രോഗികൾക്ക്
ഭക്ഷണം നൽകുന്ന വിധം

രോഗികൾക്ക് മതിയായ പോഷകാഹാരം നൽകേണ്ട ആവശ്യകത, പ്രയോജനം, നൽകുന്ന വിധം, ഫീഡിംഗിനിടെയുണ്ടാകുന്ന അപകട സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം ഓരോ പരിചാരകരും അറിഞ്ഞിരിക്കേണ്ടതാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ജോബി ബേബി എഴുതിയ ലേഖനം.

രിയായ പോഷകാഹാരം കഴിക്കുന്നത് രോഗം തടയുന്നതിലും, രോഗമുക്തി നേടുന്നതിലും, നല്ല ആരോഗ്യം നിലനിർത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നു. പോഷകാഹാരക്കുറവുള്ള രോഗികളിൽ രോഗപ്രതിരോധശേഷിക്കുറവ്, മുറിവുകൾ ഉണങ്ങുന്നതിനുള്ള കാലതാമസം, പേശികളുടെ ശക്തിക്കുറവ്, കൂടാതെ മാനസികമായ ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നു. ഓരോ രോഗിക്കും മതിയായ പോഷകാഹാരം ലഭ്യമാകുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ ശ്രദ്ധിക്കേണ്ടതാണ്. ഓരോ രോഗിക്കും അവരുടെ രോഗാവസ്ഥയിൽനിന്ന് മുക്തി നേടുന്നതിന് ആവശ്യമായ വിധത്തിലുള്ള വ്യക്തിഗത ഭക്ഷണക്രമം ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് നൽകേണ്ടത്. ഫീഡിംഗ് നൽകേണ്ട ആവശ്യകത, പ്രയോജനം, നൽകുന്ന വിധം, ഫീഡിംഗ് നൽകുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകൾ എന്നിവയെക്കുറിച്ചെല്ലാം ഓരോ പരിചാരകരും അറിഞ്ഞിരിക്കേണ്ടതാണ്.

വിവിധ തരം ഫീഡിംഗ് രീതികൾ

1. എന്റെറൽ ഫീഡിംഗ്

  • ഓറൽ -അസിസ്റ്റഡ് ഫീഡിംഗ്.

  • ട്യൂബ് ഫീഡിംഗ് -നേസോ ഗ്യാസ്ട്രിക് ട്യൂബ് ഫീഡിംഗ്,ഗ്യാസോസ്റ്റയിനൽ ഫീഡിംഗ്,ജിജിനോസ്റ്റമി ഫീഡിംഗ്, ഗ്യാസ്ട്രോസ്റ്റമി വിത്ത് ജിജിനൽ അടാപ്റ്റർ.

2. പാരെന്ററൽ ഫീഡിംഗ്

  • പെരിഫറൽ പാരന്റെറൽ ന്യൂട്രിഷൻ.

  • ടോട്ടൽ പാരന്റെറൽ ന്യൂട്രിഷൻ

അസ്സിസ്റ്റഡ് ഫീഡിംഗ്: സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയാത്ത ഒരു രോഗിയെ ഭക്ഷണം കഴിക്കുന്നതിനു സഹായിക്കുന്നതിനെയാണ് അസ്സിസ്റ്റഡ് ഫീഡിംഗ് എന്ന് പറയുന്നത്.
ഇതിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ: സ്വയം ഭക്ഷണം കഴിക്കാൻ കഴിയാത്ത രോഗിയെ സഹായിക്കുന്നതിന്, രോഗിയുടെ പോഷകാഹാര ആവശ്യം നിറവേറ്റുന്നതിന്, ആരോഗ്യം നിലനിർത്തുന്നതിന് / വർദ്ധിപ്പിക്കുന്നതിന്, നിർജ്ജലീകരണം തടയുന്നതിന്, വിശപ്പ് മെച്ചപ്പെടുത്തുന്നതിന് തുടങ്ങിയവയാണ്.

ഇപ്രകാരം ഫീഡിംഗ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

ഡോക്ടറുടെ നിർദ്ദേശപ്രകാരം ഭക്ഷണക്രമം പാലി ക്കുകയും, ഭക്ഷണം കൃത്യസമയത്ത് നൽകുകയും ചെയ്യണം.രോഗിയായ ഒരാൾക്ക് ചെറിയ അളവിലും, വേഗത്തിൽ ദഹിക്കുന്നതും ഇടവിട്ടുള്ളതുമായ ഭക്ഷണക്രമമാണ് അഭികാമ്യം. അധികം ചൂടുള്ളതും തണുപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇതുമായി ബന്ധപ്പെട്ട ഡോക്ടറുടെ എന്തെങ്കിലും പ്രത്യേക നിർദ്ദേശം ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. രോഗിയുടെ ഭക്ഷണശീലങ്ങൾ എങ്ങനെയാണെന്ന് കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

ഭക്ഷണം നൽകുമ്പോൾ രോഗിയുടെ ഇഷ്ടങ്ങളും അനി ഷ്ടങ്ങളും സാമൂഹിക, സാമ്പത്തിക നിലയും പരിഗണിക്കുക. സാധ്യമെങ്കിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ

കഴിക്കാൻ അനുവദിക്കുക, പക്ഷേ അത് പോഷക സമൃദ്ധവും അവരുടെ ദഹനത്തിന് അനുയോജ്യവുമായിരിക്കണം. ഫീഡിങ്ങിനു സഹായിക്കുന്നതിന് മുൻപ് രോഗിയുടെ പൊതുവായ അവസ്ഥയും സ്വയം ആഹാരം കഴിക്കുവാനുള്ള കഴിവും പരിശോധിക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കാനുള്ള രോഗിയുടെ കഴിവ് വിലയിരുത്തുക. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ഭക്ഷണം കൃത്യമായും സുരക്ഷിതമായും തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. ഭക്ഷണത്തിനു മുൻപ് രോഗിക്ക് ആവശ്യമുണ്ടെങ്കിൽ ബെഡ് പാൻ അല്ലെങ്കിൽ യൂറിനൽ നൽകുക.

വിളമ്പുന്ന ഭക്ഷണത്തിന്റെയും എല്ലാ പാത്രങ്ങളുടെയും വൃത്തി വളരെ പ്രധാനമാണ്. വൃത്തിയുള്ളതും മൂടിയുള്ളതുമായ പാത്രങ്ങളിലാണ് ഭക്ഷണം നൽകേണ്ടത്. ഭക്ഷണത്തിനു രോഗിയെ തയ്യാറാക്കുന്നതിന് മുൻപായി രോഗിയുടെ മുഖവും വായയും കൈയും കഴുകി ഫ്രഷ് ആകുന്നതിനു സഹായിക്കുക. ഭക്ഷണം നൽകുന്ന വ്യക്തി വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ചിരിക്കുകയും കൈകൾ നന്നായി കഴുകയും വേണം. ഭക്ഷണം സുഖകരമായ രീതിയിലും പ്രസന്നമായ അന്തരീക്ഷത്തിലും നൽകണം. രോഗിക്ക് ഭക്ഷണം കഴിക്കുന്നതിനു അനുയോജ്യമായ വിധം വാർഡ്/യൂണിറ്റ് സജ്ജമാക്കണം. വാർഡ് / യൂണിറ്റ് നന്നായി വായുസഞ്ചാരമുള്ളതും എല്ലാ അസുഖകരമായ കാഴ്ചകളിൽ നിന്നും ഗന്ധങ്ങളിൽ നിന്നും മുക്തവുമായിരിക്കണം. ഭക്ഷണം കഴിക്കുന്നതിനു രോഗിയെ മാനസികമായും ശാരീരികമായും തയ്യാറാക്കുക. ഭക്ഷണം നൽകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഡ്രെസ്സിങ്ങുകളോ വേദനാജനകമായ മറ്റു ചികിത്സകളോ /പ്രവർത്തനങ്ങളോ ഉണ്ടെങ്കിൽ അത് പൂർത്തിയാക്കണം.

ഭക്ഷണം നൽകുമ്പോൾ വായുടെ പുറത്തേയ്ക്ക് വീഴാതിരിക്കാൻ ശ്രദ്ധിക്കുക. ആവശ്യമുള്ളപ്പോഴെല്ലാം രോഗിയുടെ വായും താടിയും തുടയ്ക്കുക. ഭക്ഷണശേഷം രോഗിയുടെ കൈ കഴുകുക, വായ വൃത്തിയാക്കുക. ഗുരുതരമായ അസുഖമുള്ള രോഗികൾക്ക് വെള്ളവും ഭക്ഷണവും നൽകുന്നത് രേഖപ്പെടുത്തുന്നതിനുള്ള ഒരു ചാർട്ട് സൂക്ഷിക്കുക. രോഗിയെ സൗകര്യ പ്രദമായ വിധത്തിൽ പൊസിഷൻ ചെയ്യുക. ഭക്ഷണം നൽകുന്നതിന് മുൻപ് രോഗിയ്ക്ക് കൈ കഴുകാനുള്ള സൗകര്യം ഒരുക്കുക, ആവശ്യമെങ്കിൽ സഹായിക്കുക. രോഗിയ്ക്ക് ഇരിക്കാൻ കഴിയുമെങ്കിൽ, ഭക്ഷണം കാർഡിയാക് ടേബിളിലോ ഓവർ ബെഡ് ടേബിളിന് മുകളിലോ വരുന്ന വിധത്തിൽ ക്രമീകരിച്ചു ഭക്ഷണം കഴിക്കുന്നതിനു സഹായിക്കുക. രോഗിയുടെ വസ്ത്രവും കിടക്കയും സംരക്ഷിക്കാൻ ടവൽ ഉപയോഗിക്കുക.

രോഗിയോട് ചെയ്യാൻ പോകുന്ന പ്രവർത്തനത്തെക്കുറിച്ചും എന്താണ് നൽകുന്നതെന്നും വിശദീകരിക്കുക. കഴിക്കാൻ നൽകുന്ന ഭക്ഷണം / ദ്രാവകങ്ങൾ വളരെ ചൂടുള്ളതല്ലെന്ന് ഉറപ്പുവരുത്തുക.

തനിയെ കഴിക്കാൻ കഴിയുന്ന രോഗിയാണെങ്കിൽ രോഗിയോട് അല്പാല്പമായി കഴിക്കാൻ പറയുകയും രോഗി യെ സഹായിക്കുകയും ചെയ്യുക. തനിയെ കഴിക്കാൻ കഴിയാത്ത രോഗിയാണെകിൽ, ദ്രാവക രൂപത്തിലുള്ള ഭക്ഷണം നൽകുമ്പോൾ രോഗിയോട് വായ തുറക്കാൻ ആവശ്യപ്പെടുകയും അതിനുശേഷം രോഗിയുടെ സൗകര്യാർത്ഥം അല്പാല്പമായി ഒഴിച്ച് നൽകുകയും ചെയ്യുക.സോളിഡ് / കട്ടിയുള്ള അല്ലെങ്കിൽ മൃദുവായ ഭക്ഷണം നൽകുമ്പോൾ, ഒരു സ്പൂൺ ഉപയോഗിച്ച് സാവധാനം ഭക്ഷണം കൊടുക്കുക, രോഗി ക്ക് ശ്വസിക്കാനും ഭക്ഷണം ചവച്ചുകഴിച്ച് ഇറക്കുന്നതിനും ആവശ്യമായ സമയം നൽകുക.

ഭക്ഷണം നൽകി പൂർത്തിയാകുമ്പോൾ, രോഗിക്ക് കുറച്ചു വെള്ളം കുടിക്കാനും വായ കഴുകാനും കൊടുക്കുക. വായ കഴുകുന്ന വെള്ളം കിഡ്നി ട്രേയിലേക്ക് /ബേസിനിലേക്ക് സ്വീകരിക്കുക. വൃത്തിയുള്ള തൂവാല കൊണ്ട് ചുണ്ടുകൾ തുടയ്ക്കുക. കഴുത്തിനു ചുറ്റുമുള്ള ടവൽ നീക്കം ചെയ്യുക. രോഗിയെ സൗകര്യപ്രദമായ വിധത്തിൽ കിടത്തുക. ഉപയോഗിച്ച എല്ലാ വസ്തുക്കളും നീക്കം ചെയ്ത് മാലി ന്യങ്ങൾ യഥാവിധി നിക്ഷേപിക്കുക. ഉപയോഗിച്ച പാത്രങ്ങൾ വൃത്തിയാക്കി പുനരുപയോഗിക്കാൻ കഴിയുന്നവ അതിനായി ഉപയോഗിക്കുക. കൈകളുടെ ശുചിത്വം പാലിക്കുക. രോഗി കഴിച്ച / രോഗിയ്ക്ക് നൽകിയ ഭക്ഷണത്തിന്റെ സമയവും അളവും രേഖപ്പെടുത്തുക. ആഹാരം നൽകിയ ശേഷം രോഗിയുടെ അവസ്ഥ നിരീക്ഷിക്കുക. ഛർദ്ദി മറ്റു അസ്വസ്ഥതകൾ എന്തെങ്കിലും കണ്ടാൽ മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുക.

നേസോഗ്യാസ്ട്രിക് ട്യൂബ് ഫീഡിംഗ്

രോഗിക്ക് സാധാരണ രീതിയിൽ ഭക്ഷണം കഴിക്കാൻ സാധിക്കാതെ ഇരിക്കുകയോ, രോഗി കഴിക്കാതിരിക്കുകയോ ചെയ്യുമ്പോൾ മൂക്കിലൂടെ ഒരു ട്യൂബ് വഴി ദ്രാവകരൂപത്തിലുള്ള ഭക്ഷണം ആമാശയത്തിലേക്ക് എത്തിക്കുന്ന രീതിയെയാണ് നേസോഗ്യാസ്ട്രിക് ട്യൂബ് ഫീഡിംഗ് എന്ന് പറയുന്നത്.

നേസോഗ്യാസ്ട്രിക് ട്യൂബ് ഫീഡിംഗ് നൽകുന്ന പ്രധാന സന്ദർഭങ്ങൾ:

അബോധാവസ്ഥയിലുള്ള രോഗികൾ, ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നവർ, ആഹാരം വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളവർ, വായ, തൊണ്ട, ആമാശയം എന്നിവിടങ്ങളിൽ തീവ്രമായ ക്യാൻസർ രോഗം ബാധിച്ചവർ, ശസ്ത്രക്രിയയിലൂടെ ആമാശയം മാറ്റിയ അവസ്ഥയിലുള്ളവർ, വായയുടെ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, അന്നനാളത്തിന് ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുള്ളവർ, വായ തുറക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്ന തരം രോഗാവസ്ഥയിലുള്ളവർ.

ഉദാ: ടെറ്റനസ്, മുലകുടിക്കാൻ കഴിയാത്തത്ര ദുർബലമായ കുഞ്ഞുങ്ങൾ തുടങ്ങിയവർ.

ആവശ്യമായ വസ്തുക്കൾ:

ആവശ്യമായ ഫീഡ് (ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ളത്), ശുദ്ധമായ വെള്ളം, 50 മില്ലി സിറിഞ്ച്/20 മില്ലി സിറിഞ്ച്, പ്ലാസ്റ്റിക് ഷീറ്റ്, ടവ്വൽ, കിഡ്നി ട്രേ.

പ്രധാനമായും ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ

ഫീഡിങ്ങുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെ നിർദ്ദേശം കൃത്യമായി പാലിക്കുക. അവസാനം ഫീഡിംഗ് നൽകിയ സമയവും ഫീഡിങ്ങുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകളും ശ്രദ്ധിക്കുക. ഓരോ തവണ ആഹാരം കൊടുക്കുന്നതിനു മുൻപും ട്യൂബുകൾ വഴി മരുന്നുകൾ നൽകുന്നതിന് മുൻപും റൈൽസ് ട്യൂബ് കൃത്യമായ പൊസിഷൻ ആണെന്ന് (ആമാശയത്തിലാണെന്ന്) ഉറപ്പാക്കണം. രോഗി ചുമയ്ക്കുമ്പോഴോ, ഛർദ്ദിക്കുമ്പോഴോ, രോഗിയെ വിവിധ ആവശ്യങ്ങൾക്കായി പൊസിഷൻ മാറ്റുന്ന സന്ദർഭങ്ങളിലോ റൈൽസ് ട്യൂബിന് സ്ഥാനചലനം സംഭവിക്കാൻ സാധ്യതയുണ്ട്. റൈൽസ് ട്യൂബ് ഫിക്സ് ചെയ്തിരിക്കുന്ന ഭാഗം (നാസികയുടെ) സുരക്ഷിതമാ ണെന്ന് ഉറപ്പാക്കുക. റൈൽസ് ട്യൂബി ന്റെ മാർക്ക് ചെയ്ത് മൂക്കിൽ ഉറപ്പിച്ച ഭാഗം നിരീക്ഷിക്കുകയും ഇതു പ്രാരംഭ അളവുകളുമായി താരതമ്യം ചെയ്യുകയും ചെയ്യേണ്ടതാണ്. റൈൽസ് ട്യൂബ് യഥാസ്ഥാനത്ത് ആണെന്ന് ഉറപ്പിക്കാൻ ആസ്പിറേറ്റ് ചെയ്ത് ഗ്യാസ്ട്രിക് കണ്ടെന്റ് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ഗ്യാസ്ട്രിക് കണ്ടെന്റ് ആസ്പിറേറ്റ് ചെയ്യാൻ പാടില്ലാത്ത രോഗാവസ്ഥയുള്ള രോഗികളിൽ ഒരു കാരണവശാലും ആസ്പിറേറ്റ് ചെയ്യാൻ പാടില്ല. ശ്വാസതടസ്സത്തിന്റെ ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്ന് നിരീക്ഷിക്കുക. ട്യൂബ് ഫീഡിംഗ് നൽകു ന്നതിന് മുമ്പും ശേഷവും അല്പം വെള്ളം നൽകുക. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകളും ട്യൂബ് വഴി നൽകാവുന്നതാണ്.

വെള്ളം നൽകുമ്പോൾ വെള്ളം ഒഴുകുന്നതിന് തടസ്സം എന്തെങ്കിലും ഉണ്ടെങ്കിൽ ഫീഡ് നൽകാൻ പാടില്ല. ഇതു ട്യൂബ് ബ്ലോക്ക് ആയതുകൊണ്ടാകാം. ട്യൂബ് വഴി ഫീഡിംഗ് നൽകുമ്പോൾ സാവധാനം നൽകുക. ഒരു കാരണവശാലും സിറിഞ്ചിലൂടെ ബലം പ്രയോഗിച്ച് ഭക്ഷണം നൽകരുത്. നേസോഗ്യാസ്ട്രിക് ട്യൂബ് ഫീഡിംഗ് സ്വീകരിക്കുന്ന രോഗികൾക്ക് വായിൽ അണു ബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വായയുടെ ശുചിത്വം നിലനിർത്താൻ രോഗികളെ സഹായിക്കുകയും വായി ലെ ഡ്രൈനെസ്സ് കുറയ്ക്കുന്നതിനായി ഡോക്ടർ നിർദ്ദേശിച്ച ഓറൽ ജെല്ലുകളോ സ്ട്രോകളോ ഉണ്ടെങ്കിൽ അതും ഉപയോഗിക്കുക. ഫീഡിംഗ് ട്യൂബുള്ള രോഗികൾക്ക് നാസാരന്ത്രങ്ങളിൽ തടസ്സവും ഡ്രൈനസും അനുഭവപ്പെടാം. രോഗികളുടെ നാസാരന്ത്രങ്ങൾ ഇടയ്ക്കിടെ വൃത്തിയാക്കുക. മൂക്കിന് ചുറ്റും ചുവപ്പ് അല്ലെങ്കിൽ വീക്കം കാണപ്പെട്ടാൽ ഉടൻ തന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുക.

ട്യൂബ് ഫീഡിംഗ് നൽകുന്ന വിധം

രോഗിയോട് ചെയ്യാൻ പോകുന്ന പ്രവർത്തനത്തെ ക്കുറിച്ച് വിശദീകരിക്കുകയും രോഗിയുടെ സഹകരണം ഉറപ്പാക്കുകയും ചെയ്യുക. ആവ ശ്യമായ വസ്തുക്കൾ രോഗിയുടെ കിടക്കയുടെ സമീപം ക്രമീകരി ക്കുക. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തുക. കൈകളുടെ ശുചിത്വം പാലിക്കുക. ആവശ്യമായ വ്യക്തി സുരക്ഷാ ഉപാധികൾ ധരിക്കുക. രോഗിയെ സൗകര്യപ്രദമായ പൊസിഷനിൽ ഇരുത്തുക. ബോധാവസ്ഥയിലുള്ള രോഗിയെ സപ്പോർട്ടോടു കൂടി നിവർന്നു ഇരിക്കുന്ന വിധത്തിൽ ഇരുത്തുന്നതാണ് ഉചിതം. അബോധാവസ്ഥയിലുള്ള രോഗി യാണെങ്കിൽ രോഗിയെ 45 മുതൽ 90 ഡിഗ്രി വരെ (രോഗിയുടെ രോഗാവസ്ഥക്കനുസരിച്ച്) ഇരിക്കുന്ന രീതിയിൽ തലയ്ക്കും തോളിനും കീഴിൽ ഒരു തലയിണ വയ്ക്കുക.

രോഗിയുടെ വസ്ത്രങ്ങളും കിടക്കയും സംരക്ഷിക്കുന്നതിനു വേണ്ടി രോഗിയുടെ കഴുത്തിനു താഴെ നെഞ്ചിലേയ്ക്ക് വരുന്ന വിധ ത്തിൽ ഒരു പ്ലാസ്റ്റിക് ഷീറ്റും ടവ്വലും ഇടുക. രോഗിയ്ക്ക് മനസ്സിലാക്കാൻ കഴിയുമെങ്കിൽ, നൽകാൻ പോകുന്ന ഭക്ഷണത്തെക്കുറിച്ച് രോഗിയോട് സംസാരിക്കുക.ട്യൂബ് കൃത്യമായി ആമാശയത്തിൽ ആണെന്ന് സ്ഥിരീകരി ച്ചാൽ ഫീഡിംഗ് ട്യൂബ് പിഞ്ച് /ക്ലാമ്പ് ചെയ്ത് ട്യൂബിന്റെ അഗ്രഭാഗത്തുള്ള ക്യാപ്പ് നീക്കം ചെയ്തതിനുശേഷം ഫീഡിംഗ് സിറിഞ്ചിന്റെ ബാരൽ ഘടിപ്പിക്കുക. ഫീഡിംഗ് ട്യൂബ് പിഞ്ചു ചെയ്യുന്നതുകൊണ്ട് ആമാശയത്തിലേക്ക് വായു പ്രവേശിക്കുന്നത് തടയുന്നു. സിറിഞ്ച് ബാരലിൽ വെള്ളം ഒഴിച്ച് രോഗിയുടെ തലയ്ക്കു മുകളിൽ വരുന്ന വിധം സിറിഞ്ചു ബാരൽ ഉയർത്തി വെള്ളം ഒഴുകുന്നതിനായി അനുവദിക്കുക.

സിറിഞ്ച് ബാരലിൽ ഒഴിച്ച വെള്ളം തടസ്സം കൂടാതെ പോകുകയാണെങ്കിൽ സിറിഞ്ച് ബാരലിലേക്ക് നിർദ്ദേശ പ്രകാരമുള്ള ഫീഡ് ഒഴിച്ച് ട്യൂബ് വഴി പോകാൻ അനുവദിക്കുക. അത് മുക്കാൽ ഭാഗവും ശൂന്യമാകുമ്പോ ൾ വീണ്ടും ഒഴിക്കുക. ഫീഡ് ഒഴി ക്കുമ്പോഴും ആവശ്യമുള്ളപ്പോഴുമെല്ലാം ട്യൂബ് പിഞ്ചു ചെയ്യുക. ഇതു ട്യൂബിലേക്ക് വായു കടക്കുന്നത് തടയുന്നു. ഫീഡ് നൽകിയ ശേഷം വെള്ളം (കുറഞ്ഞത് 30 സിസി) ഉപയോഗിച്ച് ട്യൂബ് ഫ്ലഷ് ചെയ്യുക. ഇതുവഴി ട്യൂബ് ബ്ലോക്ക് ആകുന്നത് തടയാം. ട്യൂബ് വൃത്തിയാക്കിയ ശേഷം ഫീഡിംഗ് ട്യൂബിന്റെ അഗ്രഭാഗം അതിന്റെ ക്യാപ്പ് ഉപയോഗിച്ച് അടയ്ക്കുക. ഫീഡിംഗ് കഴിഞ്ഞാൽ വായ വൃത്തിയാക്കു ക. കഴുത്തിനു ചുറ്റുമുള്ള ടവൽ /പ്ലാസ്റ്റിക് ഷീറ്റ് നീക്കം ചെയ്യുക. ഉപയോഗിച്ച എല്ലാ വസ്തുക്കളും നീക്കം ചെയ്ത് മാലിന്യങ്ങൾ യഥാവിധി നിക്ഷേപിക്കുക.

ഉപയോഗിച്ച സിറിഞ്ചും മറ്റു വസ്തുക്കളും വൃത്തിയാക്കി പുനരുപയോഗിക്കാൻ കഴിയുന്നവ മാറ്റി വയ്ക്കുക. രോഗിയെ സൗകര്യപ്രദമായ പൊസിഷനിൽ കിടത്തുക. ഭക്ഷണം നൽകിയ ശേഷം 30 മുതൽ 60 മിനിറ്റ് വരെ കിടക്കയുടെ തല ഉയർത്തി വയ്ക്കുന്ന വിധ ത്തിൽ കിടത്തുന്നത് തന്നെയാണ് ഉത്തമം. ഇത് ആസ്പിറേഷൻ തടയുന്നതിന് സഹായിക്കുന്നു. ഉപയോഗിച്ച വ്യക്തി സുരക്ഷാ ഉപാധികൾ ഊരിമാറ്റി മാലിന്യ നിർമ്മാർജ്ജന നിയമപ്രകാരം അതാതു കണ്ടെയ്നറുകളിൽ നിക്ഷേപിക്കുക. കൈകളുടെ ശുചിത്വം പാലിക്കുക. നൽകിയ ഭക്ഷണത്തിന്റെ സമയവും അളവും തരവും കൃത്യമായി രേഖപ്പെടുത്തുക.

READ: മോഡേൺ മെഡിസിൻ vs ആയുഷ്‌: വിശ്വാസമോ ശാസ്ത്രീയതയോ?

പ്രവാസിയുടെ
ആരോഗ്യം

ഇൻഹേലർ തെറാപ്പി;
ചില കുഞ്ഞു കാര്യങ്ങൾ

അണുബാധ
മൂത്രക്കുഴലിൽ
ആവർത്തിക്കുമ്പോൾ

ഇന്ത്യൻ വസൂരി നിർമ്മാർജ്ജനത്തിൽ
സംഭാവന നൽകിയ
വിദേശ വനിതകൾ

വെള്ളപ്പാണ്ട്:
ദുഷ്കീർത്തിയുടെ
ബലിയാടുകൾ

മോഡേൺ മെഡിസിൻ,
ഇതര ചികിത്സകൾ

വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ

പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ

ആമാശയ കാൻസറും
ചികിത്സാരീതികളും

വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം

അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments