യോഗയിലൂടെ ആരോഗ്യം:
ഒരു മിഥ്യ

‘‘മൈൻഡ്ഫുൾനെസ്സ് ടെക്‌നിക്കുകൾ സ്ട്രെസ്സ് ഇല്ലാത്ത ജീവിതം നയിക്കാൻ ഒരു പരിധിവരെ സഹായിക്കുന്ന മാനസിക വ്യായാമമാണ്. ഇതിന് മന്ത്രോച്ചാരണമോ, മതാനുഷ്ഠാനങ്ങളുടെ അകമ്പടിയോ ആവശ്യമില്ല. എന്നാൽ യോഗയുടെ ഭാഗമായി ആചരിക്കുന്ന ധ്യാനം കൂടുതൽ ദോഷമാണ് ചെയ്യുന്നത്. അത് മാനസികാരോഗ്യത്തെ സംരക്ഷിക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുന്നില്ല’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. കെ.പി. മോഹനൻ എഴുതിയ ലേഖനം.

തവിശ്വാസവുമായി ബന്ധപ്പെട്ട, തികച്ചും യുക്തിരഹിതവും അശാസ്ത്രീയവുമായ ഒരു ആചാരത്തെ നിരന്തര അസത്യപ്രചാരണങ്ങളിലൂടെ ആഗോള അംഗീകാരത്തിലേക്കുവരെ നയിക്കാൻ പ്രതിലോമ സംസ്കാരത്തിനു സാധിച്ചു എന്നത് ഒരു യാഥാർത്ഥ്യമാണ്. 2014 ഡിസംബർ 11-ന് ചേർന്ന ഐക്യരാഷ്ട്രസഭ സമ്മേളന തീരുമാനപ്രകാരം എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി കൊാടുകയാണിപ്പോൾ.

'യൂജ്യതേ അനേന ഇതി യോഗ' - ‘യോജിക്കപ്പെടുന്നതാണ് യോഗ’ എന്ന് ധ്വനി. പതഞ്ജലിയുടെ യോഗസൂത്രപ്രകാരം
'സംയോഗാ യോഗ ഇത്യുകേത ജീവിത്മാ
പരമാത്മാ' - ജീവാത്മാവിന്റെയും പരമാത്മാവിന്റെയും സംയോഗമാണ് യോഗ. 'സ്ഥിരസുഖമാസനം' എന്നാണ് യഥാർത്ഥ യോഗാസനത്തെ പതഞ്ജലി വിവക്ഷിക്കുന്നത്. ധ്യാനത്തിന് അഥവാ മെഡിറ്റേഷന് ഉതകും വിധം സ്ഥിരവും സുഖവുമായ ഇരിപ്പ് എന്നു മാത്രമാണ് ഉദ്ദേശ്യം. രണ്ടു കാലുകളും മടക്കി എതിർ തുടകളുടെ മുകൾഭാഗത്തു വെക്കുകയും, കൈകൾ അതാത് കാൽമുട്ടുകളുടെ മുകളിൽ മലർത്തിവെക്കുകയും ചെയ്യുന്ന ഇരിപ്പ്. ധ്യാനബുദ്ധന്റെ പോസ് ആണിത്.

ആയുർവേദാചാര്യനും അഷ്ടാംഗഹൃദയ കർത്താവുമായ വാഗ്ഭടൻ ബുദ്ധഭിക്ഷുവായിരുന്നു. ബുദ്ധൻ എന്ന ചരിത്രപുരുഷന്റെ ധ്യാനാത്മക ഇരിപ്പ് ഹൈന്ദവ യോഗയുടെ അടിസ്ഥാന പോസായി മാറുകയും ശിവൻ എന്ന ദൈവത്തിന്റെ ഇരിപ്പാവുകയും ചെയ്തു. യോഗ പ്രകൃതിജീവന ത്തിന്റെ പ്രതിരൂപമാണെന്നും പ്രാചീനഭാരതം ലോകത്തിനു നൽകിയ അമൂല്യ സംഭാവനയാണ് എന്നുമാണ് പ്രചരിപ്പിച്ചുവരുന്നത്. ആദ്ധ്യാത്മിക ഉന്നതിക്കെന്നതുപോലെ ആരോഗ്യ സംരക്ഷണത്തിനും യോഗവിദ്യ ഉപകരിക്കുന്നത്രേ. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിലും യോഗക്ക് സുപ്രധാന റോളുണ്ടെന്നാണ് അവകാശവാദം. എന്നാൽ മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും തകർക്കുന്നതാണ് ആഗോള തലത്തിൽ ഇന്ന് വിപണനം ചെയ്യപ്പെടുന്ന യോഗ എന്നതാണ് സത്യം.

 ബുദ്ധൻ എന്ന ചരിത്രപുരുഷന്റെ ധ്യാനാത്മക ഇരിപ്പ് ഹൈന്ദവ യോഗയുടെ അടിസ്ഥാന പോസായി മാറുകയും ശിവൻ എന്ന ദൈവത്തിന്റെ ഇരിപ്പാവുകയും ചെയ്തു.
ബുദ്ധൻ എന്ന ചരിത്രപുരുഷന്റെ ധ്യാനാത്മക ഇരിപ്പ് ഹൈന്ദവ യോഗയുടെ അടിസ്ഥാന പോസായി മാറുകയും ശിവൻ എന്ന ദൈവത്തിന്റെ ഇരിപ്പാവുകയും ചെയ്തു.

'യുജ', 'യുജിൻ' എന്നീ സംസ്കൃതപദങ്ങളിൽ നിന്നുമാണ് യോഗ എന്ന പദം ഉരുത്തിരിയുന്നത്. ആത്മാവ്, മനസ്സ്, ശരീരം എന്നീ ത്രിത്വങ്ങളുടെ ഐക്യപ്പെടൽ, യോഗികൾ, അഹിംസ, സത്യം, ഇന്ദ്രിയനിഗ്രഹം, ക്ഷമ, ദാനം തുടങ്ങിയ അഷ്ടാംഗശീലമുള്ളവരായിരിക്കണം എന്നാണ് പറയപ്പെടുന്നത്. ഈ വീക്ഷണത്തിൽ, വൃഥാവ്യായാമമാണെങ്കിലും ഇന്ന് യോഗ ചെയ്യാനുള്ള അർഹത എത്ര പേർക്കുണ്ട് എന്നത് ചിന്തനീയം.

യോഗയുടെ ആവിർഭാവത്തെ കുറിച്ച് രണ്ടു വീക്ഷണങ്ങളാണുള്ളത്:
Linear Model & Synthesis Model.

വൈദികകാലത്ത് രൂപം കൊള്ളുകയും ബൗദ്ധദർശനത്താൽ സ്വാധീനിക്കപ്പെടുകയും ചെയ്തതാണെന്നാണ് ഹൈന്ദവ പണ്ഡിതമതം. ഭാരതീയ ഭൂമികയിൽ തനതായി രൂപം കൊള്ളുകയും വേദബാഹ്യവും വൈദികവുമായ ഘടകങ്ങൾ ഉൾക്കൊള്ളുകയും ചെയ്തതാണ് യോഗ എന്ന വീക്ഷണമാണ്, ഏറെ വിശ്വസനീയവും ലോകമെമ്പാടുമുള്ള പണ്ഡിതരാൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചപ്പാട്. ഋഗ് വേദത്തിൽ യോഗ എന്ന പദസൂചനയുണ്ടെന്നാണ് പറയപ്പെടുന്നത്.

വർത്തമാന അർത്ഥത്തിൽ ഈ വാക്ക് ആദ്യമായി കടന്നുവരുന്നത് കഠോപനിഷത്തിലാണ്. ബി.സി 5- 6 നൂറ്റാണ്ടുകളിലെ ബ്രാഹ്മണമതബാഹ്യമായ സന്യാസ സമൂഹങ്ങളും ശ്രമണപ്രസ്ഥാനങ്ങളായ ജൈന- ബുദ്ധമത സമൂഹങ്ങളും മറ്റു നാസ്തികമത സമൂഹങ്ങളുമാണ് യോഗയെ ക്രമേണ വളർത്തിക്കൊണ്ടുവരികയും പരിശീലിക്കുകയും ചെയ്തു പോന്നത്. എ.ഡി. നാലോ അഞ്ചോ നൂറ്റാണ്ടിൽ ജീവിച്ച പതഞ്ജലി മഹർഷിയാണ് 196 സൂത്രങ്ങളുടെ യോഗഗ്രന്ഥം രചിക്കുന്നത്. മനസ്സ്, യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം എന്നീ എട്ട് തലങ്ങളിലൂടെ വളർന്ന് സമാധിയിൽ അവസാനിക്കുന്ന മനോനിയന്ത്രണമാണ് അദ്ദേഹം വിവരിക്കുന്ന അഷ്ടാംഗയോഗ. പുരുഷൻ പ്രകൃതിയിൽ നിന്നും വിമുക്തി നേടി കൈവല്യം പ്രാപിക്കാനുള്ള ആത്മീയ മാർഗ്ഗമാണിത്. പുരുഷ- പ്രകൃതി ദ്വൈതസിദ്ധാന്തം (യോഗ) സാംഖ്യവിശ്വാസത്തിൽ അധിഷ്ഠിതമാണ്. പ്രാചീന ഭാരതീയ പാരമ്പര്യമായ സാംഖ്യം, വേദാന്തം, ജൈനിസം, ബുദ്ധിസം എന്നിവയിലാണ് യോഗയുടെ വേരുകൾ. അല്ലാതെ നിലവിലുണ്ടായിരുന്ന ഭക്തിമാർഗ്ഗത്തിലോ വൈദിക ആചാരങ്ങളിലോ അധിഷ്ഠിതമായിരുന്നില്ല യോഗ.

പ്രശസ്ത അമേരിക്കൻ ഇൻഡോളജിസ്റ്റായ ഡേവിസ് ഗോർഡൻ വൈറ്റ് പിൽക്കാല യോഗ ഗ്രന്ഥങ്ങളിൽ സംഭവിച്ച യോഗസൂത്രയുടെ സ്വാധീനങ്ങളെ - സ്വന്തമാക്കലും വിട്ടുകളയലും - ചോദ്യം ചെയ്യുന്നുണ്ട്. 12-ാം നൂറ്റാണ്ടു മുതൽ 19-ാം നൂറ്റാണ്ടു വരെ പതഞ്ജലി യോഗസൂത്ര വിസ്മൃതിയിലാണ്ടുപോയിരുന്നു. 19-ാം നൂറ്റാണ്ടിൽ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിയ സ്വാമി വിവേകാനന്ദനും തിയോസഫിക്കൽ സൊസൈറ്റിയും മറ്റുമാണ് യോഗയെ പുനരുജ്ജീവിപ്പിക്കുന്നത്. വിവേകാനന്ദൻ യോഗസൂത്രയെ പടിഞ്ഞാറിന് പരിചയപ്പെടുത്തി. 20-ാം നൂറ്റാണ്ടിൽ ‘ഹഠയോഗവിജയം' രചിച്ചു. യോഗയുടെ പ്രായോഗിക പ്രവർത്തനമാണ് ക്രിയായോഗ അഥവാ പരബ്രഹ്മവുമായി വിലയം പ്രാപിക്കൽ. യോഗ പതിവായി ശീലിക്കുകയും ആത്മാർത്ഥമായി പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് യോഗി. മഹായാന ബുദ്ധിസത്തിന്റെ 4-ാം നൂറ്റാണ്ടിലെ രചനയാണ് 'യോഗകാരഭൂമി ശാസ്ത്ര'. 'യോഗശതകം' 6-ാം നൂറ്റാണ്ടിൽ ഹരിഭദ്ര സൂരി രചിച്ച ജൈനഗ്രന്ഥമാണ്. 7- 10 നൂറ്റാണ്ടിലെ 'ലിഗപുരാണ'ത്തിലും യോഗയെ കുറിച്ച് വിവരിക്കുന്നുണ്ട് (ശിവാവസ്ഥയായ നിർവ്വാണം). ആദിശങ്കരൻ ഏട്ടാം നൂറ്റാണ്ടിൽ യോഗയെ സത്യാന്യേഷണ മാർഗ്ഗമെന്ന് 'ബ്രഹ്മസൂത്രഭാഷ്യ'ത്തിൽ വിശേഷിപ്പിക്കുന്നു. ('അഥ: തത്ത്വദർ ശനിഭ്യൂപായോ യോഗാ').

പ്രശസ്ത അമേരിക്കൻ ഇൻഡോളജിസ്റ്റായ ഡേവിസ് ഗോർഡൻ വൈറ്റ് പിൽക്കാല യോഗ ഗ്രന്ഥങ്ങളിൽ സംഭവിച്ച യോഗസൂത്രയുടെ സ്വാധീനങ്ങളെ - സ്വന്തമാക്കലും വിട്ടുകളയലും - ചോദ്യം ചെയ്യുന്നുണ്ട്. 12-ാം നൂറ്റാണ്ടു മുതൽ 19-ാം നൂറ്റാണ്ടു വരെ പതഞ്ജലി യോഗസൂത്ര വിസ്മൃതിയിലാണ്ടുപോ
പ്രശസ്ത അമേരിക്കൻ ഇൻഡോളജിസ്റ്റായ ഡേവിസ് ഗോർഡൻ വൈറ്റ് പിൽക്കാല യോഗ ഗ്രന്ഥങ്ങളിൽ സംഭവിച്ച യോഗസൂത്രയുടെ സ്വാധീനങ്ങളെ - സ്വന്തമാക്കലും വിട്ടുകളയലും - ചോദ്യം ചെയ്യുന്നുണ്ട്. 12-ാം നൂറ്റാണ്ടു മുതൽ 19-ാം നൂറ്റാണ്ടു വരെ പതഞ്ജലി യോഗസൂത്ര വിസ്മൃതിയിലാണ്ടുപോ

14-ാം നൂറ്റാണ്ടിലാണ് ഹീയോഗ ഗ്രന്ഥമായ 'യോഗാഭിജ' ഗ്രഥിതമാകുന്നത്. ഒരു വ്യക്തിയുടെ രജസ്സും ശുക്ലവും തമ്മിൽ, സൂര്യനും ചന്ദ്രനും തമ്മിൽ, അഹവും പരബ്രഹ്മവും (ആത്മാവും പരമാത്മാവും) തമ്മിലുള്ള കൂടിച്ചേരലാണത്രേ യോഗ. യോഗയുടെ ആത്യന്തികലക്ഷ്യം മനസ്സിനെ നിശ്ചലമാക്കുകയും അന്തഃകരണത്തിലേക്ക് ഉൾവലിയുകയും സംസാരദുഃഖങ്ങളിൽ നിന്ന് മോക്ഷം പ്രാപിക്കുകയും ആത്മാവും പരമാത്മാവുമായി ഐക്യപ്പെടുകയും ചെയ്യുക എന്നതാണ്. അങ്ങനെ സമാധിയിലൂടെ പരമാനന്ദം പ്രാപിക്കുക.

ബി.സി. 500-200 കാലഘട്ടത്തിലെ ബുദ്ധമതഗ്രന്ഥങ്ങളിലാണ് വ്യവസ്ഥാപിത യോഗ തത്വങ്ങൾ വിവരിക്കുന്നത്. ചെക്ക് ഇൻഡോളജിസ്റ്റും ഓറിയന്റലിസ്റ്റും തത്വചിന്തകനുമായ കരേൽ വെർണറുടെ അഭിപ്രായത്തിൽ ശ്രീബുദ്ധനാ ണ് യോഗയുടെ ഉപാതാവ്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മഹാഭാരതത്തിൽ പ്രാകൃത യോഗ രൂപമായ 'നിരോധയോഗ'യെ വിവരിക്കുന്നുണ്ട്. ഭഗവത്ഗീതയിൽ കർമ്മയോഗ, ഭകതിയോഗ, ജ്ഞാനയോഗ എന്നിങ്ങനെ മുവ്വിധം യോഗകളെ പരാമർശിക്കുന്നു. അദ്വൈത വേദാന്തത്തിലെ ഏകത്വത്തെ (Monism) യോഗ നിരാകരിക്കുന്നുണ്ട്. യാജ്ഞവൽക്യ (ബി.സി 2-4 നൂറ്റാണ്ട്) സൃഷ്ടിയായ 'യാജ്ഞവൽക്യയോഗ' ഒരു ക്ലാസിക്കൽ ഗ്രന്ഥമാണ്. 'ഹീയോഗ പ്രദീപിക'യും, 'യോഗ കുണ്ഡലിനി'യും 'യോഗതത്വ ഉപനിഷദും' ഇതിൽ നിന്ന് പിറവി കൊണ്ടവയാണ്. യാജ്ഞവൽക്യന്റെ യോഗയിൽ എട്ട് ആസനങ്ങൾ മാത്രമാണ് വിവരിക്കുന്നത് - സ്വസ്തികാസനം, ഗോമുക്താസനം, പദ്മാസനം, വീരാസനം, സിംഹാസനം, ദദ്രാസനം, മുക്താസനം, മയൂരാസനം. ശരീരശുദ്ധീകരണത്തിനുള്ള ശ്വസനക്രിയകളും മെഡിറ്റേഷനും ഇതിൽ വിവരിക്കുന്നുണ്ട്.

മധ്യകാലഘട്ടത്തിലാണ് (500- 1500 CE) ഉപഗ്രഹയോഗ പാരമ്പര്യങ്ങൾ ആരംഭിക്കുന്നത്. ഇതിൽ പ്രധാനം എട്ടാം നൂറ്റാണ്ടിൽ പിറവിയെടുത്ത ഹീയോഗയാണ്. താന്ത്രിക് യോഗ രൂപം കൊള്ളുന്നത് അഞ്ചാം നൂറ്റാണ്ടിലാണ്.

മനുഷ്യശരീരത്തെ ബാഹ്യ പ്രപഞ്ചത്തിന്റെ (Cosmos) സൂക്ഷ്മപ്രപഞ്ച (Microcosm) അംശമായി കാണുന്നതാണ് അടിസ്ഥാന ദർശനം. മന്ത്രങ്ങൾ, ശ്വസനക്രിയകൾ, നാഡികൾ, ചക്രങ്ങൾ തുടങ്ങയവ താന്ത്രിക് യോഗയുടെ ഘടകങ്ങളാണ്. അനന്തരം ചക്രങ്ങളും കുണ്ഡലിനിയും യോഗയുടെ കേന്ദ്രബിന്ദുക്കളായി മാറി. സെൻ ബുദ്ധിസത്തിലെ 'സെൻ' ചൈനീസിലെ 'ചാൻ' ആണ്. സംസ്കൃതത്തിലെ 'ധ്യാൻ' ആണ് ചൈനീസ് ഭാഷയി ൽ 'ചാൻ' ആയി മാറുന്നത്. 11-ാം നൂറ്റാണ്ടിലെ ബുദ്ധമതഗ്രന്ഥമായ 'വിമൽ പ്രഭ'യിൽ ഹഠയോഗയെ വിവരിക്കുന്നുണ്ട്. ഈ ഹഠയോഗയിൽ പല ഘട്ടങ്ങളിലായി പലരാലും പല കൂട്ടി ചേർ ക്കലുകൾ നടന്നാണ് ഇന്നു നാം കൊണ്ടാടുന്ന അവിയൽ 'യോഗാസനം' ഉരുത്തിരിയുന്നത്.

1851-ൽ ബംഗാളി ഭിഷഗ്വരനായിരുന്ന എൻ.സി. പോൾ 'ട്രീറ്റീസ് ഓൺ യോഗ ഫിലോസഫി' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ് പടിഞ്ഞാറൻ ബുദ്ധിജീവികൾക്ക് യോഗയിൽ താൽപര്യമുദിക്കുന്നത്. പിന്നീട് വിവേകാനന്ദൻ യൂറോപ്പ്, അമേരിക്ക പോലുള്ള വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ തത്ത്വചിന്തയും യോഗയും പ്രചരിപ്പിച്ച് പ്രഭാഷണ പര്യടന പരമ്പരകൾ നടത്തി. ന്യൂ ഇംഗ്ലണ്ട് ട്രാൻസൈന്റലിസ്റ്റുകളായ റാൽഫ് എമേർസൻ, വില്യം ഫ്രെഡറിക് ഹെഗൽ, ഫ്രെഡറിക് ഷ്‌ലെഗൽ, ആർതർ ഷോപനോവർ, മാക്‌സ് മുള്ളർ തുടങ്ങിയ പ്രമുഖരാണ് അദ്ദേഹത്തിന് സ്വീകരണവും വേദികളു മൊരുക്കിയത്.

1851-ൽ ബംഗാളി ഭിഷഗ്വരനായിരുന്ന എൻ.സി. പോൾ 'ട്രീറ്റീസ് ഓൺ യോഗ ഫിലോസഫി' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ് പടിഞ്ഞാറൻ ബുദ്ധിജീവികൾക്ക് യോഗയിൽ താൽപര്യമുദിക്കുന്നത്.
1851-ൽ ബംഗാളി ഭിഷഗ്വരനായിരുന്ന എൻ.സി. പോൾ 'ട്രീറ്റീസ് ഓൺ യോഗ ഫിലോസഫി' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ് പടിഞ്ഞാറൻ ബുദ്ധിജീവികൾക്ക് യോഗയിൽ താൽപര്യമുദിക്കുന്നത്.

അടിസ്ഥാന യോഗതത്വചിന്തയുമായി യാതൊരു പുലബന്ധവുമില്ലാത്ത രീതിയിലാണ് ആധുനിക യോഗയിൽ നവോത്ഥാനം നടക്കുന്നത്. യോഗ എന്ന നിലയിൽ ഇന്നു നാം എഴുന്നള്ളിച്ചു നടക്കുന്ന സംഭവം പാശ്ചാത്യ ജിംനാസ്റ്റിക്‌സിന്റെയും സ്വിസ്സ് ഡ്രില്ലിന്റെയും കണ്ടോർഷനുകളുടേയും ഹഠയോഗയുടേയും അവിയൽ മിശ്രിതമാണ്. യോഗേന്ദ്ര എന്ന പേരിൽ അറിയപ്പെടുന്ന മണിഭായ് ഹരിഭായ് ദേശായിയും (ഇന്ത്യൻ യോഗഗുരു, 1897- 1989) സ്വാമി കുവലയാനന്ദ (ജനന്ദാഥ ഗണേശ ഗുണേ, 1883-1966) യുമാണ് ഇതിന്റെ ഉപജ്ഞാതാക്കൾ.

1900 -നുമുമ്പ് ഹഠയോഗയിൽ കുറഞ്ഞ നിൽപ്പ് അംഗവിന്യാസങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഔന്ധ് (പൂനക്കു സമീപം) രാജാവായിരുന്ന ഭഗവാൻ റാവു ശ്രീനിവാസ റാവു പാന്ത് പ്രതിനിധി എന്നയാളാണ് 1920- കളിൽ സൂര്യനമസ്കാരം യോഗയിൽ ഉൾക്കൊള്ളിക്കുന്നത്. ജിംനാസ്റ്റിക്‌സിലെ പല അംഗവിന്യാസങ്ങളും യോഗാസനങ്ങ ളെന്ന് പേരിട്ട് യോഗയിൽ കൊണ്ടുവരുന്നത് 1930-1950 കൾക്കിടയിൽ തിരുമലൈ കൃഷ്ണമാചാര്യ (1888- 1989) എന്ന യോഗാചാര്യനും ആയുർവേദ ചികിത്സകനുമാണ്. വിവിധ പോസുകളിലുള്ള അംഗവിന്യാസങ്ങൾ ചിട്ടപ്പെടുത്തി യോഗയെ തടിപ്പിച്ചുകൊഴുപ്പിച്ചതു കാരണം അദ്ദേഹവും ആധുനിക യോഗയുടെ പിതാവായി അറിയപ്പെടുന്നു. മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വാഡിയാർ നാലാമന്റെ ക്ഷണപ്രകാരം അദ്ദേഹം കെട്ടാരത്തിലെത്തുകയും രാജകുടുംബത്തെ യോഗ പരിശീപ്പിക്കുകയും ചെയ്തു. രാജാവിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് ഹൃദയമിടിപ്പ് പിടിച്ചുനിർത്തുന്നതു പോലുള്ള ചെപ്പടിവിദ്യകൾ കാണിച്ച് യോഗപ്രചാരണം നടത്തി.

1830 -ലെ യോഗ പ്രദീപികയിൽ 84 ആസനങ്ങളാണ് വിവരിച്ചിരുന്നത്. 'ലൈറ്റ് ഓൺ യോഗ'യിൽ അത് 200 ആയി വർദ്ധിച്ചു. 1984-ൽ വർത്തമാന കൈലാസാനന്ദയുടെ ശിഷ്യനായ ധർമ്മമിത്രൻ തുടക്കം കുറിച്ച വകഭേദത്തിൽ 900-ൽ പരം അഭ്യാസ പ്രകടനങ്ങളാണുള്ളത്. ജീവോർജ്ജത്തിലൂടെ ആത്മീയമോചനം എന്ന ഹഠയോഗലക്ഷ്യത്തിൽ നിന്ന് ഫിറ്റ്‌നസ്സിനും വിനോദത്തിനുമുള്ള എക്‌സർസൈസ് എന്ന തലത്തിലേക്കാണ് യോഗയുടെ വിപ്ലവകരമായ പരിണാമം.

ആഗോളവൽക്കരിക്കപ്പെട്ട ആധുനിക യോഗയുടെ പിറകിൽ വിവിധ മത- രാഷ്ട്രീയ- കമ്പോള താൽപര്യങ്ങളുടെ സങ്കീർണമായ അടിയൊഴുക്കുകൾ പ്രവർത്തനനിരതമാണ്. വർത്തമാന യോഗ സഹസ്രകോടി ഡോളറിന്റെ വൻകിട മാഫിയാ ബിസിനസ് ആയി വളർന്നുകഴിഞ്ഞിരിക്കുന്നു. യോഗ ക്ലാസ്സുകൾ, യോഗ ടീച്ചർ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, യോഗ ഡ്രസ്സ്, യോഗ ബുക്കുകൾ, വീഡിയോകൾ, ഉപകരണങ്ങൾ, ടൂറുകൾ എന്നിങ്ങനെ ഈ ബിസിനസ് സാമ്രാജ്യം ലോകമൊട്ടാകെ പടർന്നു പന്തലിച്ചുകഴിഞ്ഞു.

പ്രാചീന പത്മാസനവും സിദ്ധാസനവുമാണ് യോഗയുടെ പ്രതീകമായി ലോകം അംഗീകരിച്ചിരിക്കുന്നത്. 2017-ലെ ആധികാരിക കൊക്രേൻ റിവ്യൂയിൽ, യോഗ ഊരവേദന ശമിപ്പിക്കും എന്ന അവകാശവാദം പ്രസക്തമല്ല എന്നാണ് കണ്ടെത്തിയത്. യോഗ ശാസ്ത്രീയമായ ഒരു എക്‌സർസൈസുപോലുമല്ല എന്നതാണ് സത്യം. ഊരവേദന ശമിപ്പിക്കുകയല്ല, സൃഷ്ടിക്കുകയാണ് പലപ്പോഴും ഇതു ചെയ്യുന്നത്. വേദനയും ഉളുക്കും പേശീക്ഷതവും സാധാരണമാണ്. നീണ്ടുനിൽക്കുന്ന യോഗാഭ്യാസങ്ങൾക്കുശേഷം ക്ഷീണം അനുഭവപ്പെടുന്നു. രക്തസമ്മർദ്ദം വർദ്ധിക്കുന്നതും കണ്ഠസിരാ- ധമനികൾക്കുണ്ടാവുന്ന ക്ഷതവും സ്ട്രോക്കിനും പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാം. അസ്ഥികൾക്കും സന്ധികൾക്കും ക്ഷയം സംഭവിക്കുന്നുണ്ട്. യോഗാഭ്യാസികളിൽ അകാലത്തിലുള്ള ഓസ്റ്റിയോ ആർത്രൈറ്റിസ് (സന്ധി - അസ്ഥി തേയ്മാനം) സാധാരണമാണ്. ശീർഷാസനം പോലുള്ള യോഗാഭ്യാസങ്ങൾ ഗ്ലോക്കോമ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഉത്ഥാനാസന, ത്രികോണാസന, ഊർദ്ധ്വധനുരാസന, ഉസ്ത്രാസന, വീരഭദ്രാസന, സർപ്പാസന, അർദ്ധമത്സ്യാസന എന്നീ ഏഴു പോസുകൾ ഡിസ്ക് പ്രൊലാപ്സ് സൃഷ്ടിക്കാം. നിലവിലുള്ള ക്ഷതങ്ങൾ അധികരിക്കാനും ഇടയാക്കും.

മറ്റൊരു പാർശ്വഫലമാണ് നിർജ്ജലീകരണവും അമിത താപനവും. കഴുത്തിന്റെയും തലയുടെയും അമിതമായ വളക്കലും തിരിക്കലും മസ്തിഷ്‌കത്തിലേക്കുള്ള വെർട്ടിബ്രൽ ആർട്ടറിക്ക് ക്ഷതമേൽപ്പിക്കുക കാരണം സ്ട്രോക്കും മരണവും വരെ സംഭവിച്ചതിന്റെ കേസ് റിപ്പോർട്ടുകളുണ്ട്. പല പോസുകളും, പ്രത്യേകിച്ച് പ്രായം ചെന്നവരിൽ അപകടം വിളിച്ചുവരുത്തും. ശലഭ ശിരസാസനം നട്ടെല്ലിന് തേയ്മാനം സൃഷ്ടിക്കും. കംപ്രഷൻ ഫ്രാക്ചർ, ഡിസ്ക് ഡീ ജനറേഷൻ, ഓസ്റ്റിയോ പൊറോസിസ് തുടങ്ങി ഇരുപതിലേറെ അസ്ഥിക്ഷതങ്ങൾക്ക് യോഗ കാരണമാവുന്നുണ്ട്. യോഗ പ്രാക്ടീസ് ചെയ്യുന്ന ഇതര മതസ്ഥരിൽ ആത്മീയ വിഭ്രാന്തി സൃഷ്ടിക്കാം. ഇതു കാരണമായിരിക്കാം ഹിന്ദു യോഗയുടെ പാരഡിയായി ഇസ്ലാമിക കൂട്ടായ്മകൾ ‘മെക് - 7’ ആരംഭിച്ചത്.

മൈൻഡ്ഫുൾനെസ്സ് ടെക്‌നിക്കുകൾ സ്ട്രെസ്സ് ഇല്ലാത്ത ജീവിതം നയിക്കാൻ ഒരു പരിധിവരെ സഹായിക്കുന്ന മാനസിക വ്യായാമമാണ്. ഇതിന് മന്ത്രോച്ചാരണമോ, മതാനുഷ്ഠാനങ്ങളുടെ അകമ്പടിയോ ആവശ്യമില്ല. എന്നാൽ യോഗയുടെ ഭാഗമായി ആചരിക്കുന്ന ധ്യാനം കൂടുതൽ ദോഷമാണ് ചെയ്യുന്നത്. മാനസികാരോഗ്യത്തെ സംരക്ഷിക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുന്നില്ല. പാനിക് അറ്റാക്കും വിഷാദവും ആകാം, നെഗറ്റീവ് തിങ്കിംഗ് സൃഷ്ടിക്കുന്നതോടൊപ്പം കുട്ടിക്കാലത്തെ വേദനിപ്പിക്കുന്ന ഓർമ്മകളെ ഉയർത്തിക്കൊണ്ടുവരികയും ചെയ്യും.

ഗർഭിണികൾക്കും ഗർഭസ്ഥശിശുവിനും കുട്ടികൾക്കും യോഗ കൂടുതൽ അപകടം വരുത്തും. 2012 ജനുവരി 5ലെ ന്യൂയോർക്ക് ടൈംസ് മാഗസിനിൽ വില്യം ജെ. ബ്രോഡ് എഴുതിയ How yoga can wreck your body? (യോഗ എങ്ങനെ നിങ്ങളുടെ ശരീരത്തെ തകർക്കുന്നു) എന്ന ലേഖനം യോഗ സൃഷ്ടിക്കുന്ന ദുരന്തങ്ങളെ തുറന്നു കാട്ടുന്നുണ്ട്.

യോഗയുടെ ഭാഗമായുള്ള മറ്റൊരു കൂട്ടം യുക്തിരഹിത അഭ്യാസങ്ങളാണ് ശ്വസനക്രിയകൾ. നാഡിശോധനം, ഉജ്ജയിശ്വാസം, ശീതലി കുംഭക, ശീത്കാരി കുംഭക, ഭ്രമരി, ഭാസ്ത്രിക, സൂര്യഭേദന, ചന്ദ്രഭേദന, ആക്റ്റീവ് യോഗിക് ബ്രീത്തിംഗ് എന്നിവയാണ് ഈ ഒമ്പതു തരം പ്രാണായാമ ക്രിയകൾ. ഹൃദയമിടിപ്പുപോലെ സ്വാഭാവികമായി ക്രമാനുഗതം നിശ്ചിത ഇടവേളകളിൽ നടക്കേണ്ട ശ്വസന പ്രക്രിയയെ ബോധപൂർവ്വം ഇടപെട്ട് തകരാറിലാക്കുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് രക്തത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുകയും (Hypercapnia) ഓക്‌സിജന്റെ അളവ് കുറയുകയുമാണ് (Hypoxia). മസ്തിഷ്‌കത്തിൽ CO2- വിന്റെ അളവ് കൂടുമ്പോൾ ഒരുതരം ഉന്മാദാവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ലൈംഗിക ഉത്തേജനത്തിനായി ചിലർ ഭാഗികമായ തൂങ്ങൽ (Partial Hanging) ചെയ്യാറുണ്ട്. അതിനു സമാനമായ അവസ്ഥയാണ് ശ്വസനക്രിയകളും സൃഷ്ടിക്കുന്നത്. ഹഠയോഗികൾ എന്ന കാപാലികർ കഞ്ചാവും ഭാംഗുമെല്ലാം സേവിച്ചുള്ള ഉന്മാദാവസ്ഥയിൽ ആഹ്ലാദം കണ്ടെത്തിയിരുന്നു. അവക്കു പകരമായി ഇത്തരം ശ്വസനക്രിയകൾ പരീക്ഷിച്ച് രതിമൂർച്ചയുടെയും ആത്മീയാനുഭൂതി യുടേയും സന്തോഷാധിക്യം (Bliss) അനുഭവിച്ചിരിക്കാം. ഈ പ്രവർത്തനങ്ങളാണ് യോഗയുടെ ഭാഗമായി പിന്നീട് മാറുന്നത്.

തികച്ചും അശാസ്ത്രീയവും വൈദ്യശാസ്ത്രപരമായി അപ്രസക്തവും അപകടകരവുമായ ആധുനിക യോഗയെ ശാരീരികവും മാനസികവുമായ രോഗ ങ്ങൾക്കുളള പ്രതിവിധിയും പ്രതിരോധവുമായി മുന്നോട്ടു വെക്കുമ്പോൾ സയൻസും സാമാന്യബോധവും ഒരുപോലെ അവഹേളിക്കപ്പെടുകയാണ് എന്ന് നാം തിരിച്ചറിയണം.

READ: തോളിനു വേദന
എന്തുകൊണ്ട്?

ചികിത്സാരംഗത്തെ
നൂതന വിപ്ലവം

പിത്താശയ കല്ലുകൾ
ഉയർത്തുന്ന വെല്ലുവിളികൾ

ഡോ. ശംഭുനാഥ് ദേ;
രാജ്യം മറന്നുപോയ
ഇന്ത്യൻ വൈദ്യശാസ്ത്ര പ്രതിഭ

ഉറക്കത്തിൽ
മൂത്രമൊഴിക്കുന്ന
കുട്ടികൾ

കുട്ടികളിലെ
അഡിനോയ്ഡ്
പ്രശ്നഭരിതമാകുമ്പോൾ

ഗർഭപാത്രം
നീക്കം ചെയ്യൽ
അനിവാര്യമോ?

മറക്കാനാകാത്ത രോഗി: റൊണാൾഡോ 2002

‘നോവും നിലാവും’;
ഒരു ആസ്വാദനം

സൊറിയാസിസ്
ചർമ്മരോഗം മാത്രമല്ല

പ്രസവത്തിന്
മുൻപും പിൻപും

മെഡിക്കൽ ടൂറിസവും
കേരളവും

ആയുഷിനും
ആയു​സ്സിനുമിടയിൽ

വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും

മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ

അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ

പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Meditation as part of yoga is even more harmful. It does not protect or promote mental health Dr KP Mohanan writes for Indian Medical Association Nammude Arogyam Magazine.


ഡോ. കെ.പി. മോഹനൻ

സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ, എഴുത്തുകാരൻ, ശാസ്ത്രപ്രചാരകൻ.

Comments