പ്രമേഹരോഗികളുടെ
കുടലിന്റെ ആരോഗ്യം

‘‘പൊണ്ണത്തടിയുള്ളവരിലും പ്രമേഹമുള്ളവരിലും നല്ലതും ചീത്തയുമായ അണുക്കളുടെ ഏറ്റക്കുറച്ചില്‍ കാണുന്നു. ഇതിന് ''ഗട്ട് ഡിസ്ബയോസിസ്'' എന്നുപറയുന്നു. ഇത് നീർ‍വീക്കത്തിനും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഉമാ കല്യാണി എഴുതിയ ലേഖനം.

രോഗ്യകരമായ സൂക്ഷ്മാണുക്കള്‍ കുടലില്‍ ഉണ്ടാകുന്നത് ഒരു വ്യക്തിയുടെ പൊതുവെയുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇത് ഒരു വ്യക്തിയുടെ സുഗമമായ ദഹനപ്രക്രിയകള്‍ക്കും, രോഗപ്രതിരോധത്തിനും മാനസികാരോഗ്യത്തിനുപോലും ആവശ്യമാണ്. കോടിക്കണക്കിനുള്ള ഈ സൂക്ഷ്മാണുക്കള്‍ ആഹാരം വിഘടിപ്പിക്കാനും, പോഷകങ്ങള്‍ ഉത്പാദിപ്പിക്കാനും, ഹാനികരമായ അണുക്കളില്‍ നിന്നും നമ്മളെ സംരക്ഷിക്കാനുതകുന്നു. എന്നാല്‍ പൊണ്ണത്തടിയുള്ളവരിലും പ്രമേഹമുള്ളവരിലും നല്ലതും ചീത്തയുമായ അണുക്കളുടെ ഏറ്റക്കുറച്ചില്‍ കാണുന്നു. ഇതിന് ''ഗട്ട് ഡിസ്ബയോസിസ്'' എന്നുപറയുന്നു. ഇത് നീർ‍വീക്കത്തിനും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

കുടലിന്റെ ആരോഗ്യം:
സൂക്ഷ്മാണുക്കളുടെ വൈവിധ്യക്കുറവ്

പ്രമേഹരോഗികളില്‍ ഗട്ട് മൈക്രോബയോമിൽ പൊതുവെ വൈവിധ്യക്കുറവ് കാണാറുണ്ട്. പ്രത്യേകിച്ചും ശരിയായ ആഹാരരീതി പാലിക്കാത്തവരിലും, അലസമായ ജീവിതരീതികളുള്ളവരിലുമാണ് ഈ പ്രശ്‌നം കൂടുതലായി കാണുന്നത്. ഇത് രക്തത്തിലെ പഞ്ചസാര കൂടാന്‍ കാരണമാകാറുണ്ട്.

ആരോഗ്യകരമായ അണുക്കള്‍ കുറവാണ്

പ്രമേഹരോഗികളില്‍ ഭൂരിഭാഗം പേരിലും ആരോഗ്യകരമായ അണുക്കളായ റൂമിനോ കോകൈ, ലാഘനോ സ്‌പൈരെ എന്നിവ കുറയുന്നതായി പല പഠനങ്ങളും തെളിയിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാനും നീർ‍വീക്കത്തിനും കാരണമാകുന്നു.

അനാരോഗ്യം കൂട്ടുന്ന
അണുക്കളുടെ വര്‍ദ്ധന

പ്രമേഹരോഗികളില്‍ അനാരോഗ്യകരമായ അണുക്കളായ ലാക്‌ടോബാസിലസ്, കാന്‍ഡി ഡ മുതലായവ കൂടുകയും തത്ഫലമായി HbA1C വര്‍ദ്ധനവും മെറ്റ ബോളിക് പ്രശ്‌നങ്ങളും ഉണ്ടാവുന്നു.

കുടലിന്റെ പ്രതലം ദുര്‍ബലമാകുന്നു

കുടലിന്റെ പ്രതലം (gut berrier) ദുര്‍ബലമാകുന്നതും തല്‍ഫലമായി ''ലീക്കീ ഗട്ട്'' എന്ന അവസ്ഥയും ദീര്‍ഘകാല പ്രമേഹരോഗികളെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ദുര്‍ബലമായ കുടലിന്റെ പ്രതലത്തിലൂടെ വിഷാംശം രക്തത്തിലെത്തുകയും ഇത് നീർ‍വീക്കത്തിനും ഇന്‍സുലിന്റെ പ്രവര്‍ത്ത നക്കുറവിനും കാരണമാകുകയും ചെയ്യുന്നു. വയറിളക്കത്തിനും ദഹനപ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്.

പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ നില സാധാരണഗതിയില്‍ നിര്‍ത്തുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഗട്ട് ഇതില്‍ ഒരു പ്രധാനപങ്ക് വഹിക്കുന്നു. ആരോഗ്യകരമായ കുടലിനും അതിലെ അണുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ശരിയായ ആഹാര രീതി, ചിട്ടയായ വ്യായാമം, നന്നായി വെള്ളം കുടിക്കുന്നത്, നിര്‍ജലീകരണം തടയുന്നത്, പിരിമുറുക്കം കുറയ്ക്കുന്നത് ശരിയായ രാത്രിയുള്ള ഉറക്കം ഉറപ്പുവരുത്തുന്നത് എന്നിവ അതിപ്രധാനമാണ്.

ആരോഗ്യകരമായ ഗട്ടിനുള്ള ആഹാരം

  • പ്രീബയോട്ടിക്കുകളടങ്ങിയ ആഹാരങ്ങളായ കുത്തരി, ചെറു ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ചീര എന്നിവ ആഹാരത്തിലുള്‍പ്പെടുത്തുക.

  • പ്രോബയോട്ടിക്കുകളടങ്ങിയ ആഹാരങ്ങളായ തൈര്, ഇഡലി, ദോശ, അപ്പം എന്നിവ കുടലിന്റെ ആരോഗ്യത്തിനുതകുകയും കുടലിന്റെ ദൃഢതയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ചിലര്‍ക്ക് പ്രോബയോട്ടിക്കുകള്‍ സപ്ലിമെന്റുകളായും നിര്‍ദേശിക്കാറുണ്ട്.

  • പോളീഫീനോളുകളടങ്ങിയതും ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞതുമായ നെല്ലിക്ക, ഓറ ഞ്ച്, നാരങ്ങ, ചീര, തക്കാളി, വാല്‍നട്ട്, സസ്യവിത്തുകള്‍ എന്നിവ ആരോഗ്യകരമായ അണുക്കളെ വര്‍ദ്ധിപ്പിക്കാനും നീർ‍വീക്കം കുറയ്ക്കാനുമുതകുന്നു.

  • നന്നായി വെള്ളം കുടിക്കുന്നതും ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും അത്യാവശ്യമാണ്. നീർ‍വീക്കം തടയാനും കുടലി ന്റെ ദൃഢതയ്ക്കും ഇതത്യാവശ്യമാണ്. നന്നായി വെള്ളവും മധുരം കുറഞ്ഞ പാനീയങ്ങള്‍ കുടിക്കുന്നതും ആരോഗ്യകരമായ അണുക്കള്‍ വര്‍ദ്ധിപ്പിക്കുന്നു.

മുന്‍പറഞ്ഞ ആരോഗ്യകരമായ ആഹാരങ്ങള്‍ക്കു പുറമെ ചിട്ടയായ വ്യായാമം ചെയ്യുന്നത് ദഹനം സുഗമമാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗട്ട് ഹെല്‍ത്തിനും ആവശ്യമാണ്. പിരിമുറുക്കം കൂടുന്നതും ശരിയായ ഉറക്കമില്ലായ്മയും കുടലിന്റെ ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുന്നു. ഇതുകൂടാതെ അമിതമായി പാക്കറ്റ് ഫുഡുകളും സംസ്‌കരിച്ച ആഹാരങ്ങളും കഴിക്കുന്നതും അനാരോഗ്യകരമായ അണുക്കളുടെ വര്‍ദ്ധനവിന് കാരണമാകുന്നു.

പ്രമേഹരോഗികള്‍ ഗട്ടിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷി മെച്ച പ്പെടുത്താനും നീർ‍വീക്കം കുറയ്ക്കാ നും ദഹനം സുഗമമാക്കാനും പൊതുവെയുള്ള ആരോഗ്യനില മെച്ചപ്പെടുത്താനും സഹായിക്കും.

READ: കണ്ണുകൾ
സംരക്ഷിക്കാൻ
എന്തു ചെയ്യണം?

കാൻസർ വേദനയിൽ
നിന്നുള്ള മോചനം
ഔദാര്യമല്ല, അവകാശമാണ്

സ്തനാർബുദം;
അറിയാം ചില വസ്തുതകൾ

ചർമ്മത്തിലെ
ഫംഗസ് ബാധകൾ

ശിശുക്കളുടെ
പോഷണവും ഭക്ഷണവും
എങ്ങനെയായിരിക്കണം?

പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ്,
എന്തു​ ചെയ്യണം?

പ്രസവാനന്തരം
ആറാഴ്ച
അതിപ്രധാനം

ആശുപത്രി ശുചിത്വവും അണുബാധ നിയന്ത്രണവും ഉറപ്പുവരുത്താൻ…

ഡോക്ടർ
ജനപ്രതിനിധി
ആയപ്പോൾ

ജനസംഖ്യ കുറയുന്ന
കേരളം; നാളെയുടെ
വെല്ലുവിളി

മരണത്തിന്റെ വക്കിൽ
സഞ്ചരിക്കുന്നവരോട്
ഒരു സൈക്യാട്രിസ്റ്റിന്
പറയാനുള്ളത്…

കുട്ടികളിൽനിന്ന്
തട്ടിയെടുക്കരുത്,
അവരുടെ
കുട്ടിക്കളികളെ…

കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി

‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു

ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ

ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments