പ്രമേഹപൂർവാവസ്ഥ
വിരൽ ചൂണ്ടുമ്പോൾ

‘‘പ്രിഡയബറ്റിസ് എന്നത് ചെറുപ്രായത്തിൽ കാണുന്നതിനാലും യാതൊരു രോഗലക്ഷണവും ഇല്ലാത്തതിനാലും കൃത്യമായ നിരീക്ഷണം ഇല്ലെങ്കിൽ ഇത് ഡയബറ്റിസിലേക്ക് പോവും. അതിനാൽ പ്രിഡയബറ്റിസ് എന്ന സ്റ്റേജിൽ തന്നെ കൃത്യമായ നിരീക്ഷണം വഴി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഫാത്തിമ വർദ്ദ എഴുതിയ ലേഖനം.

ന്ന് നമ്മൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധി എന്നു പറയാവുന്ന രോഗാവസ്ഥയാണ് പ്രിഡയബറ്റിസ് (Prediabetes). കുട്ടികളിൽ പ്രത്യേകിച്ച് ഇപ്പോഴത്തെ തലമുറയിൽ നമ്മുടെ ജീവിതശൈലീമാറ്റങ്ങൾ പ്രിഡയബറ്റിസ് ധാരാളമായി കണ്ടുവരാൻ കാരണമാകുന്നുണ്ട്. ഈ സ്റ്റേജിൽ നിന്നും കുട്ടികൾ ഡയബറ്റിക് സ്റ്റേജിലേക്ക് പോവുകയും ചെയ്യുന്നു.

എന്താണ് പ്രിഡയബറ്റിസ്?

പ്രിഡയബറ്റിസ് എന്നത് രക്തത്തിലെ പഞ്ചസാരയുടെ നില സാധാരണയിലും ഉയർന്നതായിരിക്കും. പക്ഷേ ടൈപ്പ് 2 ഡയബറ്റിസ് ആകാൻ വേണ്ടത്ര ഉയർന്നതല്ല. ഇത് ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്ക് വളരെ കൂടുതലായ സാധ്യതയുടെ മുന്നറിയിപ്പാണ്.

രോഗനിർണ്ണയം എങ്ങനെ?

Fasting Plasma Glucose (FPG) Test

ഭക്ഷണം കഴിക്കാതെ വെറും വയറ്റിൽ രക്തത്തിൽ പഞ്ചസാരയുടെ പരിശോധനയിൽ 100-125 mg/dL (AYhm 5.6-6.9 mmol/L) ആയാൽ പ്രിഡയബറ്റിസ് സൂചിപ്പിക്കുന്നു.

HB A1C Test

കഴിഞ്ഞ 3 മാസത്തെ ശരാശരി പഞ്ചസാരനില കാണിക്കുന്ന പരിശോധന. 5.7% മുതൽ 6.4% വരെ ഉള്ളതായാൽ പ്രിഡയബറ്റിസ്.

Oral Glucose Tolerance Test (OGTT)

രോഗം കണ്ടെത്തിയാൽ ജീവിതശൈലീമാറ്റങ്ങൾ വഴി ടൈപ്പ് 2 ഡയബറ്റിസ് പ്രതിരോധിക്കാം.
രോഗം കണ്ടെത്തിയാൽ ജീവിതശൈലീമാറ്റങ്ങൾ വഴി ടൈപ്പ് 2 ഡയബറ്റിസ് പ്രതിരോധിക്കാം.

ചിലപ്പോൾ ഗർഭകാല പരിശോധനകളിൽ ഇത് ഉപയോഗിക്കുന്നു. 75 ml ഗ്ലൂക്കോസ് ലിക്വിഡ് കുടിച്ച് 2 മണിക്കൂറിന് ശേഷം 140-199 mg/dL (അഥവാ 7.811.0 mmol/L) ആയാൽ പ്രിഡയബറ്റിസ്.

രോഗനിർണ്ണത്തിന്റെ പ്രധാന്യമെന്ത്?

കൃത്യമായ ഇടപെടൽ (Early Intervention):

രോഗം കണ്ടെത്തിയാൽ ജീവിതശൈലീമാറ്റങ്ങൾ വഴി ടൈപ്പ് 2 ഡയബറ്റിസ് പ്രതിരോധിക്കാം.

അപകടങ്ങൾ കുറയ്ക്കുക

പ്രിഡയബറ്റിസ് ഉള്ളവർക്ക് ഹൃദ്രോഗം, സ്‌ട്രോക്ക് മുതലായ അപകടങ്ങളുടെ സാധ്യത കൂടുതലാണ്.

ആരോഗ്യനില മെച്ചപ്പെടുത്തുക

ശരിയായ ജീവിതശൈലി വഴി രക്തത്തിലെ പഞ്ചസാരയും, മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താൻ കഴിയും.

നാം ചെയ്യേണ്ടത് എന്താണ്?

ജീവിതശൈലി മാറ്റങ്ങൾ (Lifestyle Changes):

  • ആരോഗ്യകരമായ ഭക്ഷണശൈലി.

  • കൃത്യമായ വ്യായാമം.

  • ഭാരം കുറയ്ക്കൽ (ആവശ്യമായാൽ).

  • ഔഷധ ചികിത്സ (Medical Management).

  • ചിലപ്പോൾ ഡോക്ടർ Metformin പോലുള്ള മരുന്നു കൾ ശുപാർശ ചെയ്യാം.

  • കൃത്യമായ നിരീക്ഷണം (Regular Monitoring).

പ്രിഡയബറ്റിസ് കണ്ടുപിടിച്ചു കഴിഞ്ഞാൽ, ടൈപ്പ് 2 ഡയബറ്റിസിലേക്കുള്ള മുന്നേറ്റം നിരീക്ഷിക്കാൻ സമയപരിധി ദീക്ഷിച്ച് പരിശോധനകൾ ആവശ്യമാണ്.

ഇപ്പോൾ 30-40 വയസ്സിൽ തന്നെ ഡയബറ്റിസ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ട്. അപ്പോൾ ഈ പ്രവണതയെ ചെറുക്കാൻ വളരെയധികം കഠിനമായി പ്രയത്‌നിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ശരിയായ ഭക്ഷണരീതിക്രമം, വ്യായാമം, സ്‌ട്രെസ്സ് കുറക്കൽ, വിനോദം, കായികം ഇങ്ങനെയുള്ള പല കാര്യങ്ങളും ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പ്രി ഡയബറ്റിക് സ്റ്റേജിൽ നിന്ന് ഡയബറ്റിക് ആവുന്നത് ഒഴിവാക്കാം. ഡയബറ്റിക് രോഗികൾ വരുമ്പോൾ തന്നെ അവരുടെ കുടുംബ ചരിത്രം അന്വേഷിക്കുകയും കുട്ടികൾ പ്രിഡയബെറ്റിക് സ്റ്റേജിൽ ആണോ എന്നു മനസ്സിലാക്കുകയും അവർ അങ്ങനെ ആണെങ്കിൽ ഡയബറ്റിക് സ്റ്റേജിലേക്ക് പോകുന്നത് തടയുവാൻ അപ്പോൾ തന്നെ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്ക് കൂടുതൽ പേരെ ഇതിൽ നിന്നും രക്ഷിക്കുവാൻ സാധിക്കും.

ശരിയായ ഭക്ഷണരീതിക്രമം, വ്യായാമം, സ്‌ട്രെസ്സ് കുറക്കൽ, വിനോദം, കായികം ഇങ്ങനെയുള്ള പല കാര്യങ്ങളും ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പ്രി ഡയബറ്റിക് സ്റ്റേജിൽ നിന്ന് ഡയബറ്റിക് ആവുന്നത് ഒഴിവാക്കാം.
ശരിയായ ഭക്ഷണരീതിക്രമം, വ്യായാമം, സ്‌ട്രെസ്സ് കുറക്കൽ, വിനോദം, കായികം ഇങ്ങനെയുള്ള പല കാര്യങ്ങളും ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പ്രി ഡയബറ്റിക് സ്റ്റേജിൽ നിന്ന് ഡയബറ്റിക് ആവുന്നത് ഒഴിവാക്കാം.

പ്രിഡയബറ്റീസ് (Prediabetes) ഉള്ള യുവജനങ്ങളെ യും കുട്ടികളെയും ഡയബറ്റിസ് ഉണ്ടാകാതെ സൂക്ഷിക്കാനുള്ള മുൻകരുതൽ നടപടികൾ വളരെ പ്രധാനമാണ്. ഇവരുടെ ജീവിതശൈലി ശരിയായ രീതിയിൽ ക്രമപ്പെടുത്തി കൊടുക്കുന്നത് മുഖ്യമാണ്. ഡയബറ്റിസ് രോഗികളിൽ 50% പേരും അമിതവണ്ണം ഉള്ളവർ ആണ്. 90% പേരിലും അമിതഭാരം കണ്ടു വരുന്നു അതിനാൽ നമ്മുടെ ജീവിത ശൈലി മാറ്റങ്ങൾ അത്യന്താപേക്ഷിതമാണ്.

1. ഭക്ഷണശീലങ്ങൾ (Dietary Habits):

ശരിയായ ഭക്ഷണക്രമം

പഞ്ചസാര, കൂടുതൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, അമിത അന്നജം, ജംഗ് ഫുഡ്, ഫ്രോസൻ (Frozen ) ആഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

കൂടുതൽ ഫൈബർ ഉള്ള ഭക്ഷണം, പഴങ്ങൾ (അധികം മധുരം ഇല്ലാത്തവ) പച്ചക്കറികൾ എന്നിവക്കാണ് മുൻഗണന.

കുറഞ്ഞ GI (ഗ്ലൈസീമിക് ഇൻഡക്‌സ്) ഉള്ള ഭക്ഷണം ഉപയോഗിക്കുക.

2. വ്യായാമം (Physical Activity)

ദൈനംദിന ചലനം

കുറഞ്ഞത് 30 മിനിറ്റെങ്കിലും ദിവസേന നടത്തം, സൈക്ലിംഗ്, കളികൾ പോലുള്ള ശാരീരിക പ്രവർത്തനം. ആഴ്ചയിൽ 150 മിനിറ്റ് നിർബന്ധമായും വ്യായാമം ചെയ്യുക.

സ്‌ക്രീൻടൈം നിയന്ത്രിക്കുക

ടി വി, മൊബൈൽ, കമ്പ്യൂട്ടർ എന്നിവയ്ക്ക് മുൻപിൽ നീണ്ട സമയം ചെലവാക്കുന്നത് ഒഴിവാക്കുക.

3. നിദ്രയും മാനസികാരോഗ്യവും
(Sleep & Mental Health)

കുട്ടികൾക്ക് 8- 10 മണിക്കൂർ ഉറക്കം ആവശ്യമാണ്.

ടി വി, മൊബൈൽ, കമ്പ്യൂട്ടർ എന്നിവയ്ക്ക് മുൻപിൽ നീണ്ട സമയം ചെലവാക്കുന്നത് ഒഴിവാക്കുക.
ടി വി, മൊബൈൽ, കമ്പ്യൂട്ടർ എന്നിവയ്ക്ക് മുൻപിൽ നീണ്ട സമയം ചെലവാക്കുന്നത് ഒഴിവാക്കുക.

മാനസിക സമ്മർദ്ദം ഒഴിവാക്കുക: മാതാപിതാക്കൾ സമ്മർദ്ദമില്ലാത്ത സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കണം.

4. സ്ഥിരമായ മെഡിക്കൽ ചെക്കപ്പ്
(Regular Medical Checkup)

HbA1c, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ, ഇൻസുലിൻ റെസിസ്റ്റൻസ് തുടങ്ങിയ പരിശോധനകൾ നിർദ്ദിഷ്ടമായ ഇടവേളകളിൽ ചെയ്യുക.

ഡോക്ടർമാരുടെ നിർദ്ദേശം കൃത്യമായി പാലിക്കുക.

5. മാതാപിതാക്കളുടെ പരിശീലനവും
പഠനശീലങ്ങളും

രോഗത്തെ കുറിച്ച് അവബോധം: പ്രീഡയബറ്റീസ് എന്താണ്, അതിന്റെ സാധ്യതകളും അപകടങ്ങളും കുട്ടികളോടും പറഞ്ഞു മനസ്സിലാക്കിക്കുക.

പോഷകാഹാരത്തെ പ്രോത്സാഹിപ്പിക്കുക: വീട്ടിൽ ആരോഗ്യപരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുക.

6. മുൻകരുതലെടുക്കുക

ഡയബറ്റിസ് ഉള്ള രോഗികൾ വരുമ്പോൾ തന്നെ അവരുടെ കുടുംബത്തിലെ മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിച്ചറിയുക, പ്രത്യേകിച്ചും കുട്ടികൾ പ്രിഡയബറ്റിസ് സ്റ്റേജിൽ ആണോ എന്നും അങ്ങനെ ആണെങ്കിൽ അപ്പോൾ തന്നെ ഇത് തടയാനാവശ്യമായ എല്ലാ മുൻകരുതലുകളും എടുക്കുവാൻ നിർദ്ദേശിക്കുക.

തുടർന്നുള്ള ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവരികയും കുടുംബമായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്താൽ പ്രീഡയബറ്റീസ് ഉള്ള കുട്ടികൾക്ക് ഡയബറ്റിസ് വരുന്നത് തടയാൻ കഴിയും.

പ്രിഡയബറ്റിസ് എന്നത് ചെറുപ്രായത്തിൽ കാണുന്നതിനാലും യാതൊരു രോഗലക്ഷണം ഇല്ലാത്തതിനാലും കൃത്യമായ നിരീക്ഷണം ഇല്ലെങ്കിൽ ഇത് ഡയബറ്റിസിലേക്ക് പോവുകയും പിന്നീട് ഡയബറ്റിസിന്റെ സങ്കിർണതയിലേക്ക് പോവുകയും ചെയ്യുന്നതിനാൽ പ്രിഡയബറ്റിസ് എന്ന സ്റ്റേജിൽ തന്നെ ഇത് കൃത്യമായ നിരീക്ഷണം വഴി നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

READ: മോഡേണ്‍ മെഡിസിന്‍ vs ആയുഷ്‌: വിശ്വാസമോ ശാസ്ത്രീയതയോ?

പ്രവാസിയുടെ
ആരോഗ്യം

ഇൻഹേലർ തെറാപ്പി;
ചില കുഞ്ഞു കാര്യങ്ങൾ

അണുബാധ
മൂത്രക്കുഴലിൽ
ആവർത്തിക്കുമ്പോൾ

ഇന്ത്യൻ വസൂരി നിർമ്മാർജ്ജനത്തിൽ
സംഭാവന നൽകിയ
വിദേശ വനിതകൾ

വെള്ളപ്പാണ്ട്:
ദുഷ്കീർത്തിയുടെ
ബലിയാടുകൾ

മോഡേൺ മെഡിസിൻ,
ഇതര ചികിത്സകൾ

വീട്ടിലെ പ്രസവം
ഒരു കണ്ണീർക്കഥ

പല്ലുകളുടെ ആരോഗ്യം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങളുടെ കണ്ണുകളെ സ്‍നേഹിക്കൂ

ആമാശയ കാൻസറും
ചികിത്സാരീതികളും

വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം

അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം

തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ

പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം

ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ

ഡിസ്കൗണ്ടുകൾക്കു
പിന്നിൽ

മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…

അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments