ചർമത്തിൽ
ചൊറിഞ്ഞു തടിക്കല്‍
എന്തുകൊണ്ട്,
എന്താണ് ചികിത്സ?

‘‘ശരീരത്തിന്റെ ഏതുഭാഗത്തും പ്രത്യക്ഷപ്പെടാവുന്ന രോഗമാണ് ചർമ്മത്തിൽ ചൊറിഞ്ഞുതടിക്കൽ. ഇതോടൊപ്പം മുഖം, ചുണ്ടുകൾ, ശ്വാസനാളികൾ, ജനനേന്ദ്രിയങ്ങൾ, വിരലുകൾ എന്നിവിടങ്ങളിൽ തടിച്ചുവീർക്കുന്ന 'ആൻജിയോ എഡിമ' എന്ന ഗുരുതര അവസ്ഥയും ഉണ്ടാകാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ പ്രൊഫ. (ഡോ.) കെ. വേണുഗോപാൽ എഴുതിയ ലേഖനം.

നസംഖ്യയിൽ 20% ലേറെ പേരെ ജീവിതത്തിൽ ഒരിക്കലെങ്കിലും ബാധിക്കുന്ന ചൊറിഞ്ഞ് തടിക്കൽ (അർട്ടിക്കേരിയ) എന്ന ചർമ്മരോഗം വളരെ സാധാരണമാണ്. കഠിനമായ അസ്വസ്ഥതയോ ടെയുള്ള ചൊറിച്ചിൽ വ്യക്തമായ അതിർരേഖകളോടെ ചെറിയ തോതിലോ വലിയ രൂപത്തിലോ ശരീരമാസകലമോ അല്ലാതെയോ പ്രത്യക്ഷപ്പെടാം. ദിവസങ്ങൾക്കുള്ളിൽ കുറയുകയോ ചിലപ്പോൾ മാസങ്ങളോളം നിലനിൽക്കുകയോ ചെയ്യാം. ശരീരത്തിന്റെ ഏതുഭാഗത്തും പ്രത്യക്ഷപ്പെടാവുന്ന ഈ രോഗത്തോടൊപ്പം മുഖവും ചുണ്ടുകൾ, ശ്വാസനാളികൾ, ജനനേന്ദ്രിയങ്ങൾ, വിരലുകൾ എന്നിവിടങ്ങളിൽ തടിച്ചുവീർക്കുന്ന 'ആൻജിയോ എഡിമ' (Angio Edemo) എന്ന ഗുരുതര അവസ്ഥയും ഉണ്ടാകാം. ഈ തടിപ്പ് ആറാഴ്ചയിൽ കൂടുതൽ നിലനിന്നാൽ ''ക്രോണിക് അർട്ടിക്കേരിയ'' എന്ന വിഭാഗത്തിൽ പെടുത്തും. ഇത്തരം രോഗം ജനങ്ങളിൽ 5% പേരെ വരെ ബാധിക്കാം.

രോഗകാരണങ്ങൾ

മാസ്റ്റ് സെൽ, ബേഡോഫിൻ തുടങ്ങിയ പ്രതിരോധനിരയിലെ കോശങ്ങളിൽനിന്ന് പുറപ്പെടുന്ന ഹിസ്റ്റമിൻ ഉൾപ്പെടെയുള്ള ഒരു കൂട്ടം രാസവസ്തുക്കളാണ് ഇതിനു കാരണം. സാധാരണ IsE എന്ന പ്രോട്ടീൻ വഴിയാണ് കാരണഹേതു കോശങ്ങളെ ഉത്തേജിപ്പിക്കുന്നതെങ്കിലും Non IsE വഴിയും ഉത്തേജനമുണ്ടാകാം. ശരീരത്തിലെ കോശങ്ങൾക്കെതിരെ സ്വയം ഉണ്ടാകുന്ന ആട്ടോ ആന്റിബോഡീസ് മൂലവും ഇതുണ്ടാകാം. അലർജി ഉണ്ടാക്കുന്ന മൂക്ക് വഴി കയറുന്ന ചില പൊടിപടലങ്ങൾ, ചില ആഹാരപദാർത്ഥങ്ങൾ, ചില മരുന്നുകൾ, വിരകൾ എന്നിവ IsE മൂലമുള്ള അർട്ടികേരിയയ്ക്ക് ഒരു കാരണമാകാം. ചിലതരം അണുബാധ (ബാക്ടീരിയ, ഫംഗസ്, വൈറൽ മുതലായവ) ആട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, ലിംഫോമ എന്നിവയിൽ നിന്നും Non IsE തരം രോഗം ഉണ്ടാകാം. തൊലിയുമായുണ്ടാകുന്ന ചില സമ്പർക്കങ്ങൾ, ചൂട്, തണുപ്പ്, സൂര്യപ്രകാശം, പ്രകമ്പനങ്ങൾ എന്നിവ മൂലവും ചിലർക്ക് ഈ രോഗമുണ്ടാകാം.

രോഗനിർണ്ണയം

വിശദമായ രോഗചരിത്രത്തിൽനിന്നും ശരീരപരിശോധനയിൽനിന്നും രോഗം ഒരുവിധം ഉറപ്പോടെ നിർണ്ണയിക്കാം. രോഗത്തിന്റെ തുടക്കം, പ്രത്യക്ഷപ്പെടുന്ന സമയം, സംശയവസ്തുക്കളുടെ സാമീപ്യം, പ്രത്യക്ഷപ്പെടുന്ന ശരീരഭാഗം, കഴിക്കുന്ന മരുന്നുകൾ, അടുത്തകാലത്തെ യാത്രകൾ, അണുബാധ, മറ്റ് രോഗാവസ്ഥകൾ (ആട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, ലൂപ്പസ്, തൈറോയ്ഡ് രോഗങ്ങൾ), ലൈംഗിക ചരിത്രം, രക്തം സ്വീകരിക്കൽ, കുടുംബാംഗങ്ങൾക്ക് ഇതര രോഗങ്ങളോ ലക്ഷണങ്ങളോ ഉണ്ടോ, ശരീരത്തിൽ വരവരച്ചാൽ ആ ഭാഗം തടിച്ച് വരുന്നുണ്ടോ എന്നിവയെല്ലാം നിരീക്ഷിക്കണം. ചിലപ്പോൾ ഈ രോഗം വളരെ വേഗം അധികരിച്ച് വയറുവേദന, തലകറക്കം, വയറിളക്കം എന്നിവയോ ഹൃദയമിടിപ്പ് കൂടി, രക്തസമ്മർദ്ദം താഴ്ന്ന്, ശ്വാസം മുട്ടി ബോധം നശിക്കുന്ന അവസ്ഥയായ അനാഫൈലാക്‌സിസ് (Anaphylaxis) എന്ന ഗുരുതരമായ അവസ്ഥയോ ഉണ്ടാക്കാം. ഗർഭ കാലം, ആർത്തവത്തിനു മുൻപ് എന്നീ അവസ്ഥകളിൽ രോഗം അധികരിക്കാൻ സാധ്യതയുണ്ട്. ഏതെങ്കിലും പ്രത്യേക കാരണം സംശയിക്കുന്നുണ്ടെങ്കിൽ വിശദമായ രക്തപരിശോധനയിലൂടെ രോഗം ഉറപ്പിക്കാം. ത്വക്ക് ബയോപ്‌സി, അലർജി ടെസ്റ്റിംഗ്, രക്തപരിശോധന, തൈറോയ്ഡ്, കരൾക്ഷമതാ രക്തപരിശോധന എന്നിവയും വേണ്ടിവന്നേക്കാം.

ചികിത്സ

കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ചികിത്സ തന്നെയാണ്. കാരണമായ വസ്തുക്കളെ കഴിവതും ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആസ്പിരിൻ, മദ്യം, വേദനാസംഹാരികൾ എന്നിവ ഒഴിവാക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രദ്ധിക്കണം.

എച്ച് 1 ആന്റിഹിസ്റ്റമിൻ ഇനത്തിൽപെട്ട ഔഷധങ്ങളാണ് സാധാരണ ആദ്യം നൽകുക. എന്നാൽ സാധാരണ ഇത് നൽകുന്നതിനേക്കാൾ നാലിരട്ടിവരെ അധികം ഡോസ് ഈ രോഗത്തിന് വേണ്ടിവരും. സി.പി.എം (ക്ലോർ ഫെനിറമിൻ മാലിയേറ്റ്) പോലുള്ള ആദ്യകാല ആന്റി അലർജി മരുന്നുകൾ വേഗത്തിൽ ഫലം കാണുമെങ്കിലും തലകറക്കം, മന്ദത, ഉറക്കം കൂടുതൽ, മൂത്രതടസ്സം തുടങ്ങിയ പാർശ്വഫലങ്ങൾ കൂടുതലാണ്. ഇതുമൂലം രോഗം നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ H2 ആന്റി ഹിസ്റ്റമിൻ ഗ്രൂപ്പിൽപ്പെട്ട മരുന്നുകളോ (ഉദാ: സിവിറ്റിഡിൻ) സ്റ്റിറോയ്ഡ് ഗ്രൂപ്പി ൽപ്പെട്ട മരുന്നുകളോ വേണ്ടിവരും.

രക്തസമ്മർദ്ദം താഴ്ന്ന അവസരങ്ങളിൽ (അനാഫൈലാക്‌സിസ്) എപിനെഫ്രിൻ പോലുള്ള ഇൻജക്ഷനുകൾ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ച് ഉടനടി നൽകേണ്ടിവരും. ഭാവിയിൽ ഇത്തരം സന്ദർഭങ്ങൾ ഉണ്ടാകുന്നെങ്കിൽ ഉടനടി എടുക്കുവാനായി ഈ മരുന്ന് നിറച്ച സിറിഞ്ച് രോഗിയുടെ കയ്യിൽ ഏല്പിക്കുന്ന രീതിയും വിദേശത്ത് നിലവിലുണ്ട്.

മോൺടി ലൂക്കാസ്റ്റ്, ബയോളജിക്കൽസ് (Immuno Modulatory drugs) കാൻസറിന് നൽകിവരുന്ന സൈക്ലോസ്‌പോറിൻ, 'മിതോട്രിക്‌സേറ്റ് എന്നിവ ഗുരു തര അസുഖങ്ങൾക്ക് വേണ്ടിവരും. ഇത്തരം രോഗികളിൽ 80%- നും രോഗകാരണം കണ്ടെത്താൻ കഴിയാത്ത 'ഇഡിയോ പതിക്' (Idiopathic) തരമാണ്. കൂടാതെ 2-3 വർഷം വരെ രോഗം നിലനിൽക്കുകയും ചെയ്യാം.

READ: വേദനയുടെ
ശരീരശാസ്ത്രം

നോബൽ സമ്മാനം
ലഭിക്കാതെ പോയ ഒരാൾ

പകർച്ചവ്യാധികളുടെ മടിത്തട്ടാകുന്ന കേരളം;
വേണം, ജലജാഗ്രത

ആർത്തവ
വിരാമശേഷമുള്ള രക്തസ്രാവം:
അറിഞ്ഞിരിക്കേണ്ട
വസ്തുതകൾ

PCOS എന്ന അസുഖം, കോസ്മെറ്റിക് ഗൈനക്കോളജി

കൺപോളക്കുരു:
കാരണവും ചികിത്സയും

ആഘോഷമാകട്ടെ
നമ്മുടെ വാർദ്ധക്യം

ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?

കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ

അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?

ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം

പ്രമേഹ പാദരോഗത്തെ ശ്രദ്ധിക്കൂ

പ്രമേഹരോഗികളിലെ വൃക്കസംരക്ഷണം

ആരോഗ്യത്തിന്റെ
രാഗസമന്വയം

റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments