മഴക്കാലത്ത് സ്ഥിരമായി
ജലദോഷം, എന്തുകൊണ്ട്?

എല്ലാ ദിവസവും ഒരു പ്രതിരോധം എന്ന രീതിയിൽ ആവിപിടിക്കുന്നത് കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലേക്ക് നയിക്കുകയും പിന്നീട് കൂട്ടാനും കാരണമായിരിക്കാം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിലെ ‘വായനക്കാരുടെ ചോദ്യം ഡോക്ടറുടെ ഉത്തരം’ എന്ന പംക്തിയിൽ ഡോ. സുൽഫി നൂഹു എഴുതിയത്.

സ്​ഥിരമായി മഴക്കാലത്ത് ജലദോഷം വരുന്നു. ഇതെന്തുകൊാണ്? എങ്ങിനെ തടയാം?

മഴക്കാലത്ത് മൂക്കിലെ അലർജി മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടവ്, മൂക്കിനുള്ളിലെ കഫക്കെട്ട്, സൈനസിലെ അണുബാധ, ചെവിയിലേക്ക് ഇൻഫക്ഷന്റെ ബാധ തുടങ്ങി നിരവധി ബുദ്ധിമുട്ടുകളിലേക്ക് നമ്മെ കൊുപോകുന്നു.

മൂക്കൊലിപ്പും മൂക്കടവും ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് അലർജിയാണെങ്കിലും മഴക്കാലത്ത് വൈറസുകൾ കൂടുതൽ ശക്തിയാർജ്ജിക്കുന്നതിലൂടെ കൂടുതൽ കൂടുതൽ പെറ്റുപെരുകി വൈറസ്​ കൂടുതൽ ശക്തിയാർജിച്ച് വൈറൽ റൈനൈറ്റിസിലേക്കും എത്തിക്കും.

പ്രത്യേകിച്ച് കൊച്ചുകുട്ടികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന അലർജി ക്രമേണ ശ്വാസംമുട്ടിലേക്ക് നയിക്കാമെന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ എല്ലാ കാലത്തും, പ്രത്യേകിച്ച് മഴക്കാലത്ത് വളരെ കരുതലോ ടെയുള്ള സമീപനം അലർജിയോട് കാത്തുസൂക്ഷിക്കണം. മുൻകാലങ്ങളിൽ തന്നെ അലർജിയുണ്ടായിരുന്നവർക്ക് ഡോക്ടർമാർ നിർദ്ദേശിച്ച മൂക്കിൽ ഉപയോഗിക്കുന്ന സ്പ്രേ രൂപത്തിലുള്ള മരുന്നുകൾ കൃത്യമായ ഡോസിൽ തുടരുക എന്നുള്ളത് പ്രാധാന്യമർഹിക്കുന്നു, പ്രത്യേകിച്ച് മഴക്കാലത്ത്. അതുമാത്രമല്ല, വരാതിരിക്കാനായി ചില മുൻകരുതലുകൾ അത്യന്താപേക്ഷിതമാണ്. തണുത്ത ആഹാരം, തണുത്ത വെള്ളം, തണുപ്പുള്ള കാറ്റ് എന്നിവ നിർബന്ധമായും ഒഴിവാക്കണം. കൂടാതെ കൊച്ചുകുട്ടികളിൽ അലർജി കൂട്ടാനിടയാക്കുന്ന സാഹചര്യങ്ങൾ- ഉദാഹരണത്തിന് വളർത്തു മൃഗങ്ങളുമായുള്ള നിരന്തര സമ്പർക്കം, പ്രത്യേകിച്ച് പക്ഷികളുമായി, ഉണ്ടെങ്കിൽ ആ രീതി മാറ്റിനിർത്തുക തന്നെ വേണം.

ആവി പിടിക്കാമോ എന്ന ചോദ്യം പലപ്പോഴും ഉയർന്നുവരാറുണ്ട്. ജലദോഷമോ, മൂക്കൊലിപ്പോ, മൂക്കടപ്പോ ഉള്ള സമയത്ത് മൂക്കിലെ അടവ് മാറ്റാൻ ഉപയോഗിക്കുന്ന തുള്ളിമരുന്നുകൾ ഉപയോഗിച്ചശേഷം ആവി പിടിക്കുന്നത് നല്ലതാണ്. മറിച്ച് എല്ലാ ദിവസവും ഒരു പ്രതിരോധം എന്ന രീതിയിൽ ആവിപിടിക്കുന്നത് കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലേക്ക് നയിക്കുകയും പിന്നീട് കൂട്ടാനും കാരണമായിരിക്കാം.

നിരന്തരമായി നിൽക്കുന്ന മൂക്കൊലിപ്പും മൂക്കടവും ക്രമേണ കേൾവിയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ചെവിയിലേക്ക് അണുബാധയുടെ ലക്ഷണങ്ങൾ വരികയാണെങ്കിൽ, അതായത്, ശക്തമായ ചെവിവേദനയോ ചെവിക്ക് അടപ്പ് അനുഭവപ്പെടുകയോ ആണെങ്കിൽ അനുയോജ്യമായ ആൻ്റിബയോട്ടിക് ചികിത്സയും ആവശ്യമാണ്.

അലർജിയുണ്ടാക്കുന്ന കാരണങ്ങൾ ഒഴിവാക്കിനിർത്തുന്നതാണ് ഏറ്റവും ഉത്തമം, പ്രത്യേകിച്ച് മഴക്കാലത്ത്.

READ: പുകയിലയുടെ
അടിമകളാകരുതേ…

വഞ്ചിതരാകരുത്,
വ്യാജ ഡയറ്റിലും
വ്യാജ ന്യുട്രീഷ്യനിസ്റ്റുകളിലും

വളർച്ചാവേദനകൾ

ബൈപോളാർ ഡിസോർഡർ:
ഉന്മാദവും വിഷാദവും മാറിമറിയുമ്പോൾ

വൃക്കയിലെ കല്ലിനെ തുരത്താം

വാർഡിമാർ ഹാഫ് കിൻ: മനുഷ്യരാശിയുടെ രക്ഷകൻ, ദുരന്തനായകൻ

കുട്ടികളിലെ
അമിതവണ്ണം

ചർമ്മസംരക്ഷണത്തിന്റെ പുതുവഴികൾ

മുലയൂട്ടലിനെക്കുറിച്ച് വീണ്ടും…

തോണിക്കടവിൽ
ഒരു പ്രസവം

വലുതാവാൻ
മടിക്കുന്ന കുട്ടികൾ;
പീറ്റർ പാനുകളുടെ ലോകം

മനസ്സ് എന്ന മാന്ത്രികക്കുതിര

ഡിമെൻഷ്യ;
ഒരാൾ മറക്കുന്നതല്ല,
ജീവിതം മാഞ്ഞുപോകുന്നതാണ്…

വൈറസ്:
സമരസപ്പെടുന്ന കാരുണ്യവും
രാഷ്ട്രീയവും

മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments