പ്രതിരോധ റേഡിയോളജി; ആരോഗ്യത്തിന് മികച്ച നിക്ഷേപം

പ്രതിരോധ റേഡിയോളജി ആരോഗ്യസംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നു. രോഗങ്ങൾ നിയന്ത്രിക്കുകയോ ചികിത്സിക്കുകയോ മാത്രമല്ല, അവയെ വരാതിരിക്കാൻ സഹായിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അജിത ജെ.എസ്. എഴുതിയ ലേഖനം.

റേഡിയോളജി എന്നത് ചിത്രീകരണ സാങ്കേതികവിദ്യകളുടെ സഹായത്തോടെ രോഗങ്ങളെ തിരിച്ചറിയുന്ന ശാസ്ത്രശാഖയാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി, രോഗനിർണ്ണയത്തിനു പുറമെ രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുന്ന ശാസ്ത്രശാഖ എന്ന നിലയിലേക്ക് ഇത് വികസിച്ചു. ഇതാണ് പ്രതിരോധ റേഡിയോളജി (Preventive Radiology) – രോഗം വന്നതിനുശേഷമല്ല, രോഗം തുടങ്ങുന്നതിന് മുൻപേ അവയുടെ സൂചനകളെ തിരിച്ചറിയാനും, അവയുടെ വളർച്ച തടയാനും, സമൂഹാരോഗ്യം മെച്ചപ്പെടുത്താനും ഉപയോഗിക്കപ്പെടുന്നു. ഇതാണ് പ്രതിരോധ റേഡിയോളജി എന്ന പുതിയ ശാഖയുടെ ആശയം.

പ്രതിരോധ റേഡിയോളജി പ്രതിരോധ വൈദ്യശാസ്ത്രത്തിന്റെ നാല് തലങ്ങളിൽ പ്രവർത്തി ക്കുന്നു:

Primordial പ്രതിരോധം
(Primordial Prevention)

രോഗസാധ്യതാ ഘടകങ്ങൾ രൂപപ്പെടുന്നതിന് മുൻപ് അവ തടയുക.അമിതവണ്ണം, വാസ്കുലാർ സ്റ്റിഫ്നെസ്, കരളിലെ കൊഴുപ്പ് എന്നിവ കണ്ടെത്താനുള്ള പൊതുസ്ക്രീനിംഗ്.

ആദ്യഘട്ട പ്രതിരോധം
(Primary Prevention):

രോഗം ആരംഭിക്കുന്നത് തടയുക,ജീവിതശൈലി അധിഷ്ഠിത റേഡിയോളജി വിലയിരുത്തലുകൾ.

രണ്ടാംഘട്ട പ്രതിരോധം
(Secondary Prevention)

രോഗം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുക, ലക്ഷ്യബദ്ധമായ സ്ക്രീനിംഗ്, പ്രാരംഭ നിർണയം.

മൂന്നാംഘട്ട പ്രതിരോധം
(Tertiary Prevention)

രോഗവികസനം, വൈകല്യം എന്നിവ കുറയ്ക്കുക, ഇമേജ് ഗൈഡഡ് ചികിത്സയും പുനരധിവാസവും.

ചരിത്രവും വികസനവും

1895: റോൺജൻ എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ X-Ray കണ്ടെത്തി. പ്രാഥമിക രോഗനിർണയ ഉപകരണം.

1940–1960: ഫ്ലൂറോസ്കോപ്പി, ബാരിയം പഠനങ്ങൾ.

1970–1980: സി.ടി, എം.ആർ.ഐ- മാമോഗ്രാഫി, കൊളോനോസ്കോപ്പി തുടങ്ങിയ സ്ക്രീനിംഗ് പ്രോഗ്രാമുകൾ.

1990: അൾട്രാസൗണ്ട്, ഡോപ്പ്ലർ ഉപയോഗം.

2000 മുതൽ – PET/CT, MRI സ്പെക്ട്രോസ്കോപ്പി.ക്വാണ്ടിറ്റേറ്റീവ് ഇമേജിംഗ്.

2020 മുതൽ – നിർമ്മിത ബുദ്ധി, Radiomics, ഡീപ് ലേണിങ്ങ് (Deep Learning) സംയോജനം. ഇതുവഴി റേഡിയോളജി, രോഗനിർണയത്തിലെ കാവൽക്കാരൻ എന്ന സ്ഥാനത്തെത്തി.

പ്രതിരോധ റേഡിയോളജിയുടെ പ്രാധാന്യം

പ്രാരംഭ കണ്ടെത്തൽ:
രോഗം പ്രകടമാകുന്നതിന് മുമ്പ് തിരിച്ചറിയാം.

ചികിത്സാഗുണം:
നേരത്തെ കണ്ടെത്തിയാൽ ചികിത്സ ഫലപ്രദമാകും.

ആരോഗ്യ ബോധവൽക്കരണം:
സമൂഹത്തിൽ സ്ക്രീനിംഗിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നു.

സാമ്പത്തിക ലാഭം:
രോഗം ഉടൻ കണ്ടു പിടിക്കപ്പെടുമ്പോൾ ചെലവ് കുറയുന്നു.

മരണനിരക്ക് കുറവ്:
ക്യാൻസർ, ഹൃദ്രോഗങ്ങൾ, ഡയബറ്റിസ് പോലുള്ള രോഗങ്ങളിൽ ജീവൻരക്ഷ.

പൊതുജനാരോഗ്യ നയങ്ങൾ രൂപപ്പെടുത്താൻ അടിസ്ഥാനമായ വിവരങ്ങൾ നൽകുന്നു.

പ്രതിരോധ റേഡിയോളജിയിൽ ഉപയോഗിക്കുന്ന പ്രധാന പരിശോധനകൾ

അൾട്രാസൗണ്ട് (Ultrasound scan):
ലളിതവും സുരക്ഷിതവും വ്യാപകവുമായ പരിശോധന. (ഗർഭകാല സ്കാൻ, കരൾ / വൃക്ക പരിശോധനകൾ).

മാമോഗ്രാഫി (Mammography): ബ്രെസ്റ്റ് ക്യാൻസറിന്റെ പ്രാരംഭ കണ്ടെത്തൽ.

സി.ടി. സ്കാൻ (CT Scan): ലംഗ് ക്യാൻസർ, ഹൃദ്രോഗങ്ങൾ, ഉദരരോഗ വിലയിരുത്തൽ.

എം.ആർ.ഐ. (MRI):
മസ്തിഷ്കം, നട്ടെല്ല്, നാഡീവ്യൂഹം, മസിൽ, മജ്ജ തുടങ്ങിയവ യുടെ വിശദമായ വിലയിരുത്തൽ.

പെറ്റ് (PET) സ്കാൻ:
ഉപചാപചയ (Metabolic) പ്രവ ർത്തനങ്ങൾ മനസ്സിലാക്കാൻ.

ഇന്റർവെൻഷണൽ റേഡിയോളജി
(Interventional Radiology):
ബയോപ്സി, ആൻജിയോഗ്രാഫി, അബ്ലേഷൻ പോലുള്ള മുൻകരുതൽ ചികിത്സകൾ.

പ്രതിരോധ റേഡിയോളജിയുടെ പ്രധാന മേഖലകൾ

  1. ഹൃദയരോഗങ്ങൾ:

CT Calcium Scoring – കോറോണറി ആർട്ടറി ഡിസീസ് (CAD) മുൻകൂട്ടി കണ്ടെത്തൽ.

കൊറോണറി സിടി ആൻജിയോഗ്രഫി (Coronary CT' Angiography): കൊഴുപ്പ് അടിയുന്ന രോഗം (Atherosclerosis) മുൻകൂട്ടി കണ്ടെത്തൽ.

കരോട്ടിഡ് ഡോപ്പ്ലർ സ്കാൻ (Carotid Doppler scan): അതിരോസ്ക്ലീറോസിസ് (Atherosclerosis) പ്ലാക്കുകൾ (plaques) കണ്ടെത്തൽ.

എം.ആർ ഐ പെർഫ്യൂഷൻ: ഏളി മയോകാർഡിയൽ ഇസ്കീമിയ (Early myocardial ischemia),

കൊറോണറി ആർട്ടറി കാൽസ്യം സ്കോറിങ്ങ് (Coronary artery calcium scoring), സി.ടി കൊറോണറി ആൻജിയോഗ്രാം (CT Coronary angiogram).

  1. ന്യൂറോളജി (Neurology):

എം ആർ ഐവോള്യുമെട്രി (MRI volumetry): അൽഷിമേഴ്സ് രോഗം, പാർക്കിൻസൺ രോഗം.

ഡിഫ്യൂഷൻ ടെൻസർ ഇമേജിങ്ങ് (DTI-Diffusion Tensor Imaging): വളരെ ചെറിയ മാറ്റങ്ങൾ (Microstructural).

സി.ടി, എം.ആർ ഐ (CT / MRI) Angiography: പൊട്ടാത്ത അന്യൂറിസം (Unruptured aneurysm).

ഡിഫ്യൂഷൻ / പെർഫ്യൂഷൻ എം ആർ ഐ (Diffusion / perfusion MRI): നേരത്തെയുള്ള ഇസ്‌കീമിയ (early ischemia).

പ്രസവപൂർവ ന്യൂറോ ഇമേജിങ് (Prenatal Neuroimaging): മസ്തിഷ്കവികസനം നിരീക്ഷിക്കാനും ഘടനാപരമായ മാറ്റങ്ങൾ കണ്ടെത്താനും സഹായിക്കുന്നു. സി.ടി ആൻജിയോഗ്രാം (CT Angiogram), ഫീറ്റൽ ന്യൂറോ സോണോഗ്രാം (Fetal neurosonogram)

  1. ഓങ്കോളജി (Oncology)

(ക്യാൻസർ സ്ക്രീനിംഗ്), മാമോഗ്രാഫി, സ്തന എം ആർ ഐ (Breast MRI) –സ്തനാർബുദ (Breast cancer) സ്ക്രീനിംഗ്.

ലോ-ഡോസ് സിടി (Low dose CT): പുകവലി ശീലമാക്കിയവരിൽ ശ്വാസകോശ കാൻസർ സ്ക്രീനിംഗ്.

സി.ടി കൊളോണോഗ്രഫി (CT Colonography): വൻ കുടൽ ക്യാൻസർ കണ്ടെത്തൽ.

അൾട്രാസൗണ്ട് സ്കാൻ (USG) + AFP(alpha- fetoprotein): കരൾ കാൻസർ സ്ക്രീനിംഗ്

പ്രോസ്റ്റേറ്റ് എം.ആർ.ഐ. (Prostate MRI): പ്രോസ്റ്റേറ്റിലെ കാൻസർ സംശയമുള്ള ഭാഗങ്ങൾ കണ്ടെത്താനും വിലയിരുത്താനും.

മാമ്മോഗ്രാം (mammogram).
പ്രോസ്റ്റേറ്റ് എം ആർ ഐ (Prostate MRI).

  1. വനിതാരോഗ്യരംഗം(Women’s Health)

ഗർഭിണികളിൽ അൾട്രാസൗണ്ട് സ്കാൻ (USG, 3D/4D scan) വഴി കുഞ്ഞിന്റെ വളർച്ച, ജനിതക തകരാറുകൾ, അംഗവൈകല്യങ്ങൾ എന്നിവ തിരിച്ചറിയൽ.

ഫീറ്റൽ എക്കോ, ഡോപ്പ്ലർ പഠനങ്ങൾ മുതലായവ ഗർഭകാല അപകടസാധ്യത വിലയിരുത്താൻ സഹായിക്കുന്നു.

ട്രാൻസ് വജൈനൽ സോണോഗ്രഫി (Transvaginal sonography -TVS) : ഗർഭാശയ / അണ്ഡാശയ അർബുദം കണ്ടെത്തൽ

മാമോഗ്രാഫി.
ഗർഭസ്ഥശിശുവിന്റെ അൾട്രാസൗണ്ട് സ്കാൻ ചിത്രം, കട്ടികൂടിയ ഉൾ ഗർഭാശയ ഭിത്തി (thickened endometrium)

  1. മസ്ക്യുലോസ്കെലെറ്റൽ / അന്തഃസ്രാവ (എൻഡോക്രൈൻ) പ്രശ്നങ്ങൾ.

  2. ഡെക്സാ സ്കാൻ -DEXA Scan(Dual-Energy X-ray Absorptiometry): ഓസ്റ്റിയോപോറോസിസ് (osteoporosis) മുൻകൂട്ടി കണ്ടെത്തൽ.

എംആർഐ ഫാറ്റ് ക്വാണ്ടിഫിക്കേഷൻ:

കൊഴുപ്പുമായി ബന്ധപ്പെട്ട രോഗങ്ങളെ തിരിച്ചറിയാനും നിരീക്ഷിക്കാനും അത്യന്തം പ്രയോജനകരമായ, non-invasive ആയ ഒരു സാങ്കേതിക വിദ്യ (ഉദാഹരണങ്ങൾ: ലിവർ ഫാറ്റ് കണ്ടെത്തൽ, (Liver Fat Assessment), മാംസപേശികളിലെ കൊഴുപ്പിന്റെ അളവ് (Muscle Fat Quantification), ട്യൂമർ ഫാറ്റ് കണ്ടന്റ് വിലയിരുത്താൻ.

ഇലാസ്റ്റോഗ്രാഫി (elastography)– തൈറോയ്ഡ്, ലിവർ ഫൈബ്രോസിസ്.

  1. ശിശു ചികിത്സയിൽ:

നവജാത ശിശുക്കൾക്ക് ക്രാനിയൽ അൾട്രാസൗണ്ട് (Neurosonogram), ന്യൂറോ സോണോഗ്രാം (Neurosonogram).

  1. ജനിതക രോഗങ്ങൾ (Genetic / Familial Screening):

എം.ആർ.ഐ, പെറ്റ് സ്കാൻ എന്നിവയുടെ സഹായത്തോടെ പാരമ്പര്യ ക്യാൻസർ രോഗങ്ങളുടെ അപകടസാധ്യത വിലയിരുത്തൽ.

  1. ജീവിതശൈലി രോഗങ്ങൾ (Lifestyle Disorders)

ഫാറ്റി ലിവർ, പൊണ്ണത്തടി, വൃക്ക രോഗങ്ങൾ, പ്രമേഹാന ന്തര വൃക്കരോഗം (ഡയബറ്റിക് നേഫ്രോപ്പതി) ആദ്യം കണ്ടെത്താൻ റേഡിയോളജി നിർണായകമാണ്.

  1. ഇമേജ് ഗൈഡഡ്(image-guided) പ്രതിരോധ ഇടപെടലുകൾ:

ഇന്റർവെൻഷണൽ റേഡിയോളജി (IR) എന്നത് രോഗം ചികിത്സിക്കുന്നതിൽ മാത്രമല്ല, അത്യന്തം അപകടകരമായ ഫലങ്ങൾ ഉണ്ടാകുന്നതിന് മുൻപ് അവ തടയുന്ന പ്രതിരോധ മെഡി സിനിന്റെ നിർണായക ശാഖയാണ്.

പ്രതിരോധമൂല്യമുള്ള പ്രധാന
IR ഇടപെടലുകൾ

കരോട്ടിഡ് & കൊറോണറി സ്റ്റെൻ്റിംഗ് (Carotid & Coronary Stenting)- ആവർത്തിച്ചുണ്ടാകുന്ന, ജീവന് അപകടകരമായ മസ്തിഷ്കാഘാതം (Cerebrovascular accident/stroke), ഹൃദയാഘാതം എന്നിവ തടയുന്നു.

എൻഡോവാസ്കുലാർ അന്യൂറിസം റിപ്പയർ (Endovascular Aneurysm Repair - (EVAR) : അന്യൂറിസത്തിന്റെ പൊട്ടൽ തടഞ്ഞ് ജീവൻ രക്ഷിക്കുന്നു.

ട്യൂമർ അബ്ലേഷൻ -Tumor Ablation (ആർ.എഫ്.എ - Radiofrequency ablation/ എം.ഡബ്ല്യു.എ (Microwave ablation), ടി.എ.സി.ഇ (Transarterial chemo embolisation) - ട്യൂമർ വളർച്ച തടയുന്നു.

യൂട്ടറൈൻ ആർട്ടറി എംബോളൈസേഷൻ) (Uterine Artery Embolization -UAE)- ഫൈബ്രോയ്ഡ് സംബന്ധമായ പ്രത്യാഘാതങ്ങൾ കുറയ്ക്കാനും എ.വി സങ്കീർണ്ണതകളുടെ (AV malformation) ചികിത്സയ്ക്കും സഹായിക്കുന്നു.

ഓവേറിയൻ വെയ്ൻ എംബോളൈസേഷൻ (Ovarian vein embolization): പെൾവിക് കൺജഷൻ സിൻഡ്രോം (pelvic congestion syndrome).

ഉദരരക്തസ്രാവത്തിലെ എംബൊളൈസേഷൻ (Embolization in gastrointestinal bleeding) അപകടകരമായ വിളർച്ചയും (anemia) ഷോക്കും (shock) തടയുന്നു.

അപകടങ്ങളിലെ പ്രതിരോധ എംബൊളൈസേഷൻ (Prophylactic Embolization in Trauma) ജീവന് അപകടകരമായ രക്തസ്രാവം തടഞ്ഞ് രോഗിയുടെ നില മെച്ചപ്പെടുത്തുന്നു.

പ്രോസ്റ്റാറ്റിക് ആർട്ടറി എംബൊളൈഷൻ (Prostatic artery embolisaion) മൂത്രതടസ്സ ലക്ഷണങ്ങൾ കുറച്ച് മൂത്രാശയവും വൃക്കയും സംബന്ധമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നു.

ഇമേജിംഗ് ഗൈഡഡ് ബയോപ്സികൾ (Biopsies under image guidance)- തുടക്കത്തിലെ രോഗനിർണയം സാധ്യമാക്കി സമയോചിത പ്രതിരോധ ചികിത്സകൾക്ക് വഴിയൊരുക്കുന്നു.

വൃക്ക രോഗത്തിന്റെ പ്രത്യാഘാതങ്ങൾ തടയുകയും ചികിത്സയുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്യുന്നു.

ഒബ്സ്ട്രക്ടീവ് മഞ്ഞപ്പിത്തം (Obstrucive jaundice) മൂലമുള്ള കൊളാൻ ജൈറ്റിസ് (cholangitis), ലിവർ ഫെയില്യൂർ (liver failure) എന്നിവ തടയുന്നു.

Osteoporotic fractures തടയൽ.
വാസ്കുലാർ ബ്ലോക്കെയ്ഡ് തടയൽ.

യൂട്ടറൈൻ ആർട്ടറി എംബൊളൈസേഷൻ (Uterine artery embolisation).

RFA - Hepatocellular carcinoma (കരളിലെ അർബുദം).

ശ്വാസകോശ ബയോപ്സി സമയത്തെ സി.ടി ഇമേജ് (CT image during lung biopsy).

സ്ക്രീനിംഗ് നിലവാരങ്ങൾ
(Screening Guidelines & Standards):

എപ്പോൾ സ്ക്രീൻ ചെയ്യണം?

ബ്രെസ്റ്റ് ക്യാൻസർ: സ്ത്രീകൾ വയസ് 40–70.

മാമോഗ്രാഫി: 1 - 2 വർഷം കൂടുമ്പോൾ.

വൻകുടൽ ക്യാൻസർ: 50 - 75 വയസ്.

കോളനോസ്കോപ്പി / സി.ടി കൊളോനോഗ്രഫി: 5–10 വർഷം

പ്രോസ്റ്റേറ്റ് ക്യാൻസർ (പുരുഷന്മാർ): 50+ വയസ് : PSA / MRI-വാർഷികം.

ഹൃദ്രോഗങ്ങൾ: 40+ വയസ്- കോറോണറി CT / ഇക്കോ കാർഡിയോഗ്രാഫി - 2–3 വർഷം.

ഗർഭകാല screening: ഗർഭകാലം അൾട്രാസൗണ്ട് / ഡോപ്പ്ലർ: തുടർച്ചയായി ഓരോ ട്രൈമേസ്റ്ററിൽ.

ആധുനിക കാലഘട്ടത്തിലെ പ്രതിരോധ റേഡിയോളജിയുടെ പങ്ക്

  • “Reactive medicine” നിന്ന് “Proactive medicine” ലേക്കുള്ള മാറ്റം.

  • ആരോഗ്യ പരിപാലനത്തിൽ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ മാർഗം.

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML), റേഡിയോമിക്സ് (Radiomics) തുടങ്ങിയവയുടെ സഹായത്തോടെ രോഗസൂചനകൾ കൂടുതൽ കൃത്യതയോടെ കണ്ടെത്തുന്നു.

ആധുനിക പുരോഗതികൾ: (Recent Advances)

നിർമിതബുദ്ധി (Artificial Intelligence) -AI):
സ്കാനു കളിൽ നിന്നുള്ള രോഗസൂചനകൾ സ്വയം തിരിച്ചറിയൽ.

Machine Learning (ML):
ഭാവിയിൽ രോഗം ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കൽ.

Radiomics:
ടിഷ്യു പാറ്റേൺ അനാലിസിസിലൂടെ വ്യക്തിഗത സ്ക്രീനിംഗ് പ്ലാൻ തയ്യാറാക്കൽ.

മോളിക്യുലാർ ഇമേജിങ് (Molecular Imaging): രോഗം തുടങ്ങുന്നതിനു മുൻപുള്ള ബയോകെമിക്കൽ മാറ്റങ്ങൾ കണ്ടെത്തി പ്രതിരോധ നടപടികൾക്ക് മാർഗനിർദ്ദേശം നൽകുന്നു.

3D & 4D ഇമേജിങ്ങ്:
ഫീറ്റൽ, ഹൃദ്രോഗ, മസ്തിഷ്ക പ്രവർത്തനം.

ഗ്രാമപ്രദേശങ്ങളിലും സ്ക്രീനിംഗ് ലഭ്യമാക്കൽ.

സാമ്പത്തിക- സാമൂഹിക ഗുണങ്ങൾ
(Economic and Social Benefits)

ചെലവുകുറവ്:
രോഗം പിടിപെട്ടശേഷം ചികിത്സയ്ക്കായി ചെലവാകുന്ന വലിയ തുക ഒഴിവാക്കാം.

ജീവിതനില മെച്ചപ്പെടുത്തൽ:
രോഗബാധിതരുടെ എണ്ണം കുറയുന്നതിനാൽ സമൂഹത്തിന്റെ ഉൽപ്പാദന ശേഷി വർധിക്കുന്നു.

ആരോഗ്യ ബോധവൽക്കരണം:
പൊതുജനാരോഗ്യ നയങ്ങളിൽ മുൻകരുതൽ സമീപനം പ്രോത്സാഹിപ്പിക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെ പ്രതിരോധ പ്രയോഗം:
റേഡിയോളജി സാധാരണയായി നഗരങ്ങളിലെ വലിയ ആശുപത്രികളിൽ മാത്രമാണ് ലഭ്യമെങ്കിലും ഇന്ന് ടെലിറേഡിയോളജി വഴി ഗ്രാമങ്ങളിലും ഇത് എത്തിക്കാനാകുന്നു.

പോർട്ടബിൾ ചിത്രീകരണയന്ത്രങ്ങൾ, മൊബൈൽ പരിശോധനാ യൂണിറ്റുകൾ, കൃത്രിമ ബുദ്ധിയുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് ഗ്രാമതലത്തിൽ പോലും പ്രതിരോധ പരിശോധനകൾ നട ത്താൻ കഴിയുന്നു. ഇത് രോഗ ബാധിതരായവരെ നേരത്തെ കണ്ടെത്തി വലിയ രോഗാവസ്ഥകൾ ഒഴിവാക്കാൻ സഹായിക്കുന്നു.

പ്രതിരോധ റേഡിയോളജിയുടെ വെല്ലുവിളികൾ

1. പരിശോധനകളിൽ ചിലതിൽ കിരണതീവ്രത (radiation) കൂടുതലായതിനാൽ ശ്രദ്ധ ആവശ്യമുണ്ട്.

2. Overdiagnosis: അനാവശ്യ ആശങ്ക

3. ചില ഉപകരണങ്ങൾ ചെലവേറിയതാണ്.

4. പരിസര സൗകര്യങ്ങളുടെ കുറവ്: ഗ്രാമപ്രദേശങ്ങളിലും മൊബൈൽ/പോർട്ടബിൾ യൂണിറ്റുകളുടെ ആവശ്യകത

5. വിദഗ്ദ്ധരായ റേഡിയോളജിസ്റ്റകളുടെ കുറവ്.

6. വ്യക്തിഗത വിവരസുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.

7. ജനങ്ങളിൽ ബോധവൽക്കരണം വർദ്ധിപ്പിക്കേണ്ടതുണ്ട്.

അലാറ (ALARA -As Low As Reasonably Achievable) തത്വം പാലിക്കുക അത്യന്താപേക്ഷിതമാണ്.

മെഡിക്കൽ വിദ്യാഭ്യാസത്തിൽ
പ്രതിരോധ റേഡിയോളജി

മെഡിക്കൽ പാഠ്യപദ്ധതിയിൽ പ്രതിരോധ റേഡിയോളജി ഉൾപ്പെടുത്തണം.

ദേശീയ ആരോഗ്യപദ്ധതികളിൽ (ഉദാ: ആയുഷ്മാൻ ഭാരത്, എൻസിഡി കൺട്രോൾ പ്രോഗ്രാം) റേഡിയോളജി സ്ക്രീനിംഗ് ഉൾപ്പെടുത്തണം.

പഠന സെഷനുകളിൽ (CME-കളിൽ) പ്രതിരോധ റേഡിയോളജി ഉൾപ്പെടുത്തണം.

സ്ക്രീനിംഗ് പ്രോട്ടോകോളുകൾക്കായി പ്രായ- സെക്സ് അടിസ്ഥാനപ്പെടു ത്തിയ (age-based, gender-based ) മാർഗ്ഗരേഖകൾ തയ്യാറാക്കണം.

വിപ്ലവകരമായ മാറ്റം

പ്രതിരോധ റേഡിയോളജി ആരോഗ്യസംരക്ഷണത്തിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുന്നു. രോഗങ്ങൾ നിയന്ത്രിക്കുകയോ ചികിത്സിക്കുകയോ മാത്രമല്ല, അവയെ വരാതിരിക്കാൻ സഹായിക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. റേഡിയോളജിസ്റ്റും സമൂഹവും ചേർന്ന് പ്രവർത്തിക്കുമ്പോൾ, പ്രതിരോധ റേഡിയോളജി ആരോഗ്യത്തിന്റെ കാവൽതൂണാണ്.

READ : ‘സംരക്ഷൺ’:
സുരക്ഷിത മാതൃത്വത്തിന്റെ
ആദ്യ പടി

കുട്ടികളിലെ
ഇമേജിംഗ്

മുഴയും വീക്കവും
സ്‌കാനിംഗിന്റെ
അകക്കണ്ണിലൂടെ

നേരത്തെ കണ്ടെത്താം, സ്തനാർബുദം

ബ്രസ്റ്റ് കാൻസർ
നേരത്തെ കണ്ടുപിടിക്കാം; സ്‍ക്രീനിങ് മാമോഗ്രാമും
ഡയഗ്നോസ്റ്റിക് മാമോഗ്രാമും

കീഹോളിൽനിന്ന് പിൻഹോളിലേക്ക്;​
ഇന്റർവെൻഷനൽ
റേഡിയോളജി

എം.ആർ.ഐ സ്‌കാൻ
എന്ത്, എങ്ങനെ, എപ്പോൾ?

ഫീറ്റൽ റേഡിയോളജി: ഗർഭത്തിലെ കുഞ്ഞുമായി ബന്ധിപ്പിക്കുന്ന വിശ്വസനീയ സഹായി

പ്രമേഹവും കണ്ണും

വേദനിപ്പിക്കുന്ന
ഒരു റഫറലിന്റെ ഓർമ്മ

ലഹരിയിൽ ഉലയുന്ന
കൗമാര മനസ്സും ശരീരവും; വസ്തുതകളും പ്രതിരോധവും

കുഞ്ഞുങ്ങൾക്ക്
മരുന്നു കൊടുക്കുമ്പോൾ

ഉയരക്കുറവ് എന്തുകൊണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഫാമിലി
ഫുഡ് വ്ലോഗ്

എന്തുകൊണ്ട് എന്റെ കുട്ടി
ഇങ്ങനെ പെരുമാറുന്നു?

കുട്ടികളിലെ
ആവർത്തിച്ചുള്ള പനി;
കാരണങ്ങൾ, പ്രതിവിധികൾ

ഡിജിറ്റൽ മീഡിയ ഉപയോഗം: എങ്ങനെ നമ്മുടെ കുട്ടിയെ നല്ല ഡിജിറ്റൽ സിറ്റിസൺ ആക്കാം?

നവജാതശിശുക്കളുടെ
സ്‌ക്രീനിംഗ്

ഒരിക്കലും അധികപ്പറ്റല്ല
ഈ വാക്സിനുകൾ

സാൽക്കും സബിനും:
ശാസ്ത്രം സമൂഹത്തിനു വേണ്ടി

കടവുൾ
അവതാരം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments