വൈദ്യശാസ്ത്രചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കോശങ്ങൾ (HeLa cells) ലോകത്തിന് നൽകിയ വ്യക്തിയാണ് ഹെൻറിയേറ്റ ലാക്സ് (Henrietta Lacks: 1920-1951). ആധുനിക വൈദ്യശാസ്ത്രത്തിലെ വിപ്ലവകരമായ മുന്നേറ്റങ്ങളെല്ലാം നടന്നത് ഈ കോശങ്ങളിലൂടെയാണ്. എന്നാൽ തന്റെ കോശങ്ങൾ ലോകത്തെ മാറ്റിമറിക്കുമ്പോഴും ദശാബ്ദങ്ങളോളം അവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു എന്നത് ചരിത്രത്തിലെ വേദനിപ്പിക്കുന്ന സത്യമാണ്.
1951-ൽ കാൻസർ ബാധിച്ച് മരിച്ച ഒരു ദരിദ്ര കറുത്ത വർഗ്ഗക്കാരിയുടെ കോശങ്ങൾ എങ്ങനെയാണ് മനുഷ്യരാശിയുടെ ആരോഗ്യചരിത്രത്തെ മാറ്റിമറിച്ചതെന്നത് ഒരു അത്ഭുതമാണ്.
ആദ്യകാല ജീവിതവും പശ്ചാത്തലവും
1920 ഓഗസ്റ്റ് ഒന്നിന് അമേരിക്കയിലെ വിർജീനിയയിൽ ലോറെറ്റ പ്ലസന്റ് എന്ന പേരിൽ ഹെൻറിയേറ്റ ജനിച്ചു. നാലാം വയസ്സിൽ അമ്മ മരിച്ചതിനെത്തുടർന്ന് പിതാവ് കുട്ടികളെ ബന്ധുക്കൾക്കിടയിൽ വിഭജിച്ചു. ഹെൻറിയേറ്റ വളർന്നത് ക്ലോവറിലെ മുത്തച്ഛന്റെ പുകയില പാടങ്ങളിലായിരുന്നു. കഠിനമായ പുകയില കൃഷിപ്പണികളിൽ ഏർപ്പെട്ടുകൊണ്ടാണ് അവർ വളർന്നത്. ആറാം ക്ലാസിൽ വെച്ച് കുടുംബത്തെ സഹായിക്കാൻ പഠനം ഉപേക്ഷിക്കേണ്ടിവന്നു. 1941-ൽ ബന്ധുവായ ഡേവിഡ് 'ഡേ' ലാക്സിനെ വിവാഹം കഴിച്ച അവർ ജോലി തേടി ബാൾട്ടിമോറിലേക്ക് താമസം മാറി. അഞ്ച് മക്കളുടെ അമ്മയായിരുന്ന ഹെൻറിയേറ്റ തന്റെ കുടുംബത്തിനായി കഠിനാധ്വാനം ചെയ്തിരുന്ന സാധാരണക്കാരിയായ സ്ത്രീയായിരുന്നു.

രോഗനിർണ്ണയവും
ജോൺസ് ഹോപ്കിൻസ് ആശുപത്രിയും
1951-ന്റെ തുടക്കത്തിൽ അടിവയറ്റിൽ കഠിനമായ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെത്തുടർന്ന് ഹെൻറിയേറ്റ ബാൾട്ടിമോറിലെ പ്രശസ്തമായ ജോൺസ് ഹോപ്കിൻസ് ആശുപത്രിയിൽ ചികിത്സ തേടി. അക്കാലത്ത് വംശീയവിവേചനം നിലനിന്നിരുന്ന അമേരിക്കയിൽ, കറുത്തവർഗ്ഗക്കാർക്ക് ചികിത്സ ലഭ്യമായിരുന്ന ചുരുക്കം ഇടങ്ങളിൽ ഒന്നായിരുന്നു ഇത്. പരിശോധനയിൽ അവർക്ക് കടുത്ത ഗർഭാശയ കാൻസർ (Cervical Cancer) ആണെന്ന് സ്ഥിരീക രിക്കപ്പെട്ടു. ചികിത്സയുടെ ഭാഗമായി നടത്തിയ ബയോപ്സി സമയത്ത്, അവിടെയുണ്ടായിരുന്ന ഡോക്ടർമാർ ഹെൻറിയേറ്റയുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ ഗർഭാശയത്തിൽ നിന്ന് രണ്ട് ടിഷ്യൂ (കോശ) സാമ്പിളുകൾ ശേഖരിച്ചു. ഈ കോശങ്ങൾ ഡോ. ജോർജ്ജ് ഗേ എന്ന വിഖ്യാത ഗവേഷകന്റെ ലാബിലേക്കാണ് അയച്ചത്.
അമരകോശങ്ങളുടെ ജനനം (HeLa Cells)
അക്കാലത്ത് മനുഷ്യകോശങ്ങൾ ശരീരത്തിന് പുറത്ത് വളർത്താനുള്ള ശ്രമങ്ങളെല്ലാം പരാജ യപ്പെടുകയായിരുന്നു പതിവ്. കോശങ്ങൾ ലാബിലെ കൾച്ചർ മീഡിയത്തിൽ വെച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ നശിച്ചുപോകും. എന്നാൽ ഹെൻറിയേറ്റയുടെ കോശങ്ങൾ എല്ലാവരെയും അമ്പരപ്പിച്ചു. അവ നശിച്ചുപോകുന്നതിനുപകരം അതിവേഗം വിഭജിക്കുകയും വളരുകയും ചെയ്തു. ഓരോ 24 മണിക്കൂറിലും ഇവ ഇരട്ടിച്ചുകൊണ്ടിരുന്നു. ഹെൻറിയേറ്റ ലാക്സ് എന്ന പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ വീതം എടുത്ത് ഈ കോശങ്ങളെ 'HeLa' എന്നു വിളിച്ചു.
1951 ഒക്ടോബർ നാലിന് തന്റെ 31-ാം വയസ്സിൽ ഹെൻറിയേറ്റ ലാക്സ് ആശുപത്രിയിൽ വെച്ച് അന്തരിച്ചു. എന്നാൽ അവരുടെ കോശങ്ങൾ ലോകമെമ്പാടുമുള്ള ലാബുകളിൽ അനശ്വരമായി തുടരുകയായിരുന്നു.
1951-ന്റെ തുടക്കത്തിൽ ഹെൻറിയേറ്റ ലാക്സിന് ഗർഭാശയ കാൻസർ ആണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ചികിത്സയുടെ ഭാഗമായി നടത്തിയ ബയോപ്സി സമയത്ത്, അവിടെയുണ്ടായിരുന്ന ഡോക്ടർമാർ ഹെൻറിയേറ്റയുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ ഗർഭാശയത്തിൽ നിന്ന് രണ്ട് ടിഷ്യൂ സാമ്പിളുകൾ ശേഖരിച്ചു.
വൈദ്യശാസ്ത്രത്തിന് നൽകിയ
വിപുലമായ സംഭാവനകൾ
ഹെൻറിയേറ്റയുടെ കോശങ്ങൾ വൈദ്യശാസ്ത്രത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. 1950-കളിൽ അമേരിക്കയെ ഭീതിയിലാഴ്ത്തിയ പോളിയോ രോഗത്തിന് വാക്സിൻ വികസിപ്പിക്കാൻ ഡോ. ജോനാസ് സാൽക്കിനെ സഹായിച്ചത് ഈ കോശങ്ങളാണ്. കോശങ്ങളിലേക്ക് വൈറസിനെ കുത്തിവെച്ച് അവയുടെ പ്രവർത്തനം പഠിക്കാൻ സാധിച്ചതുവഴി വാക്സിൻ നിർമ്മാണം വേഗത്തിലായി.
കാൻസർ ഗവേഷണത്തിൽ HeLa കോശങ്ങൾ ഇന്നും വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കാൻസർ കോശങ്ങൾ എങ്ങനെ അതിവേഗം വളരുന്നുവെന്നും അവയെ നശിപ്പിക്കാൻ ഏതൊക്കെ മരുന്നുകൾ ഫലപ്രദമാണെന്നും പഠിക്കാൻ ഗവേഷകർ ഈ കോശങ്ങളെയാണ് ആശ്രയിക്കുന്നത്. കൂടാതെ കീമോതെറാപ്പി മരുന്നുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിനും ഇവ ഉപയോഗിക്കുന്നു. ജനിതക പഠനങ്ങളിലും ഹെൻറിയേറ്റയുടെ കോശങ്ങൾ നിർണ്ണായകമായി.

1953-ൽ കോശങ്ങളിലെ ക്രോമസോമുകൾ കൃത്യമായി എണ്ണാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചത് HeLa കോശങ്ങളിലൂടെയാണ്. മനുഷ്യനിൽ 46 ക്രോമസോമുകൾ ഉണ്ടെന്ന കണ്ടെത്തലിലേക്ക് ഇത് വഴിതെളിച്ചു. ക്ലോണിംഗ്, ഇൻ- വിട്രോ ഫെർട്ടിലൈസേഷൻ (IVF), എയ്ഡ്സ് (AIDS) വൈറസിനെക്കുറിച്ചുള്ള പഠനം, കോവിഡ്-19 വാക്സിൻ ഗവേഷണം എന്നിവയിലെല്ലാം ഈ കോശങ്ങൾ ഇന്നും മുഖ്യപങ്ക് വഹിക്കുന്നു. ബഹിരാകാശ യാത്രകൾ മനുഷ്യകോശങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുന്നു എന്ന് പഠിക്കാൻ നാസ (NASA) ആദ്യമായി ബഹിരാകാശത്തേക്ക് അയച്ച മനുഷ്യകോശങ്ങളും ഹെൻറിയേറ്റയുടേതായിരുന്നു.
അനീതിയുടെയും അതിജീവനത്തിന്റെയും ചരിത്രം
ഹെൻറിയേറ്റയുടെ കോശങ്ങൾ കോടിക്കണക്കിന് ഡോളറിന്റെ ലാഭമുണ്ടാക്കുന്ന വ്യവസായമായി മാറിയപ്പോഴും അവരുടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. ഹെൻറിയേറ്റയുടെ അഞ്ച് മക്കളും അമ്മയുടെ കോശങ്ങൾ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞതേയില്ല. അമ്മയുടെ ചികിത്സാരേഖകളോ വിവരങ്ങളോ അവർക്ക് ലഭ്യമായിരുന്നില്ല.
കാൻസർ ഗവേഷണത്തിൽ HeLa കോശങ്ങൾ ഇന്നും വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കാൻസർ കോശങ്ങൾ എങ്ങനെ അതിവേഗം വളരുന്നുവെന്നും അവയെ നശിപ്പിക്കാൻ ഏതൊക്കെ മരുന്നുകൾ ഫലപ്രദമാണെന്നും പഠിക്കാൻ ഗവേഷകർ ഈ കോശങ്ങളെയാണ് ആശ്രയിക്കുന്നത്.
1970-കളിൽ യാദൃച്ഛികമായാണ് ശാസ്ത്രജ്ഞർ ചില പഠനങ്ങൾക്കായി കുടുംബത്തെ സമീപിക്കുന്നതും ഹെൻറിയേറ്റയുടെ കോശങ്ങൾ ഇന്നും ജീവിക്കുന്നുണ്ടെന്ന കാര്യം കുടുംബം അറിയുന്നതും. ദശാബ്ദങ്ങളോളം മതിയായ ചികിത്സാ ഇൻഷുറൻസ് പോലുമില്ലാതെ ആ കുടുംബം കഷ്ടപ്പെട്ടു.
ഹെൻറിയേറ്റ ലാക്സിന് ലഭിച്ച അംഗീകാരങ്ങൾ വൈകിയാണ് ആരംഭിച്ചതെങ്കിലും, അത് ആധുനിക വൈദ്യശാസ്ത്രചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ നൈതിക തിരുത്തലുകളിലൊന്നായി മാറി. ദശാബ്ദങ്ങളോളം ലോകമെമ്പാടുമുള്ള ലാബുകളിലും ഗവേഷണകേന്ദ്രങ്ങളിലും HeLa കോശങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴും, ആ കോശങ്ങളുടെ പിന്നിലെ സ്ത്രീയുടെ പേര് പൊതുസ്മൃതിയിൽ നിന്നൊഴിഞ്ഞുകിടക്കുകയായിരുന്നു.
1990-കളുടെ അവസാനത്തോടെയും 2000-കളുടെ തുടക്കത്തോടെയും മാത്രമാണ് ഹെൻറിയേറ്റ ലാക്സ് എന്ന വ്യക്തിക്ക് ശാസ്ത്രീയലോകത്ത് വ്യക്തമായ അംഗീകാരം ലഭിക്കാൻ തുടങ്ങിയത്. ഇത് വൈദ്യശാസ്ത്രലോകത്ത് വലിയ നൈതിക ചർച്ചകൾക്ക് കാരണമായി. ഒരു രോഗിയുടെ അനുവാദമില്ലാതെ അവരുടെ കോശങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത് വലിയ കുറ്റകൃത്യമാണെന്ന് ഇന്ന് ലോകം അംഗീകരിക്കുന്നു. ഹെൻറിയേറ്റയുടെ കഥ പുറത്തുവന്നതോടെ രോഗികളുടെ അവകാശങ്ങളെക്കുറിച്ചുള്ള നിയമങ്ങൾ കർക്കശമാക്കപ്പെട്ടു.

അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ഹെൻറിയേറ്റ ലാക്സിന്റെ പേരിൽ ലക്ചറുകൾ, സെമിനാറുകൾ, സ്‌കോളർഷിപ്പുകൾ, ഗവേഷണ പുരസ്കാരങ്ങൾ എന്നിവ ആരംഭിച്ചു. ലോകാരോഗ്യ സംഘടന ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ ഹെൻറിയേറ്റ ലാക്സിനെ ആധുനിക മെഡിക്കൽ ഗവേഷണത്തിന്റെ അടിത്തറയിട്ട വ്യക്തിയായി പരാമർശിച്ചു. 2010-കളിൽ, ഹെൻറിയേറ്റ ലാക്സിന്റെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഔദ്യോഗിക ആദരവുകൾ, ശാസ്ത്രം ഇതുവരെ അവഗണിച്ചിരുന്ന രോഗികളുടെ അവകാശങ്ങളെ അംഗീകരിക്കുന്ന ഒരു ചരിത്രനിമിഷമായി മാറി.
2013-ൽ HeLa കോശങ്ങളുടെ ജനിതക വിവരങ്ങൾ പൊതുവിൽ പ്രസിദ്ധീകരിക്കപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദം, ഹെൻറിയേറ്റ ലാക്സിന്റെ കഥയെ വീണ്ടും ആഗോള ശ്രദ്ധാകേന്ദ്രമാക്കി. ഇതിന്റെ ഫലമായി, അമേരിക്കൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (National Institutes of Health) ഹെൻറിയേറ്റ ലാക്സിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെട്ട ഒരു നിയന്ത്രണസമിതി രൂപീകരിച്ചു. HeLa ജനിതക ഡാറ്റ ഉപയോഗിക്കുന്നതിന് ഗവേഷകർക്ക് പ്രത്യേക അനുമതി നിർബന്ധമാക്കി. ഇത് രോഗികളുടെ സമ്മതവും സ്വകാര്യതയും സംബന്ധിച്ച അന്താരാഷ്ട്ര ചർച്ചകളിൽ ഒരു നിർണ്ണായക വഴിത്തിരിവായി കണക്കാക്കപ്പെടുന്നു.
വൈകിവന്ന
അംഗീകാരങ്ങൾ
ഹെൻറിയേറ്റ ലാക്സിന്റെ ജീവിതവും HeLa കോശങ്ങളുടെ ചരിത്രവും ജനപ്രിയ സംസ്കാരത്തിലും ശക്തമായി ഇടംപിടിച്ചു. റിബേക്ക സ്ക്ലൂട്ടിന്റെ ( Rebecca L. Skloot) 'ദ ഇമ്മോർട്ടൽ ലൈഫ് ഓഫ് ഹെൻറിയേറ്റ ലാക്സ്’ (The Immortal Life of Henrietta Lacks: 2010 ) എന്ന പുസ്തകം ലോകമെമ്പാടും വലിയ സ്വാധീനം ചെലുത്തി. ഈ കൃതിയെ ആസ്പദമാക്കി ഡോക്യുമെന്ററികളും, സ്റ്റേജ് നാടകങ്ങളും, ടെലിവിഷൻ സിനിമകളും നിർ മ്മിക്കപ്പെട്ടു. പ്രത്യേകിച്ച് ഒപ്രവിൻ ഫ്രേ അഭിനയിച്ച HBO ടെലിവിഷൻ ചിത്രം, ഹെൻറിയേറ്റ ലാക്സിന്റെ കഥയെ ശാസ്ത്രീയവൃത്തങ്ങളിൽനിന്ന് പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ വലിയ പങ്കുവഹിച്ചു.

ഇന്ന് വൈദ്യധാർമ്മികത (Medical Ethics), അറിഞ്ഞുകൊണ്ടുള്ള അനുമതി (Informed Consent), വംശീയ അസമത്വങ്ങൾ, രോഗികളുടെ അവകാശങ്ങൾ എന്നീ വിഷയങ്ങൾ പഠിപ്പി ക്കുമ്പോൾ ഹെൻറിയേറ്റ ലാക്സിന്റെ ജീവിതം ഒരു ക്ലാസിക് ഉദാഹരണമായി ചൂണ്ടിക്കാണി ക്കപ്പെടുന്നു. അവർ ഇനി ഒരു അറിയപ്പെടാത്ത കോശസ്രോതസല്ല; മറിച്ച്, ശാസ്ത്രത്തിന്റെ പുരോ ഗതി മനുഷ്യന്റെ മാനവികതയെ മറികടക്കരുതെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ശക്തമായ പ്രതീകമാണ്.
2021-ൽ ലോകാരോഗ്യസംഘടന ഹെൻറിയേറ്റ ലാക്സിന് മരണാനന്തര ബഹുമതി നൽകി ആദരിക്കുകയുണ്ടായി. ജോൺസ് ഹോപ്കിൻസ് സർവകലാശാല അവരുടെ പേരിൽ ഒരു പുതിയ കെട്ടിടം നാമകരണം ചെയ്തു. ബ്രിട്ടനിലെ ബ്രിസ്റ്റോൾ സർവകലാശാലയിൽ ഹെൻറിയേറ്റയുടെ ഒരു വെങ്കല പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രം എന്നും ഹെൻറിയേറ്റ ലാക്സിനോട് കടപ്പെട്ടിരിക്കുന്നു.
ഹെൻറിയേറ്റ ലാക്സ് ഇന്ന് ശാസ്ത്രീയ ചരിത്രത്തിലെ ഒരു അധ്യായം മാത്രമല്ല, ശാസ്ത്രവും നീതിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യുന്ന മനുഷ്യമുഖമാണ്.
READ: ന്യൂറൽ ട്യൂബ് തകരാറുകൾ
വാക്സിൻ
പ്രതിരോധിക്കുന്ന
രോഗങ്ങൾ
ശ്വാസകോശാര്‍ബുദം
എങ്ങനെ പ്രതിരോധിക്കാം?
എലിപ്പനി:
ഒളിച്ചിരിക്കുന്ന
വെല്ലുവിളികള്‍
കോവിഡ്:
പഠിച്ച പാഠങ്ങളും
ഭാവിയിലേക്കുള്ള
തയ്യാറെടുപ്പും
നിപ്പ കേരളത്തിൽ:
അറിഞ്ഞതും
അറിയാത്തതുമായ കാര്യങ്ങൾ
മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും
ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും
മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?
പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!
മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

