തോളിനു വേദന
എന്തുകൊണ്ട്?

‘‘കൂടുതൽ നേരം മൊബൈൽ, കമ്പ്യൂട്ടർ, ടി.വി. എന്നിവ ഉപയോഗിക്കുന്നവർക്കും തോളിന്നടുത്ത് പേശീവേദന വരാറുണ്ട്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ‘വായനക്കാരുടെ ചോദ്യം ഡോക്ടറുടെ ഉത്തരം’ എന്ന പംക്തിയിൽ ഡോ. ആനന്ദൻ സി.കെ എഴുതിയത്.

പ്രധാനമായും ഏഴ് കാരണങ്ങൾ കൊണ്ടാണ് തോളിനു വേദന വരുന്നത്.

1.തോളിലെ നീർക്കെട്ട് (Periarthritis). തോൾ വേദനയുണ്ടാക്കുന്ന സാധാരണ അസുഖമാണിത്. തോൾ സന്ധിയിലെ ആവരണത്തിന് നീർക്കെട്ട് വരുമ്പോഴാണ് ഇതുണ്ടാകുന്നത്. കൂടുതൽനേരം സന്ധി ഉപയോഗിക്കുന്നവർക്കും, പ്രമേഹം, റുമാറ്റോയ്ഡ് വാതം എന്നീ അസുഖങ്ങൾ ഉള്ളവർക്കും ഇത് സാധാരണയായി കണ്ടുവരുന്നു.

2. തോൾ സന്ധിക്ക് സമീപത്തുള്ള പേശീതന്തുക്ക ൾക്ക് നീർക്കെട്ടുണ്ടായാലും ഇങ്ങനെ വരാം.

കൂടുതൽ നേരം മൊബൈൽ, കമ്പ്യൂട്ടർ, ടി.വി. എന്നിവ ഉപയോഗിക്കുന്നവർക്കും തോളിന്നടുത്തുള്ള പേശീവേദന വരാറുണ്ട്.

3.കഴുത്തിന്റെ അസ്​ഥിക്ക് തേയ്മാനം സംഭവിച്ചാൽ ഞരമ്പ് വഴി (nerves) വേദന തോളിൽ അനുഭവപ്പെടാം (radiating pain).

4.കഴുത്തിന്റെ ഡിസ്​ക് തെന്നുന്ന അസുഖം മൂലവും വേദന തോളിലും കൈയിലും, പുറത്തും വരാറുണ്ട്. കഴുത്തിന്റെ എല്ലിനുള്ളിലുള്ള സുഷുമ്നാ നാഡിയിൽ നിന്നാണ് തോളിലേക്കും കൈയ്യിലേക്കുമുള്ള ഞരമ്പുകൾ ഇറങ്ങിവരുന്നത്. ഇവ കഴുത്തിന്റെ എല്ലിനിടയിലുള്ള ദ്വാരത്തി ലൂടെയാണ് പുറത്ത് വരുന്നത്. തൊട്ടടുത്ത് തന്നെയു ള്ള ഡിസ്​ക്, തേയ്മാനം സംഭവിച്ച എല്ലിന്റെ കൂർത്ത ഭാഗങ്ങൾ, പലതരം പഴുപ്പുകൾ, കാൻസർ എന്നിവ കൊണ്ട് ഞരമ്പിന് സമ്മർദ്ദമുണ്ടാവുകയും കഠിനമായ വേദനയുണ്ടാവുകയും ചെയ്യും. പക്ഷെ വേദന അനുഭവപ്പെടുന്നത്, ആ ഞരമ്പ് എവിടേക്കാ ണോ പോകുന്നത്, ഉദാ: തോൾ, കൈ, കൈപ്പത്തി, അവിടങ്ങളിലായിരിക്കും.

5. Rotator cuff എന്ന തോളിലെ പേശീകൂട്ടങ്ങൾ (നാലെണ്ണം) ഉളുക്കുകയോ വലിഞ്ഞ് പൊട്ടുകയോ ചെയ്താൽ കൈ പൊക്കുമ്പോൾ വേദനയുണ്ടാകാറുണ്ട്. വീഴ്ചയിലോ തെന്നലിലോ ആണ് ഇത് സംഭവിക്കുന്നത്.

6. ഹൃദയാഘാതത്തിന്റെയും ഹൃദയസംബന്ധമായ മറ്റു അസുഖങ്ങളുടെയും വേദന തോളിൽ അനുഭവപ്പെടാം.

7.വയറിലുള്ള ഗോൾ ബ്ലേഡ്ഡർ ഗ്രന്ഥിയിൽ നീർ​ക്കെട്ടുണ്ടായാലോ കരളിന് അസുഖമുണ്ടായാലോ തോളിൽ വേദനയുണ്ടാവാം. ഇത് വലത് തോളിലാണ് ഉണ്ടാകാറുള്ളത്.

ഒരു അസ്​ഥിരോഗ വിദഗ്ധനെ കാണിച്ച് ഉപദേശം തേടേണ്ടതാണ്.

READ: ചികിത്സാരംഗത്തെ
നൂതന വിപ്ലവം

പിത്താശയ കല്ലുകൾ
ഉയർത്തുന്ന വെല്ലുവിളികൾ

ഡോ. ശംഭുനാഥ് ദേ;
രാജ്യം മറന്നുപോയ
ഇന്ത്യൻ വൈദ്യശാസ്ത്ര പ്രതിഭ

ഉറക്കത്തിൽ
മൂത്രമൊഴിക്കുന്ന
കുട്ടികൾ

കുട്ടികളിലെ
അഡിനോയ്ഡ്
പ്രശ്നഭരിതമാകുമ്പോൾ

ഗർഭപാത്രം
നീക്കം ചെയ്യൽ
അനിവാര്യമോ?

മറക്കാനാകാത്ത രോഗി: റൊണാൾഡോ 2002

‘നോവും നിലാവും’;
ഒരു ആസ്വാദനം

സൊറിയാസിസ്
ചർമ്മരോഗം മാത്രമല്ല

പ്രസവത്തിന്
മുൻപും പിൻപും

മെഡിക്കൽ ടൂറിസവും
കേരളവും

ആയുഷിനും
ആയു​സ്സിനുമിടയിൽ

വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും

മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ

അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ

പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments