്ധപ്പെട്ടതാണ്. നദീതട സംസ്കാരങ്ങൾ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമായാണ് പരിഗ ണിക്കപ്പെടുന്നത്. കിണറുകൾ, നദികൾ, ചെറുകുളങ്ങൾ, വീടിനു മുകളിലെ വാട്ടർ ടാങ്കുകൾ, സ്വിമ്മിംഗ് പൂളുകൾ എന്നിവയെല്ലാം മലയാളിയുടെ ദിനചര്യയുടെ ഭാഗമാണ്. പാശ്ചാത്യ ജീവി തചര്യയിൽ നിന്ന് മലയാളികളെ വ്യത്യസ്തമാക്കുന്നത്, ദിവസവും ഏറ്റവും കുറഞ്ഞത് ഒരു തവണയെങ്കിലും കുളിക്കുന്നവരാണ് എന്ന കാര്യമാണ്. അതുകൊണ്ടുതന്നെ വെള്ളത്തിൽ ഉണ്ടാകുന്ന ഏതൊരു മാറ്റവും നമ്മുടെ ആരോഗ്യ സംവിധാനത്തെയും പൊതുജീവിതത്തെയും ബാധിക്കുന്ന കാര്യം തന്നെയാണ്.

വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സുരക്ഷിതമായി ജലം ഉപയോഗിക്കാനും ജലം മലിനമാകാതെ സംരക്ഷിക്കാനുള്ള മഹത്തായ പദ്ധതിയുടെ ഭാഗമാണ് ജലജാഗ്രത. ജലജാഗ്രത മൂലം ഗുരുതരമായ ആരോഗ്യ പ്രതിസന്ധികളിൽ നിന്നും പൊതുജനാരോഗ്യ ഭീഷണികളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനാവും. ജലസുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണവും ശുചിത്വ ശീലങ്ങളും എല്ലാ പൗരന്മാരിലും നടപ്പാക്കുക എന്ന മഹത്തായ ദൗത്യവും ജലജാഗ്രതക്കുണ്ട്. നാം ഉപയോഗിക്കുന്ന വെള്ളം എവിടുന്നാണ് ലഭിക്കുന്നത്, അത് എത്രത്തോളം സുരക്ഷിതമാണ്, എത്രമാത്രം മാലിന്യമുക്തമാണ്, ജലസുരക്ഷയ്ക്ക് നാം ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ് എന്നൊക്കെയാണ് ജല ജാഗ്രതയിൽ പ്രധാനമായും പരിഗണിക്കുന്നത്.

ജലജന്യ രോഗങ്ങളുടെ പ്രധാന കാരണം, രോഗാണുക്കളുടെ സാന്നിധ്യമുള്ള വെള്ളം കുടിക്കുന്നതോ, അതിൽ കുളിക്കുന്നതോ, അവ ഉപയോഗിക്കുന്നതോ ആണ്. മഞ്ഞപ്പിത്തം മുതൽ മസ്തികജ്വരം വരെയുള്ള ഗുരുതരവും ജീവന് ഭീഷണിയുള്ളതുമായ അനേകം രോഗങ്ങൾ വളരുന്നതും പടരുന്നതും മലിനജലത്തിലൂടെയാണ്.

പലപ്പോഴും ജലജന്യരോഗങ്ങളിലൂടെ ഗുരുതരാവസ്ഥയിൽ എത്തുന്നത് കുട്ടികളും വയോജനങ്ങളും പ്രതിരോധശേഷി കുറഞ്ഞവരുമാണ്. ഹെപ്പറ്റൈറ്റിസ്, വയറിളക്കം, കോളറ, ടൈഫോയ്ഡ്, അമീബിക് മസ്തിഷ്കജ്വരം തുടങ്ങിയവയെല്ലാം മേൽപ്പറഞ്ഞ വിഭാ ഗങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. രോഗം ഗുരുതരമാകുന്നതും മരണം വരെ സംഭ വിക്കുന്നതും പ്രധാനമായും ഈ വിഭാഗങ്ങളിലാണ്.

ഇത്തരം രോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ട ഭീമമായ സംഖ്യ കണക്കുകൂട്ടുമ്പോൾ കുടിവെള്ള ശുചീകരണത്തിനും ശുദ്ധജല സ്രോതസ്സുകൾക്കും വേണ്ടി ചെലവാക്കുന്ന സംഖ്യ തുലോം കുറവാണ്. ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വെച്ച് ജലാശയങ്ങളുടെ സംരക്ഷണവും മലിനീകരണ നിയന്ത്രണങ്ങളും എല്ലാം ഭാവി തലമുറയുടെ സുര ക്ഷിത സമൂഹ നിർമ്മിതിക്ക് അത്യാവശ്യവുമാണ്.

ജലജാഗ്രതയിലൂടെ
തടയാനാവുന്ന രോഗങ്ങൾ

വൈറസുകൾ മൂലം ഉണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ്- ഇ, ബാക്ടീരിയ മൂലമുണ്ടാകുന്ന ടൈഫോയിഡ്, കോളറ, ഛർദി - അതിസാരം, അമീബ വഴി ഉണ്ടാകുന്ന ഡിസന്ററി, ജിയാർഡിയാസിസ്, അമീ ബിക് മസ്തിഷ്കജ്വരം, മഴക്കാലത്ത് മലിനജലത്തിലൂടെ വരുന്ന എലിപ്പനി (ലെപ്റ്റോ സ്പൈറോസിസ്), കെട്ടിനിൽക്കുന്ന വെള്ള ത്തിൽ നിന്ന് ഉണ്ടാകുന്ന കൊതുകഁ വളർച്ച വഴി ഉണ്ടാവുന്ന ഡെങ്കിപ്പനി, മലേറിയ, ചിക്കുൻ ഗുനിയ തുടങ്ങിയ ഒട്ടേറെ സാംക്രമിക രോഗങ്ങളെ ജല ജാഗ്രത മൂലം പ്രതിരോധിക്കാൻ ആകും എന്നതാണ് സത്യം.

ജലജാഗ്രത:
പ്രായോഗിക നടപടികൾ

ജലസ്രോതസ്സുകളുടെ ശുചീകരണമാണ് പ്രായോഗിക നടപടികളിൽ ഏറ്റവും പ്രധാനം.

  • കിണറുകൾ മാസത്തിൽ ഒരിക്കൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

  • വീടിനും കെട്ടിടത്തിനും മുകളിൽ സ്ഥാപിച്ച ഓവർഹെഡ് ടാങ്കുകൾ മൂന്നുമാസത്തിലൊരിക്കൽ വൃത്തിയാക്കണം.

  • പൊതു നീന്തൽകുളങ്ങൾ, സ്വിമ്മിംഗ് പൂളുകൾ നിശ്ചിത ഇടവേളകളിൽ ജലപരിശോധന നടത്തുകയും കൃത്യമായി ക്ലോറിനേഷൻ നടത്തുകയും വേണം. സ്വിമ്മിംഗ് പൂളുകളിൽ ക്ലോറിൻ മൂലം ചില ആളുകൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നതിനാൽ കൃത്യമായ ക്ലോറിനേഷൻ പലപ്പോഴും നീട്ടിവെക്കപ്പെടുന്നു എന്നത് കൂടി ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. ക്ലോറിൻ അലർജി ഉള്ളവർ സ്വിമ്മിങ് പൂളുകളിലേക്ക് വരാതിരിക്കുക എന്നല്ലാതെ അത്തരക്കാർക്ക് വേണ്ടി വെള്ളം ശുദ്ധീകരിക്കാ തിരിക്കുന്നത് ഒരിക്കലും ശരിയല്ലല്ലോ.

  • ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ജലാശയങ്ങളിലേക്ക് തള്ളുന്നത് കർശനമായി നിയന്ത്രിക്കേണ്ടതും അത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കേണ്ടതുമാണ്.

  • വെള്ളം തിളപ്പിച്ചു മാത്രമേ കുടിക്കാവൂ എന്ന സന്ദേശം പ്രചരിപ്പിക്കുകയും മികച്ച കുടിവെള്ള ശീലങ്ങൾ പരിശീലിപ്പിക്കുകയും വേണം. സ്കൂളുകളിലും അംഗനവാടികളിലും ഗ്രാമസഭകളിലും ജലജാഗ്രതാ ബോധവൽക്കരണ പരിപാടികൾ കൃത്യമായി ഇടവേ ളകളിൽ സംഘടിപ്പിക്കേണ്ടതുണ്ട്.

വെള്ളം ശുദ്ധീകരിക്കാനുള്ള
പ്രായോഗിക മാർഗങ്ങൾ

ജലജന്യ രോഗങ്ങളെ തടയുന്നതിൽ ക്ലോറിനേഷൻ ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ മാണ്. കേരളത്തിലെ കിണറുകൾ, കുഴൽ കിണറുകൾ, ഓവർഹെഡ് ടാങ്കുകൾ തുടങ്ങിയവയിൽ നിന്നാണ് കുടിവെള്ളവും കുളിവെള്ളവും ലഭിക്കുന്നത്. ഇവയിൽ ശരിയായ രീതിയിൽ ബ്ലീച്ചിംഗ് പൗഡർ (Bleaching powder / Calcium hypochlorite) ചേർത്താൽ അമീബ, ബാക്ടീരിയ, വൈറസ്, മറ്റ് രോഗകാരികൾ എന്നിവയെ നശിപ്പിക്കാനാകും.

ആവശ്യമായ ബ്ലീച്ചിംഗ് പൗഡർ അളവ്:

  • 1000 ലിറ്റർ (1 കിലോലിറ്റർ) വെള്ളത്തിന് ഏകദേശം 2.5 ഗ്രാം ബ്ലീച്ചിങ് പൗഡർ (30% available chlorine) മതിയാകും.

  • ഒരു കിണർ (10,000 ലിറ്റർ വരെ) – 25 ഗ്രാം ബ്ലീച്ചിംഗ് പൗഡർ. കിണറിന്റെ പടവുകൾക്ക് അനു സരിച്ച് അളവ് വർദ്ധിപ്പിക്കാവുന്നതാണ്.

  • കുടിവെള്ളത്തിന്: 2.5 ഗ്രാം / 1000 ലിറ്റർ.

  • കുളിവെള്ളത്തിന്: 4–5 ഗ്രാം / 1000 ലിറ്റർ (അൽപ്പം കൂടുതൽ concentration അനുവദനീയമാണ്).

ബ്ലീച്ചിംഗ് പൗഡർ വെള്ളത്തിൽ ചേർക്കുന്ന വിധം:

  • ആവശ്യമായ അളവിൽ ബ്ലീച്ചിംഗ് പൗഡർ എടുത്ത് ചെറിയൊരു ബക്കറ്റിൽ (10–15 ലിറ്റർ) വെള്ളത്തിൽ കലക്കി പേസ്റ്റ് പോലെയുള്ള മിശ്രിതം ഉണ്ടാക്കുക.

  • ഒരു നീളമുള്ള വടിയോ, മറ്റോ ഉപയോഗിച്ച് വെള്ളമൊഴിച്ച് നന്നായി ഇളക്കുക.

  • 30 മിനിറ്റ്–1 മണിക്കൂർ വരെ വെള്ളം ഇളക്കാതെ വിടുക.

  • മുകളിലെ തെളിവെള്ളം മാത്രം ഒരു ബക്കറ്റിലാക്കി നല്ലവണ്ണം കിണറ്റിലെ വെള്ളത്തിൽ ഇളക്കി ചേർക്കുക.

ഇത്തരം വിഷയങ്ങളിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നത് ശാസ്ത്രീയമായ ക്ലോറിനേഷൻ നടപ്പാക്കാൻ സഹായകമാകും.

ജലം ജീവന്റെ ഉറവിടമാണ്. സുരക്ഷിതമായ ജലം മാത്രമാണ് പൊതുജനാരോഗ്യത്തിന്റെ അടി സ്ഥാനം. വ്യക്തിപരമായും സാമൂഹികമായും ജല ജാഗ്രത കൈക്കൊള്ളുമ്പോൾ ജലജന്യ രോഗങ്ങളിൽ നിന്ന് വിമുക്തി നേടാൻ നമുക്ക് സാധിക്കും. ജലം സംരക്ഷിക്കുകയും ശുദ്ധമാകു കയും സുരക്ഷിതമായി ഉപയോഗിക്കുകയും ജല ജാഗ്രതയുടെ അടി സ്ഥാനമാണ്. നിതാന്തമായ ജാഗ്രതയാണ് ജലജന്യരോഗങ്ങൾ തടയാനുള്ള പ്രധാനമാർഗം. പൊതുജനാരോഗ്യത്തിന് കാതൽ ആയി അറിയപ്പെടുന്ന വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കൂടുതൽ ഗൗരവത്തോടെ ചർച്ച ചെയ്യുകയും നടപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഓരോ പ്രദേശത്തും കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ ആശങ്കയുളവാക്കുന്നതാണ്. എലികളും കൊതുകുകളും അമീബയും വൈറസുകളും എല്ലാം വളരുകയും പടരുകയും ചെയ്യുന്നത് മാലിന്യക്കൂമ്പാരങ്ങളിൽ നിന്നാണ്. മാലിന്യ നിർമാർജനം ജീവിതശൈലിയാക്കി മാറ്റുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ഉൽഭവ സ്രോതസ്സുകളിൽ നിന്നു തന്നെ മാലിന്യനിർമാർജനം സാധ്യമാക്കുക എന്നതാണ് ഏക പോംവഴി. വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ കൃത്യമായ കംപോസ്റ്റ് കുഴികൾ വഴിയോ സർക്കാർ സംവിധാനത്തിലെ കുടുംബശ്രീ സംവിധാനം വഴിയോ നിർമാർജനം ചെയ്യപ്പെടണം. ശുചിമുറികളുടെയും ജലസ്രോതസ്സുകളുടെയും ഇടയിലുള്ള ദൂരം നിയന്ത്രിക്കാൻ കഴിയാത്ത രൂപ ത്തിൽ ഇപ്പോൾ മാറിയിട്ടുണ്ട്. ഇത് ശുചിമുറി മാലിന്യങ്ങൾ കുടി വെള്ളത്തിലേക്ക് പകരാനും അതുവഴി ഒട്ടേറെ അണുബാധകൾ കുടിവെള്ളത്തിലേക്ക് മാറാനും കാരണമാകുന്നു. ജല വിതരണ അതോറിറ്റിയുടെ പൈപ്പുകളിൽ വരുന്ന പൊട്ടലുകളും വിള്ളലുകളും വഴി ഇത്തരം മാലിന്യങ്ങൾ കുടി വെള്ളത്തിലേക്ക് പകർന്നുകൊണ്ട് ഗുരുതരമായ ജലജന്യരോഗങ്ങൾ ഉണ്ടാകാൻ കാരണമാണ്.

നമ്മുടെ വീട്ടിലെ കിണറുകളും നാം ഉപയോഗിക്കുന്ന ജലസ്രോതസ്സുകളും അടിയന്തരമായി ശുചീ കരിക്കുകയും ക്ലോറിനേറ്റ് ചെയ്യുകയും ചെയ്യുക എന്ന ജലജാഗ്രത യജ്ഞം ആത്മാർത്ഥമായി നടപ്പാക്കുക. അതിൽ ഉപേക്ഷ വരുത്തുന്നവർ വലിയ വില നൽകേണ്ടിവരും എന്നാണ് കേരളീയ ആരോഗ്യരംഗത്തെ സൂചനകൾ വ്യക്തമാക്കുന്നത്.

READ: ആർത്തവ
വിരാമശേഷമുള്ള രക്തസ്രാവം:
അറിഞ്ഞിരിക്കേണ്ട
വസ്തുതകൾ

PCOS എന്ന അസുഖം, കോസ്മെറ്റിക് ഗൈനക്കോളജി

കൺപോളക്കുരു:
കാരണവും ചികിത്സയും

ആഘോഷമാകട്ടെ
നമ്മുടെ വാർദ്ധക്യം

ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?

കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ

അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?

ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം

പ്രമേഹ പാദരോഗത്തെ ശ്രദ്ധിക്കൂ

പ്രമേഹരോഗികളിലെ വൃക്കസംരക്ഷണം

ആരോഗ്യത്തിന്റെ
രാഗസമന്വയം

റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Epidemic danger increases in Kerala, Dr. Sulfikar Ali writes for Indian Medical Association (IMA) Nammude Arogyam magazine.


ഡോ. സുൽഫിക്കർ അലി

സീനിയർ കൺസൾട്ടന്റ്, എമർജൻസി മെഡിസിൻ ആന്റ് ക്രിട്ടിക്കൽ കെയർ. ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് മെഡിസിൻ.

Comments