കിടപ്പുരോഗികളുടെ ശരിയായ പരിചരണത്തെ സംബന്ധിച്ച് പലർക്കും ആശങ്കകളേറെയാണ്. ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യും, ഇവരെ എങ്ങനെ ശുശ്രൂഷിക്കും എന്നിങ്ങനെയുള്ള ആശയ കുഴപ്പങ്ങളാകും പരിചരിക്കുന്നവരുടെ മനസ്സിൽ. കിടപ്പിലായ രോഗികളെ പരിചരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ചുവടെ ചേർക്കാം.
രോഗീപരിചരണത്തിൽ ആദ്യം വേണ്ടത് നല്ല കേൾവി ക്കാരാവുക എന്നതാണ്. ദീർഘനാളായുള്ള കിടപ്പ് രോഗികൾ, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർക്ക് താൻ കുടുംബത്തിന് ഒരു ബാധ്യതയാകുന്നു എന്ന തരത്തിലുള്ള ചിന്തകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം തോന്നലുകളിൽ നിന്ന് രോഗികളെ മുക്തരാക്കാൻ വീട്ടിലുള്ളവർ ഉൾപ്പെടെ നല്ല കേൾവിക്കാർ ആവുകയാണ് വേണ്ടത്. മുൻവിധികളില്ലാതെ പ്രശ്നങ്ങളും ആശങ്ക കളും കേൾക്കണം. രോഗത്തെ ക്കുറിച്ചുള്ള പരാതികൾക്ക്, സാരമില്ല എന്ന് ഉത്തരം നൽകാതെ യഥാർഥ്യത്തോട് ചേർന്നുനിന്നു സമാശ്വാസം നൽകണം. രോഗി ഒരു ബാധ്യതയല്ല എന്നുള്ള ഉറപ്പ് പരിചരണം, വാക്കുകൾ, പ്രവൃത്തി എന്നിവയിലൂടെ നൽകാനും കഴിയണം. കേൾവിക്കാരനിൽനിന്ന് ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞു പെരുമാറണം. ഇതിന് പ്രത്യേകം ട്രെയിനിങ്ങുകൾ കൊടുക്കുന്ന സംവിധാനങ്ങൾ ഇന്നുണ്ട്. രോഗികളെ അനുഭാവത്തോടെ സമീപിക്കുകയും ആത്മാർഥമായി കരുതലേകുകയും ചെയ്യുന്നതാണ് പരിചരണത്തിന്റെ കാതൽ.
രോഗിയുടെ കിടപ്പ് മുറിക്കുള്ളിൽ പ്രവേശിക്കുന്ന തിനു മുൻപ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. സാധ്യമെങ്കിൽ യാത്ര കഴിഞ്ഞ് രോഗിയെ പരിചരിക്കാൻ നിൽക്കുമ്പോൾ വസ്ത്രം മാറി വൃത്തിയായ വസ്ത്രം ധരിച്ചു മാത്രം രോഗിയുടെ അടുത്തുചെല്ലുക (യാത്ര ചെയ്യാൻ ഉപയോഗിച്ച വസ്ത്രത്തിൽ രോഗാണുക്കൾ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്). നിർബന്ധമായും മൂന്ന് ലേയറുള്ള മാസ്കും കയ്യുറകളും ധരിക്കുക. രോഗീപരിചരണത്തിൽ ഏർപ്പെടുമ്പോൾ ഗൗൺ കൂടി ധരിക്കേണ്ടതാണ്. സാമൂഹിക അകലം ആവശ്യമാണെങ്കിൽ പാലിക്കാനും പരമാവധി ശ്രദ്ധിക്കുക.

കിടപ്പ് രോഗികളുടെ പരിചരണം പൂർത്തിയാക്കിയ ശേഷം വ്യക്തിസുരക്ഷാ ഉപാധികൾ (മാസ്ക്, കൈയുറ…) അംഗീകൃത ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിർമാർജ്ജനം ചെയ്യേതാണ്. പരിചരണ ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കേതാണ്.
പരിചാരകന് പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങൾ ഉള്ള സമയം രോഗീപരിചരണത്തിൽ ഏർപ്പെടാൻ പാടുള്ളതല്ല. പരിചരിക്കുന്ന രോഗിക്ക് ഏതെങ്കിലും തരത്തിലുള്ള (പനി, ചുമ, ജലദോഷം) പുതിയ രോഗലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെ സേവനം ലഭ്യമാക്കാൻ വീട്ടുകാരെ സഹായിക്കുക. ഒന്നിൽ കൂടുതൽ രോഗികളെ ഒരേദിവസം പരിചരിക്കുന്ന ഹോം നേഴ്സ് ആണെങ്കിൽ വ്യക്തിസുരക്ഷാ മാർഗങ്ങൾ പ്രത്യേകം ഉപയോഗിക്കേണ്ടതാണ്. പരിചരിക്കുന്ന രോഗിയുടെ വീട്ടിൽ സമ്പർക്ക വിലക്കിലുള്ള ഏതെങ്കിലും വ്യക്തിയുണ്ടെങ്കിൽ ഒരു കാരണവശാലും ആ വ്യക്തിയുടെ മുറിയുടെ അടുത്ത് പോകുകയോ അവരെ പരിചരിക്കാനോ പാടില്ല. കഴിയുന്നതും കിടപ്പ് രോഗിയെ സമ്പർക്ക വിലക്ക് കാലാവധി കഴിയുന്നതുവരെ മറ്റു വീടുക ളിലേക്ക് മാറ്റുകയോ സമ്പർക്ക വിലക്കിലുള്ള ആൾ തല്ക്കാലം മാറി താമസിക്കുകയോ ചെയ്യുന്നതാവും ഉത്തമം.
കിടക്ക വിട്ട് എണീക്കാൻ കഴിയാത്ത രോഗികളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ‘ബെഡ് സോർ’ (ശയ്യാവ്രണം). കഴുത്തിന്റെ താഴ്ഭാഗം, തോള്, കൈമുട്ട്, പുറം എന്നിങ്ങനെ കിടക്കയുമായി ചേർന്നു വരുന്ന ശരീരഭാഗങ്ങളിലുണ്ടാകുന്ന വ്രണങ്ങളാണിത്. പ്രമേഹമുള്ളവരിൽ ഈ വ്രണം പഴുക്കാൻ സാധ്യതയുള്ളതിനാൽ ഏറെ കരുതൽ വേണം. എല്ലാ ദിവസവും ഇവരെ രണ്ടു വശത്തേക്കും തിരിച്ചുകിടത്തണം. പുറകിൽ തലയിണ വച്ചു താങ്ങു നൽകാം. ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് ഇങ്ങനെ കിടത്താം. ശരീരം ചലിപ്പിക്കാൻ കഴിയുന്ന രോഗികളാണെങ്കിൽ സ്വയം ശരീരം അനക്കാൻ പ്രോത്സാഹിപ്പിക്കുക. എഴുന്നേൽപിച്ച് ഇരുത്താൻ കഴിയുമെങ്കിൽ കൂടുതൽ നല്ലതാണ്. ഡോക്ടറുടെ നിർദേശം ചോദിക്കാൻ മറക്കേണ്ട്.
കിടപ്പു രോഗികളെ വാട്ടർ ബെഡ്ഡിൽ കിടത്താം. സ്ഥിരമായ കിടപ്പു മൂലം പേശികൾക്കുാകാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവഴി കഴിയും. ഡോക്ടറോടു അഭിപ്രായം ചോദിച്ചശേഷം വേണം കിടക്ക തീരുമാനിക്കാൻ.
രോഗികളുടെ ശരീരം എന്നും നനഞ്ഞ തുണി കൊണ്ട് ശരീരം തുടച്ച്, ഉണങ്ങിയ തുണി കൊണ്ട് നനവ് ഒപ്പിയെടുത്ത് വസ്ത്രം മാറ്റണം. കിടക്കവിരിയും പുതപ്പും എന്നും മാറ്റിയാൽ രോഗാണുബാധയോ അലർജിയോ ഉണ്ടാകാനുള്ള സാധ്യതയും കുറയും.
എളുപ്പത്തിൽ ധരിപ്പിക്കാവുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കണം. കിടത്തിക്കൊണ്ടുതന്നെ അണിയിക്കാവുന്ന ഫ്രണ്ട് ഓപ്പൺ, ബാക് ഓപ്പൺ വസ്ത്രങ്ങൾ മതി. മാക്സി പോലുള്ള ഒറ്റ വസ്ത്രത്തേക്കാൾ നല്ലത് ടോപ്പും ബോട്ടവുമായി അണിയാൻ കഴിയുന്നവയാണ്. മൂത്രമൊഴിക്കുക യോ മറ്റോ ചെയ്താൽ വൃത്തിയാക്കാനും എളുപ്പമായിരിക്കും.
കിടപ്പു രോഗികൾക്ക് ഒരാളുടെ സഹായത്തോടെ ചെയ്യാൻ കഴിയുന്ന ലഘു വ്യായാമങ്ങൾ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യിക്കാം. ഹിപ് റൊട്ടേഷൻ, ഹാംസ്ട്രിങ് സ്ട്രച്ച് പോലുള്ളവ പേശികൾക്ക് അയവും ശരീരത്തിന് ഉന്മേഷവുമുണ്ടാകാൻ നല്ലതാണ്.
ശരീരത്തിനു മാത്രമല്ല മനസ്സിനും വേണം പരിപാ ലനം. അവരുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി പാട്ടുവച്ചു നൽകുകയോ പുസ്തകം വായിച്ചു കൊടുക്കുകയോ ആകാം. വിശേഷങ്ങൾ പറഞ്ഞ് അവർക്കൊപ്പമിരിക്കാനും അൽപം സമയം മാറ്റി വയ്ക്കാം.
കിടപ്പുരോഗികൾ പലപ്പോഴും ഗാർഹിക പീഡനങ്ങൾക്ക് ഇരയാകുന്ന വാർത്തകൾ പലപ്പോഴും കണ്ടുവരുന്നുണ്ട്. വീടുകളിൽനിന്ന് തങ്ങൾക്ക് നേരിടേണ്ടിവരുന്നത് അതിക്രമം ആണെന്ന് തിരിച്ചറിയാനുള്ള ശേഷി പോലും പലർക്കും ഉണ്ടാകാറില്ല. ഗാർഹിക പീഡന നിയമങ്ങളെ ക്കുറിച്ചുള്ള ബോധവത്കരണം സ്ത്രീകളടക്കമുള്ളവരിൽ അത്യാവശ്യമാണ്. അതിക്രമമുണ്ടായാൽ കുറഞ്ഞപക്ഷം സൗജന്യ ടോൾഫ്രീ നമ്പറിലൂടെ സഹായം അഭ്യർഥിക്കാനാകുമെന്ന അവബോധമെങ്കിലും സ്ത്രീകൾക്കുണ്ടാകണം.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

READ ALSO
വസൂരി നിർമ്മാർജ്ജനം:
ജാനറ്റ് പാർക്കറിന്റെ
അറിയപ്പെടാത്ത കഥ
കോഴിക്കോട് മെഡി. കോളേജിന്റെ കഥ;
ഒപ്പം, എ.ആർ. മേനോന്റെയും
ഡോ. കെ.എൻ. പിഷാരടിയുടെയും
ശസ്ത്രക്രിയ,
സ്തനാർബുദ ചികിത്സയിൽ
എന്താണ് സ്ട്രോക്ക്
അഥവാ പക്ഷാഘാതം?
കൈകളുടെ
സഹായ ഉപകരണങ്ങൾ വഴി
പരാശ്രയ ജീവിതത്തോട് വിട
ചിക്കൻ പോക്സ്
ആർത്തവ വിരാമം
ഒരു പൂർണ വിരാമമല്ല
പാലക്കാടൻ വിഭവങ്ങളുടെ ആരോഗ്യ ഗരിമ
കോവിഡ് മഹാമാരിയ്ക്കു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ
കണ്ണിലൂടെ
മനസ്സിലേക്ക് നടത്തിയ
ഒരു യാത്രയുടെ കഥ
സുഷുമ്നാനാഡീക്ഷതം;
പുനരധിവാസ ചികിത്സ
സെറിബ്രൽ പാൾസി
കാൻസറും
പൊരുത്ത ചികിത്സയും
കാൽമുട്ടുകളുടെ തേയ്മാന ചികിത്സ
പുനരധിവാസ ചികിത്സയെക്കുറിച്ച്
ചെറുതും വലുതുമായ ചില ചിന്തകൾ
മാനസികാരോഗ്യ പുനരധിവാസം: വെല്ലുവിളികളും സാധ്യതകളും
ഗാർഹിക പ്രസവവും
മരത്തണലിലെ കാറും
ചാമ്പയ്ക്ക മണമുള്ള പനിക്കാലം
വീട്ടിലെ പ്രസവം
ദുരന്തത്തിലേയ്ക്കുള്ള
പടിവാതിൽ
