സങ്കരവൈദ്യം
എതിർക്കപ്പെടേണ്ടത്
എന്തുകൊണ്ട്?

‘‘യഥാർത്ഥത്തിൽ സങ്കര ചികിത്സയ്‌ക്കെതിരെ മുന്നോട്ടുവരേണ്ടത് ആയുഷ് മേഖലയിലുള്ളവർ തന്നെയാണ്. കാരണം അവരുടെ അസ്തിത്വമാണ് എന്നെന്നേക്കുമായി നശിക്കുവാൻ പോകുന്നത്, കൂട്ടിക്കലർത്തുന്നതുവഴി തങ്ങളുടെ തനതായ വിശ്വാസത്തെയും പാരമ്പര്യത്തെയും അവർ സ്വയം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ശങ്കർ മഹാദേവൻ എഴുതിയ ലേഖനം.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യനയത്തിലെ വികലമായ ഒരു ഏടാണ് ക്രോസ്പതി / മിക്സോപതി അഥവാ സങ്കരവൈദ്യം. ഒരുവശത്ത് ആധുനിക വൈദ്യശാസ്ത്രവും മറുവശത്ത് ആയുഷ് ശൃംഖലകളും കൂട്ടിക്കലർത്തി സങ്കര ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യ ഗവൺമെന്റ് പിന്തുടരുന്നത്. ഈ നയത്തിന്റെ ഭാഗമായി ആയുർവേദം, ഹോമിയോ, യൂനാനി തുടങ്ങിയ ചികിത്സാശാഖകളിലുള്ളവർക്ക് ആധുനിക വൈദ്യശാസ്ത്രം കൂടി പ്രാക്ടീസ് ചെയ്യുവാനുള്ള നിയമപരമായ അനുവാദം നൽകുകയാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. ഇതര ചികിത്സാരീതിയിലുള്ളവർക്ക് മൂന്നുമാസത്തെയോ ആറുമാസത്തെയോ കോഴ്‌സ് ആധുനിക വൈദ്യശാസ്ത്രത്തിൽ പൂർത്തിയാക്കുന്ന മുറക്ക് ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ കൂടി എഴുതുവാനുള്ള ലൈസൻസ് ലഭിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഒരു രോഗിയിൽ പലതരം ചികിത്സാരീതികൾ നടത്തുവാൻ ഇതര ചികിത്സാ രംഗത്തുള്ളവർക്ക് സാധിക്കുന്നു. ഇത് രാജ്യം ഇന്ന് കൈവരിച്ച ആരോഗ്യമേഖലയിലുള്ള നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കും എന്ന് തീർച്ചയാണ്.

ആയുർവേദം ഏതാണ്ട് 5000 വർഷം മുമ്പ് ഭാരതത്തിൽ ഉൽഭവിച്ച ചികിത്സാരീതിയാണ്. വേദങ്ങളെ ആസ്പദമാക്കി, ഭാരതത്തിന്റെ പാരമ്പര്യമുൾകൊണ്ട്, ധന്വന്തരിയുടെ പിൻതലമുറക്കാർ തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ സിദ്ധി കൊണ്ട് ചികിത്സിച്ച് പോരുന്ന സമ്പ്രദായം കൂടിയാണ് ആയുർവേദം. ഒറ്റവാക്കിൽ പറഞ്ഞാൽ ഭാരതത്തിന്റെ തനതായ ചികിത്സാശാസ്ത്രം. പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂനാനി ചികിത്സാരീതിയും പത്തൊൻപതാം നൂറ്റാണ്ടിൽ ഹോമിയോപ്പതിയും ഭാരതത്തിൽ എത്തി. എന്നാൽ ഇവയെല്ലാം ഭാരതത്തിൽ വരുന്നതിനു മുമ്പ് തന്നെ ഏതാണ്ട് 10,000 വർഷങ്ങൾക്കുമുമ്പ് ഇന്നത്തെ തമിഴ്‌നാട്ടിൽ സിദ്ധ ചികിത്സ നിലനിന്നിരുന്നു. ഒരുവശത്ത് ആധുനിക വൈദ്യശാസ്ത്രം ഒരുപാട് പുരോഗതികൾകൈവരിച്ചപ്പോൾ മറുവശത്ത് ഇത്തരത്തിലുള്ള ഇതര ചികിത്സാശാഖകൾ (Alternaitve system of medicinse) വളർച്ച മുരടിച്ചുനിൽക്കുകയുണ്ടായി. കാലത്തിനൊത്ത് മാറാൻ സാധിക്കാത്തതും, ഗവേഷണങ്ങളുടെ അപര്യാപ്തതയും, മാരക രോഗങ്ങൾക്കും, പകർച്ചവ്യാധികൾക്കും ചികിത്സ നൽകാൻ സാധിക്കാത്തതുമാണ് ഇത്തരത്തിലുള്ള ചികിത്സാശാഖകൾ മുരടിച്ചു പോകുവാനുള്ള കാരണം.

വേദങ്ങളെ ആസ്പദമാക്കി, ഭാരതത്തിന്റെ പാരമ്പര്യമുൾകൊണ്ട്, ധന്വന്തരിയുടെ പിൻതലമുറക്കാർ തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ സിദ്ധി കൊണ്ട് ചികിത്സിച്ച് പോരുന്ന സമ്പ്രദായം കൂടിയാണ് ആയുർവേദം.
വേദങ്ങളെ ആസ്പദമാക്കി, ഭാരതത്തിന്റെ പാരമ്പര്യമുൾകൊണ്ട്, ധന്വന്തരിയുടെ പിൻതലമുറക്കാർ തങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ സിദ്ധി കൊണ്ട് ചികിത്സിച്ച് പോരുന്ന സമ്പ്രദായം കൂടിയാണ് ആയുർവേദം.

READ: വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

കുറച്ചു വർഷങ്ങൾക്കു മുമ്പ് ചൈനീസ് സർക്കാർ ചൈനയിലെ തനതായ ചികിത്സാശാഖയും ആധുനിക വൈദ്യശാസ്ത്രവും തമ്മിൽ ബന്ധിപ്പിക്കാൻ ഒരു ശ്രമം നടത്തി. ചൈനീസ് പാരമ്പര്യ വൈദ്യന്മാരെ മോഡേൺ മെഡിസിൻ മരുന്നുകൾ കുറിക്കുവാനുള്ള ഒരു കുറുക്കുവഴി അവർ കണ്ടെത്തി. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇവരെല്ലാം തങ്ങളുടെ പരമ്പരാഗത മരുന്നുകൾ തഴഞ്ഞ് മോഡേൺ മെഡിസിൻ മരുന്നുകൾ മാത്രം കുറിച്ച് നൽകി തുടങ്ങി. ചൈനയുടെ തനതായ പാരമ്പര്യ ചികിത്സാസമ്പ്രദായം തന്നെ അന്യംനിന്നുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വന്നു. അത് തിരിച്ചറിഞ്ഞ് ഇവ തമ്മിൽ യോജിപ്പിക്കുവാനുള്ള സർക്കാർ നീക്കം താൽക്കാലികമായിയെങ്കിലും മരവിപ്പിച്ചു.

ഇന്ത്യയിലും സംഭവിക്കാൻ പോകുന്നത് വിഭിന്നമല്ല. ആയുർവേദത്തെയും മറ്റു ചികിത്സാരീതികളെയും മോഡേൺ മെഡിസിനുമായി ബന്ധിപ്പിക്കുമ്പോൾ, നാളെ ഇന്ത്യയുടെ പ്രാചീന ചികിത്സാരീതികൾ എന്നെന്നേക്കുമായി നഷ്ടപ്പെടുകയാവും ഫലം.

പൊതുജനാരോഗ്യരംഗത്ത് ആധുനിക വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങൾ എണ്ണിയാലൊടുങ്ങില്ല. 1950-ൽ ആയിരം ആളുകളിൽ25 പേർ മരണമടഞ്ഞപ്പോൾ, 2025-ൽ ആയിരം ആളുകളിൽ മരണനിരക്ക് 7.53 ശതമാനം മാത്ര മാണ്. 1950- ൽ നമ്മുടെ ആയുർദൈർഘ്യം 36 വയസ്സായിരുന്നപ്പോൾ, 2019- ൽ നമ്മുടെ ആയുർ ദൈർഘ്യം 70 വയസ്സായി ഉയർന്നിരിക്കുന്നു. കേരളത്തിൽ ഇത് പുരുഷന്മാരിൽ 72 വയസ്സും സ്ത്രീകളിൽ 78 വയസ്സുമാണ്. ഇതിന്റെ ഒരേയൊരു കാരണം ആധുനിക വൈദ്യശാസ്ത്രത്തിലൂന്നിയ പൊതുജനാരോഗ്യ രംഗത്തെ വിവിധ ക്ഷേമ പ്രവർത്തനങ്ങളാണ്. വിവിധ പ്രതിരോധ കുത്തിവെപ്പുകൾ, ട്യൂബർ കുലോസിസ്, പോളിയോ, ടെറ്റനസ് തുടങ്ങിയ അസുഖങ്ങളിലൊക്കെ നമ്മൾ കൈവരിച്ച നേട്ടങ്ങൾ, നവജാത ശിശുമരണനിരക്കിലെ കുറവ്, മാതൃമരണനിരക്കിലെ കുറവ് ഇവയെല്ലാം സാധിച്ചത് ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രതിരോധ നടപടികളിലൂടെയാണ്. കോവിഡ് മഹാമാരി വന്നപ്പോൾ പോലും ഇന്ത്യയ്ക്ക് പിടിച്ചുനിർത്താനായത് നമ്മൾ തുടക്കം തന്നെ കോവിഡിനെതിരെയുള്ള വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ചിട്ടയായി നടത്തിയതുകൊണ്ടാണ്.

ഓരോ ചികിത്സാശാഖയ്ക്കും അതിന്റേതായ തനിമയുണ്ട്. അവ നിലനിർത്തിക്കൊണ്ട് പോകുന്നതായിരിക്കും അതാത് ചികിത്സാശാഖകൾക്ക് നല്ലത്. യഥാർത്ഥത്തിൽ സങ്കര ചികിത്സയ്‌ക്കെതിരെ മുന്നോട്ടുവരേണ്ടത് ആയുഷ് മേഖലയിലുള്ളവർ തന്നെയാണ്. കാരണം അവരുടെ അസ്തിത്വമാണ് എന്നെന്നേക്കുമായി നശിക്കുവാൻ പോകുന്നത്, കൂട്ടിക്കലർത്തുന്നതുവഴി തങ്ങളുടെ തനതായ വിശ്വാസത്തെയും പാരമ്പര്യത്തെയും അവർ സ്വയം ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഇന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നീക്കിവെക്കുന്ന ഫണ്ട് മാത്രം കണ്ടുകൊണ്ട് ഇവരുടെ ഇത്തരത്തിലുള്ള തീരുമാനങ്ങളെ കണ്ണും പൂട്ടി സ്വാഗതം ചെയ്യുന്നതിനുപകരം യാഥാർത്ഥ്യം മനസ്സിലാക്കി പൊതുജനാരോഗ്യം ലക്ഷ്യമിട്ട് ഗവൺമെന്റിന്റെ തീരുമാനങ്ങളെ തിരുത്തുകയാണ് വേണ്ടത്. വികലമായ ചില നയങ്ങൾ നമ്മൾ ഇത്രയും നാൾ ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളെ പിന്നോട്ട് കൊണ്ടുപോയേക്കാം. അതിനാൽ പൊതുസമൂഹവും ഇത്തരത്തിലുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂകരാകേണ്ടതുണ്ട്. താൽപര്യമുള്ളവർ ഇതര ചികിത്സകൾ സ്വീകരിക്കട്ടെ.

പുരോഗമന രാജ്യത്തെ ഏതൊരു സർക്കാരിനും, പൊതുജനാരോഗ്യരംഗത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ, ജനങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ട നയപരമായ തീരുമാനമെടുക്കേണ്ട അവസരങ്ങളിൽ, ആധുനിക വൈദ്യശാസ്ത്രത്തെ കൂട്ടുപിടിച്ചേ മതിയാവൂ. അവിടെയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലുള്ള സംഘടനകളുടെ പ്രസക്തി. ശാസ്ത്രബോധത്തെ വളർത്തുകയും, ആധുനിക വൈദ്യശാസ്ത്രത്തെ ചേർത്തു പിടിക്കുകയും, പാരമ്പര്യ ചികിത്സകളുടെ തനിമ നിലനിർത്തിക്കൊണ്ട് അവയിൽ ഗവേഷണമുഖം തുറന്നുകൊടുക്കാൻ തക്കവണ്ണമുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ ഭരണവർഗത്തിന് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.

READ: കുട്ടികളിലെ
നേത്രരോഗങ്ങൾ

ഡോക്ടർ എഴുത്തുകാരിയാകുമ്പോൾ

ഇടതുകൈ
ചെയ്യുന്നത്

കാൾ മാർക്സിന്റെ
ജീവൻ രക്ഷിച്ചുവോ,
ഡോ. ജോൺ സ്നോ?

മലയോരമേഖലയുടെ സിരാകേന്ദ്രത്തിലെ
ഒരു മന്തുരോഗിയുടെ കഥ
(അച്ചായന്)

ഇരുട്ടിനെ പേടി,
ചിലന്തിയെ പേടി…
എന്താണ് ഫോബിയ?

മലയാള സിനിമയിലെ
ആത്മഹത്യകളുടെ
മനഃശാസ്ത്രം

ഡിജിറ്റൽ കാലത്തെ
മാനസികാരോഗ്യം

പ്രസവാനന്തര
മാനസിക പ്രശ്നങ്ങൾ

ലിംഗ​വൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്

മനസ്സ് / ശരീരം

മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ

തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ

നിങ്ങൾ
ഉള്ളതുകൊണ്ടുമാത്രം…

ഇ​ളംമനസ്സിലേക്കുള്ള
പാസ്സ്​വേഡുകൾ

പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും

മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments