കാർപ്പൽ ടണൽ സിൻഡ്രോം

‘‘നാഡീസംബന്ധമായ അസുഖമാണ് കാർപ്പൽ ടണൽ സിൻഡ്രോം (CTS). ആശുപത്രികളിൽ ഇതിനുവേണ്ടി നടത്തുന്ന ശസ്ത്രക്രിയകളുടെ ബാഹുല്യം തന്നെ കേരളത്തിൽ ഈ അസുഖം എത്രത്തോളം കൂടുതലാണ് എന്നതിന്റെ തെളിവാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിലെ ‘വായനക്കാരുടെ ചോദ്യം, ഡോക്ടറുടെ ഉത്തരം’ എന്ന പംക്തിയിൽ ഡോ. വിനോദ് ടി.ജി. നൽകിയ മറുപടി.

മ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന നാഡീസംബന്ധമായ അസുഖമാണ് കാർപ്പൽ ടണൽ സിൻഡ്രോം (CTS). ആശുപത്രികളിൽ ഇതിനുവേണ്ടി നടത്തുന്ന ശസ്ത്രക്രിയകളുടെ ബാഹുല്യം തന്നെ കേരളത്തിൽ ഈ അസുഖം എത്രത്തോളം കൂടുതലാണ് എന്നതിന്റെ തെളിവാണ്.

സി.ടി.എസ് എന്ന അസുഖം ആദ്യമായി വിവരിച്ചത് 1854- ൽ ജെയിംസ് പേജറ്റ് എന്ന ഡോക്ടറാണ്. എന്നാൽ ആ പേര് നൽകിയതാവട്ടെ 1938- ൽ ഡോ. മോയിഷ് എന്ന ചികിത്സകനും.

ആശുപത്രികളിൽ ഇതിനുവേണ്ടി നടത്തുന്ന ശസ്ത്രക്രിയകളുടെ ബാഹുല്യം തന്നെ കേരളത്തിൽ ഈ അസുഖം എത്രത്തോളം കൂടുതലാണ് എന്നതിന്റെ തെളിവാണ്.
ആശുപത്രികളിൽ ഇതിനുവേണ്ടി നടത്തുന്ന ശസ്ത്രക്രിയകളുടെ ബാഹുല്യം തന്നെ കേരളത്തിൽ ഈ അസുഖം എത്രത്തോളം കൂടുതലാണ് എന്നതിന്റെ തെളിവാണ്.

സി.ടി.എസ്. എന്നത് കൈയിലെ മീഡിയൻ നാഡിക്കു (Median Nerve) മുകളിൽ സമ്മർദ്ദം വരുന്നതുകൊണ്ട് സംഭവിക്കുന്ന ഒരു അവസ്ഥയാണ്. ഇത് കയ്യിലും വിരലിലും വേദന, തരിപ്പ്, മരവിപ്പ്, നീറ്റൽ എന്നിവ ഉണ്ടാക്കുന്നു. ചിലപ്പോൾ തരിപ്പും കടച്ചിലും കൈമുട്ടിനു മുകളിൽ വരെ വ്യാപിച്ചേക്കാം.

പ്രധാന ലക്ഷണങ്ങൾ

1. കൈകളിൽ തരിപ്പ്, മരവിപ്പ്, വേദന, നീറ്റൽ എന്നിവ അനുഭവപ്പെടുക, പ്രത്യേകിച്ച് തള്ളവിരൽ ചൂണ്ടുവിരൽ നടുവിരൽ എന്നിവിടങ്ങളിൽ.

2. രാത്രി ലക്ഷണങ്ങൾ കൂടുതലായി അനുഭവപ്പെടും. കൈകുടഞ്ഞ് തരിപ്പ് മാറ്റേണ്ട അവസ്ഥ ഉണ്ടാകുന്നു. പലപ്പോഴും ഇത് രോഗികളുടെ ഉറക്കം കെടുത്തുന്നു.

3. സാധനങ്ങൾ മുറുകെ പിടിക്കാൻ ബുദ്ധിമുട്ടാവുക, ചെറിയ വസ്തുക്കൾ, വിരലുകൾ കൊണ്ട് തൊട്ടു മനസ്സിലാക്കാൻ പ്രയാസം ആവുക, ചിലപ്പോൾ വസ്ത്രത്തിന്റെ ബട്ടൺ ഇടാൻ പോലും പ്രയാസമാവുക

4. കൈയുടെ ബലം കുറയുകയും പേശികൾ ചുരുങ്ങുകയും ചെയ്യാം.

5. കൈ വരണ്ടതാവുക, വീക്കം വരുക, നിറമാറ്റം സംഭവിക്കുക.

കാരണങ്ങൾ

കൈത്തണ്ടയിലെ മീഡിയൻ നാഡിക്ക് മുകളിൽ സമ്മർദം ചെലുത്തുന്ന എന്തും സി.ടി.എസിന് കാരണമാവാം. പക്ഷേ 80 ശതമാനം അസുഖത്തിനും കാരണം ഒന്നും കണ്ടുപിടിക്കപ്പെടാറില്ല. കൈത്തണ്ടയിലെ ഒടിവുകൾ, വീക്കം, സന്ധിവാതം, ആമവാതം പോലുള്ള അസുഖങ്ങൾ, പോഷകാഹാരക്കുറവ്, മദ്യപാനം, ചില മരുന്നുകൾ എന്നിവ സി.ടി.എസിന് കാരണമാവാം.

തൈറോയ്ഡ്, കിഡ്നി, രക്തസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പൊണ്ണത്തടി എന്നിവയും സിടി എസിന് കാരണമാവാറുണ്ട്. ജന്മനാ പേശികൾക്കും രക്തക്കുഴലുകൾക്കും ഉണ്ടാവുന്ന തകരാറുകൾ, ചില മുഴകൾ എന്നിവയും അസുഖം ഉണ്ടാക്കാറുണ്ട്.

കൈകൾ ആവർത്തിച്ച് ഉപയോഗിക്കുന്ന ജോലി (ടൈപ്പ് റൈറ്റർ, സംഗീതോപകരണങ്ങൾ) ചെയ്യുന്നവരിലും, കമ്പനം (Vibration) ചെയ്യുന്ന ഉപകരണങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നവരിലും, ഗർഭിണികളിലും ഈ അസുഖം കൂടുതലായി കണ്ടുവരുന്നു.

ചികിത്സാ മാർഗങ്ങൾ

അസ്ഥിരോഗ വിദഗ്ധനെ കണ്ട് അസുഖം എന്താണെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. കഴുത്തിലെ എല്ലിന്റെ തേയ്മാനം, ഡിസ്ക് തകരാർ എന്നിവയും മറ്റു നാഡി രോഗങ്ങളും സമാനമായ ലക്ഷണങ്ങൾ കാണിക്കാറുള്ളതു കൊണ്ട് കൃത്യമായ രോഗ നിർണയം പ്രധാനമാണ്. നേർവ് കണ്ടക്ഷൻ സ്റ്റഡി (Nerve conduction study) എന്ന പരിശോധനയാണ് രോഗനിർണയത്തിന് ഉപയോഗിക്കാറുള്ളത്. എക്സ്-റേ, യു എസ് ജി, എം ആർ ഐ എന്നീ പരിശോധനകളും ആവശ്യമായി വരാറുണ്ട്.

തീവ്രത അനുസരിച്ച് സി.ടി.എസിനെ മൂന്നായി തരംതിരിച്ചിരിക്കുന്നു.
ലഘു, ഇടത്തരം, തീവ്രം (mild, moderate, severe).

കൈക്ക് വിശ്രമം കൊടുക്കുക, സ്പ്ളിന്റുകൾ (splint), ഫിസിയോ തെറാപ്പി, മരുന്നുകൾ എന്നിവ ചികിത്സയുടെ ഭാഗമാണ്. തുടക്കത്തിലേ ചികിത്സിക്കുകയാണെങ്കിൽ മരുന്നു കൊണ്ടുതന്നെ അസുഖം പൂർണമായി ഭേദപ്പെടുത്താം.

താൽക്കാലിക കാരണങ്ങളാൽ ഉണ്ടാവുന്ന സി ടി എസ് (ഉദാ: ഗർഭിണികൾ) കൈത്തണ്ടയിലെ കോർട്ടിക്കോസ്റ്റീറോയ്ഡ് ഇഞ്ചക്ഷൻ കൊണ്ട് മാറാറുണ്ട്. എന്നാൽ ചിലർക്ക് ശസ്ത്രക്രിയ വേണ്ടിവരും. മരുന്നുകൾ കൊണ്ട് മാറാത്തവർക്കും, തരിപ്പ് തുടർച്ചയായി നിലനിൽക്കുന്നവർക്കും, പേശി ബലം കുറയുന്നവർക്കും നേർവ് കണ്ടക്ഷൻ സ്റ്റഡി പരിശോധന ഫലത്തിനനുസരിച്ച് ശസ്ത്രക്രിയ ചെയ്യേണ്ടിവരും. കൈത്തണ്ടയിൽ കാർപ്പൽ ടണൽ റിലീസ് എന്ന ശസ്ത്രക്രിയയാണ് സാധാരണയായി ചെയ്തുവരാറ്. ഇത് തുറന്ന രീതിയിലും (open surgery) താക്കോൽ ദ്വാരം (Endoscopy) വഴിയും ചെയ്യാം. ചെറിയൊരു ശതമാനം രോഗികൾക്ക് ഓപ്പറേഷനുശേഷവും രോഗലക്ഷണങ്ങൾ കാണാറുണ്ട്. നീർക്കെട്ട്, കല വലുതാകുക, കാർപെൽ sണൽ പൂർണ്ണമായി തുറക്കാതിരിക്കുക എന്നിവയാണ് പ്രധാന കാരണങ്ങൾ. തുടർ ശസ്ത്രക്രിയയും മരുന്നുകളും ഇത്തരം അവസ്ഥയ്ക്ക് ആവശ്യമായി വന്നേക്കാം.

READ: കോസ്മെറ്റിക് ​ഗൈനക്കോളജി: പുതിയ കാഴ്ചപ്പാടുകൾ,
നൂതന സാധ്യതകൾ

കണ്ണേ, കരളേ…

റോബർട്ട് കോക്ക്;
അതുല്യ ശാസ്ത്രപ്രതിഭ

വ്യാപകമാകും,
ഓപ്പറേഷൻ തിയേറ്ററിനു പുറത്തെ അനസ്തീഷ്യ

കാർഡിയാക്ക് അനസ്തീഷ്യ:
അറിയേണ്ട വസ്തുതകൾ

ന്യൂറോ അനസ്തീഷ്യയുടെ ലോകത്തേക്ക് ഒരു എത്തിനോട്ടം

വിവിധതരം
അനസ്തീഷ്യകൾ

അനസ്തീഷ്യ;
കാലത്തിനൊപ്പം
ഒരു വേദനാരഹിതയാത്ര

വേണം, ജാഗ്രതയും നിരീക്ഷണവും;
അനസ്തീഷ്യയ്ക്കു ശേഷവും

ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം

അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments