ശ്വാസകോശാർബുദം:
ഓർക്കേണ്ട വസ്തുതകൾ

‘‘ആഗോളതലത്തിൽ കാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഒന്നാമതാണ് ശ്വാസകോശാർബുദം. ഏതാണ്ട് 18 ലക്ഷം പേരാണ് 2024-ൽ മാത്രം ഈ രോഗം മൂലം മരിച്ചത്. അതിനാൽ ഈ അർബുദ സാധ്യതകൾ കുറയ്ക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളെ പറ്റി വ്യക്തമായ അവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മഹേഷ് ദേവ് ജി. എഴുതിയ ലേഖനം.

വർഷത്തെ ലോക ശ്വാസകോശ അർബുദദിന പ്രമേയം ‘ഒരുമിച്ച് ശക്തരാകുക: ശ്വാസകോശ അർബുദ അവബോധത്തിനായി ഒന്നിക്കുക’ എന്നതാണ്. ഓരോ രണ്ടു മിനിറ്റിലും ഒരു രോഗിക്ക് ശ്വാസകോശ അർബുദം ഉണ്ടെന്ന് കണ്ടെത്തപ്പെടുന്നു എന്നാണ് കണക്ക്. അതായത് ഒരു ദിവസം 643 പേർക്ക്. ആഗോളതലത്തിൽ കാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഒന്നാമതാണ് ശ്വാസകോശാർബുദം. ഏതാണ്ട് 18 ലക്ഷം ആൾക്കാരാണ് 2024-ൽ മാത്രം ഈ രോഗം മൂലം മരിച്ചത്. മരണസംഖ്യയിൽ തൊട്ടു താഴെയുള്ള കുടൽ അനുബന്ധ കാൻസറിന്റെ ഇരട്ടി യലിധകമാണ് ശ്വാസകോശ കാൻസർ മൂലമുണ്ടാകുന്ന മരണങ്ങൾ എന്നതാണ് ഗൗരവകരമായ കാര്യം. അതിനാൽ ഈ രോഗത്തെപ്പറ്റിയും, അർബുദ സാധ്യതകൾ കുറയ്ക്കാനുള്ള പ്രതിരോധ മാർഗ്ഗങ്ങളെ പറ്റിയു മുള്ള വ്യക്തമായ അവബോധം കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ശ്വാസകോശ കാൻസർ രണ്ടുതരം

അർബുദ കോശങ്ങളുടെ വ്യതിയാനമനുസരിച്ച് ശ്വാസകോശാർബുദം രണ്ടു പ്രധാന ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.
-നോൺ സ്മാൾ സെൽ ലംഗ് കാൻസർ.
-സ്മാൾ സെൽ ലംഗ് കാൻസർ.

ഇവയിൽ ഉപവിഭാഗങ്ങളുമുണ്ട്. ശ്വാസകോശ കാൻസറുകളുടെ 85 ശതമാനത്തോളവും നോൺ സ്‌മാൾ സെൽ ലംഗ് കാൻസറുകളാണ്.

കാരണങ്ങൾ

പുകവലി:

പുകവലിയാണ് ശ്വാസകോശാർബുദത്തിലേക്ക് നയിക്കുന്ന പ്രധാന വില്ലൻ. സിഗരറ്റ് പുകയിൽ കാൻസറിനു കാരണമാകുന്ന 5000-ത്തോളം രാസവസ്‌തുക്കൾ (കാർസിനോജനുകൾ) അടങ്ങിയിരിക്കുന്നു. ഇവ സിഗരറ്റ് പുകയിലൂടെ ശ്വാസകോശത്തിനുള്ളിലെത്തുകയും, കാൻസർ പ്രതിരോധ ജീനുകളെ തകരാറിലാക്കുകയും ചെയ്യുന്നു. ഇപ്രകാരം തുടർച്ചയായുണ്ടാകുന്ന ജനിതക തകരാറുകൾ കോശങ്ങളുടെ അനിയന്ത്രി ത വളർച്ചയ്ക്കു കാരണമാകുകയും, അതുവഴി അർബുദ കോശങ്ങളായും രൂപാന്തരപ്പെടുന്നു.

പുകവലിക്കുന്നയാൾ വലിച്ചു വിടുന്ന പുക ശ്വസിക്കുമ്പോഴും (Second hand smoke/ Passive smoke) അർബുദത്തിലേക്ക് നയിക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതായത് പുകവലിക്കുന്നയാ ൾക്കും, അടുത്തിടപഴകുന്നവർക്കും ഒരുപോലെ അപകടകരമായ സ്ഥിതി വിശേഷമാണിത്.

അന്തരീക്ഷ മലിനീകരണം

വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം (Outdoor & Indoor air pollution) കോശാർബുദത്തിനു കാരണമാണ്.

വാഹനങ്ങളിൽ നിന്നും, ഫാക്‌ടറികളിൽ നിന്നും നിർഗമിക്കുന്ന പുക, ഇന്ധനങ്ങൾ കത്തു മ്പോഴുണ്ടാകുന്ന പുകയും, പൊടിപടലങ്ങളും, പാർട്ടിക്കുലേറ്റ് മാറ്റർ (Particulate matter) എന്ന ചെറു കണികകളായി ശ്വാസകോശങ്ങളിലെത്തുകയും, മുൻപറഞ്ഞ പ്രകാരം ജനിതകവ്യതിയാനത്തിലേക്കും, അതുവഴി ശ്വാസകോശാ ർബുദം ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്.

ജനിതക മാറ്റങ്ങൾ

കുടുംബത്തിലോ അടുത്ത ബന്ധുക്കൾക്കോ ശ്വാസകോശാർബുദമുണ്ടായിട്ടുണ്ടങ്കിൽ അത് ശ്വാസകോശ കാൻസറിന്റെ സാധ്യത വർദ്ധിപ്പിക്കും. ഡി.എൻ. എയിലൂടെ ഒരാൾക്ക് ലഭിക്കുന്ന ഘടകങ്ങൾ ചിലപ്പോഴൊക്കെ ശ്വാസകോശങ്ങളിൽ ചില മാറ്റങ്ങൾക്ക് കാരണമാകും. ഈ വ്യതിയാനങ്ങൾ ചിലപ്പോൾ അർബുദകോശങ്ങളുടെ വളർച്ചയ്ക്കു കാരണമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ മറ്റ് ചില അസുഖങ്ങളെപോലെ, ശ്വാസകോശ കാൻസറും, ജനിതകപരമായി ലഭിക്കാനുള്ള സാധ്യതയുണ്ട്.

മറ്റു കാർസിനോജനുകൾ

അർബുദ കോശങ്ങളുടെ വളർച്ചയിലേക്ക് നയിക്കുന്ന പദാർത്ഥങ്ങളോ, രാസവസ്തുക്കളോ പ്രോട്ടീനുകളോ ആണ് കാർസിനോജനുകൾ.

റാഡോൺ എന്ന ഒരു വാതകം, തൊഴിലിടങ്ങളിലെയും ഫാക്‌ടറികളിലെയും ചില കെമി ക്കലുകളായ നിക്കൽ, ആഴ്സനിക്, ആസ്ബസ്റ്റോസ് എന്നിവ ശ്വാസകോശാർബുദമുണ്ടാക്കുന്ന ചില കാർസിനോജനുകളാണ്.

അനിയന്ത്രിത അളവിലേൽക്കുന്ന റേഡിയേഷനുകളും കാർ സിനോജനുകളായി വർത്തിക്കുന്നു.

ചിലയിനം ശ്വാസകോശ രോഗങ്ങൾ

ശ്വാസകോശം ചുരുങ്ങുന്ന പൾമണറി ഫൈബ്രോസിസ്, ശ്വാസകോശവീക്കം അഥവാ COPD എന്നീ രോഗാവസ്ഥകൾ ഉള്ളവരിൽ ശ്വാസകോശാർബുദ സാധ്യത ഇതര ആളുകളേക്കാൾ കൂടുതലായി കണ്ടുവരുന്നു.

രോഗലക്ഷണങ്ങൾ

പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ചില ആദ്യകാല ലക്ഷണങ്ങളുണ്ട്. ചിലരിലെങ്കിലും പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിഞ്ഞു ചികിത്സയെടുക്കാൻ ഈ ലക്ഷണങ്ങൾ സഹായകരമാകും.

  • വിട്ടുമാറാത്ത ചുമ.

  • ശ്വാസതടസ്സം.

  • കഫത്തിൽ രക്തം കാണപ്പെടുക.

  • ശരീരവേദന.

  • ഭാരക്കുറവ്, ക്ഷീണം.

  • ശബ്ദത്തിനുണ്ടാകുന്ന മാറ്റങ്ങൾ/ഒച്ചയടപ്പ്.

  • അടിക്കടി ഉണ്ടാകുന്ന അണുബാധകൾ.

  • കഴുത്തിലും മറ്റു ശരീരഭാഗങ്ങളിലുമുള്ള കഴലവീക്കം.

രോഗനിർണ്ണയം

മേൽപ്പറഞ്ഞ ലക്ഷണങ്ങളിലൂടെയോ, എക്‌സ്‌റേയിൽ കാണ പ്പെട്ട സംശയാസ്പദമായ വ്യതിയാനങ്ങളുടെയോ അടിസ്ഥാനത്തിലാണ് തുടർ പരിശോധനകൾ നിർദ്ദേശിക്കുന്നത്.

  • സി.ടി. ചെസ്റ്റ് - കോൺട്രാസ്റ്റ് മരുന്നു നൽകിയിട്ടുള്ള സി.ടി സ്‌കാൻ രോഗനിർണ്ണയത്തിൽ വളരെ പ്രധാനമാണ്.

  • ട്യൂമർ മാർക്കറുകൾ എന്ന ചിലയിനം രക്തപരിശോധനകൾ രോഗനിർണ്ണയത്തിനു സഹായകമാകാറുണ്ട്.

  • സി.ഇ.എ (കാർസിനോ എംബ്രിയോണിക് ആന്റിജൻ), ന്യൂറോൺ സ്പെസിഫിക് ഇനോ ലേസ്, Squamous cell carcinoma Antigen തുടങ്ങിയവയാണ് ശ്വാസകോശ കാൻസർ രോഗി കളിൽ കാണപ്പെടാറുള്ള ട്യൂമർ മാർക്കറുകൾ.

  • കാൻസറിന്റെ വളർച്ച മറ്റിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നറിയാൻ PET CT പരിശോധന ആവശ്യമായി വരാറുണ്ട്.

  • അർബുദ സമാനമായ വളർച്ച കണ്ടെത്തിയാൽ അതിന്റെ ബയോപ്‌സി പരിശോധനയിലൂടെയാണ് കാൻസർ സ്ഥിരീകരണം നടത്തുന്നത്.

  • ശ്വാസനാളികൾക്കുള്ളിലാണ് വളർച്ചയെങ്കിൽ ബ്രോങ്കോസ്‌കോപ്പി വഴിയുള്ള സാമ്പിൾ ശേഖരിച്ചും (Broncho alveolar lavage) ബയോപ്‌സി പരിശോധനയിലൂടെയും (Endo bronchial/Trans bronchial) രോഗം നിർ ണ്ണയിക്കുന്നു.

  • ശ്വാസനാളികൾക്കിരുവശത്തുമുള്ള കഴലകൾ/ലിംഫ് ഗ്രന്ഥി കൾക്ക് വീക്കം കാൻസറിന്റെ ഭാഗമായി ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ അവയിൽ നിന്ന് സാമ്പിൾ എടുത്ത് പരിശോ ധിച്ചും രോഗം നിർണ്ണയിക്കാൻ കഴിയും. അതിനായി EBUS എന്ന നൂതന സാങ്കേതിക വിദ്യ ഉപയോ ഗപ്പെടുത്തുന്നുണ്ട്.

  • ശ്വാസകോശത്തിന്റെ ചുറ്റുമുള്ള ആവരണമായ പ്ലൂറൽ ക്യാവിറ്റിയിൽ നീർക്കെട്ട് ഉണ്ടാകുന്ന അവസ്ഥയും, കാൻസർ കുറച്ചു മൂർച്ഛിക്കുന്ന അവസ്ഥയിൽ കണ്ടുവരാറുണ്ട്. ആ ഫ്ളൂയിഡ് നീക്കം ചെയ്‌തുള്ള കോശ പരിശോധന (Cytology/Cytospin) ആവശ്യമായി വരാറുണ്ട്. അതോടൊപ്പം പ്ലൂറയുടെ ബയോപ്‌സി പരിശോധനയ്ക്കായി തൊറാക്കോസ്കോപ്പി എന്ന നൂതന സങ്കേതം ഉപയോഗപ്പെടുത്തുന്നു.

  • ശ്വാസകോശാർബുദം കുറച്ചു കൂടി മൂർച്ഛിച്ച ഘട്ടത്തിലാണെങ്കി ൽ അർബുദ കോശങ്ങൾ മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് കഴലകൾ അഥവാ ലിംഫ് ഗ്രന്ഥി കളിലേക്ക്. അത്തരം സാഹചര്യങ്ങളിൽ കഴലകളുടെ ബയോപ് സി പരിശോധനയാണ് രോഗ നിർണ്ണയം സാധ്യമാക്കുന്നത്.

ചികിത്സ

കാൻസർ കോശങ്ങളുടെ തരമനുസരിച്ചും, കാൻസറിന്റെ സ്റ്റേജനുസരിച്ചുമാണ് ചികിത്സ തീരുമാനിക്കുന്നത്.

ആരംഭദശയിലുള്ള ശ്വാസകോശ കാൻസറുകൾക്ക് സർജറിയാണ് പ്രധാനപ്പെട്ട ചികിത്സാരീതി. വളർച്ചയുള്ള ഭാഗം നീക്കം ചെയ്യുന്നതിനോടൊപ്പം കീമോതെറാപ്പിയും, റേഡിയേഷനും വേണ്ടി വരും. പക്ഷേ കാൻസർ കുറച്ചു മൂർച്ഛിക്കുന്ന ഘട്ടത്തിൽ പാലിയേറ്റീവ് ചികി ത്സാരീതിയാണ് അവലംബിക്കുക.

ബയോ മാർക്കറുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതിയാണ് ഈ രംഗത്തെ നൂതന സങ്കേതം. കാൻസറുമായി ബന്ധപ്പെട്ട പ്രോട്ടീനുകൾ, ജീനുകൾ എന്നിവ കണ്ടെത്തുന്ന രീതിയാണ് ബയോമാർക്കർ പരിശോധന. കാൻസർ സാധ്യത കൂട്ടുന്ന ചിലയിനം മ്യൂട്ടേഷനുകൾ ഉണ്ടോ എന്ന് കണ്ടെത്താനും അതുവഴി മികച്ച കാൻസർ തെറാപ്പി ഓപ്ഷൻ നിർണ്ണയിക്കുന്നതിനും ഇതു സഹായകമാകും.

ടാർഗറ്റെഡ് തെറാപ്പികൾ, ഇമ്മ്യൂണോ തെറാപ്പികൾ എന്നി ങ്ങനെയുള്ള നൂതന ചികിത്സാരീതികൾ ഇപ്രകാരമുള്ള ബയോ മാർക്കർ പരിശോധനയുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നവയാണ്. അതുവഴി രോഗം കുറച്ച് തീവ്രമായ ഘട്ടത്തിൽ പോലും, ടാർഗറ്റെഡ് തെറാപ്പി നൽകുന്ന രോഗികൾക്ക് നില വിലുള്ള സ്റ്റാൻഡേർഡ് തെറാപ്പിയിലുള്ള രോഗികളേക്കാൾ അതി ജീവനശേഷിയും, താരതമ്യേന കുറഞ്ഞ പാർശ്വഫലങ്ങളും കണ്ടുവരുന്നു. ചുരുക്കത്തിൽ, ആരംഭ

ദശയിലുള്ള കൃത്യമായ രോഗനിർണ്ണയമാണ് കാൻസർ ചികിത്സയുടെ ആണിക്കല്ല്. നൂതന ചികി ത്സാ സംവിധാനങ്ങളുടെ ഫല പ്രാപ്‌തി നേരത്തെയുള്ള രോഗനിർണ്ണയത്തെ ആശ്രയിച്ചിരിക്കുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ

  • പുകവലി ഉപേക്ഷിക്കുക.

  • മാസ്ക്കിന്റെ ശരിയായ ഉപയോഗം: പുറത്തെ മലിനീകരണമുണ്ടാക്കുന്ന അർബുദ സാധ്യതയിൽ നിന്നും രക്ഷനേടാൻ ഏറ്റവും എളുപ്പമാർഗ്ഗം മാസ്‌ക് ധരിക്കലാണ്. ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം മോശപ്പെട്ടതായി മാറുമ്പോഴുള്ള പ്രധാന സുരക്ഷാമാർഗ്ഗമാണിത്.

  • എയർ പ്യൂരിഫയറുകളുടെ ഉപയോഗം: വീട്ടിനുള്ളിലെ മലിനീകരണത്തോത് കുറയ്ക്കാൻ ഗുണമേന്മയുള്ള ഇലക്ട്രിക് എയർ പ്യൂരിഫയറുകൾ ഫലപ്രദമാണ്.

  • ചിലയിനം ഇൻഡോർ സസ്യങ്ങൾ നാച്ചുറൽ എയർ പ്യൂരിഫയറുകളായി വർത്തിക്കുന്നു.

  • ശ്വസനവ്യായാമങ്ങൾ ചെയ്യുന്നത് ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ വഴിയൊരുക്കും. അതുവഴി കാൻസർ പ്രതി രോധശേഷി വർദ്ധിപ്പിക്കുന്നതായി പല ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്നു.

  • ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗപ്രതിരോധശേഷി ത്വരിതപ്പെടുത്തുന്നതിനും, സമീകൃതാഹാരം ആഹാരത്തിന്റെ ഭാഗമാക്കണം. അതായത് 60-65% അന്നജം, 25% മാംസ്യം 15% കൊഴുപ്പ് ഇവയുൾപ്പെടുന്ന ആഹാരം ശീലിക്കണം. അതോ ടൊപ്പം വിറ്റാമിൻ സി (പേരയ്ക്ക, നെല്ലിക്ക, ബെറീസ്), വിറ്റാമിൻ ഡി (ചെറുമത്സ്യങ്ങൾ, സൂര്യപ്രകാശം), വിറ്റാമിൻ എ (ക്യാരറ്റ്, ഇലക്കറികൾ) എന്നിവയും ഉൾപ്പെടുത്തണം.

  • കെമിക്കൽ ഫാക്‌ടറികളിലും, തൊഴിലിടങ്ങളിലും കൃത്യമായ സുരക്ഷാകവചങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുക. ഇത്തരം സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ കൃത്യമായ ഇടവേളകളിൽ മെഡിക്കൽ പരിശോധനകൾ നടത്തുക.

നേരത്തെ പറഞ്ഞതുപോലെ ആരംഭദശയിലുള്ള രോഗനിർണ്ണയം അത്യന്താപേക്ഷിതമായ രോഗാവസ്ഥയാണ് ശ്വാസകോശ കാൻസർ. ശരിയായ രോഗലക്ഷണങ്ങൾ തിരിച്ചറിയലും, വൈദ്യസഹായം തേടലുമാണ് ഏറ്റവും ആവശ്യം ചെയ്യേണ്ടത്. അതിനുവേണ്ടത് ശരിയായ അറിവാണ്.

READ: ചർമത്തിൽ
ചൊറിഞ്ഞു തടിക്കല്‍
എന്തുകൊണ്ട്,
എന്താണ് ചികിത്സ?

വേദനയുടെ
ശരീരശാസ്ത്രം

നോബൽ സമ്മാനം
ലഭിക്കാതെ പോയ ഒരാൾ

പകർച്ചവ്യാധികളുടെ മടിത്തട്ടാകുന്ന കേരളം;
വേണം, ജലജാഗ്രത

ആർത്തവ
വിരാമശേഷമുള്ള രക്തസ്രാവം:
അറിഞ്ഞിരിക്കേണ്ട
വസ്തുതകൾ

PCOS എന്ന അസുഖം, കോസ്മെറ്റിക് ഗൈനക്കോളജി

കൺപോളക്കുരു:
കാരണവും ചികിത്സയും

ആഘോഷമാകട്ടെ
നമ്മുടെ വാർദ്ധക്യം

ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?

കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ

അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?

ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം

പ്രമേഹ പാദരോഗത്തെ ശ്രദ്ധിക്കൂ

പ്രമേഹരോഗികളിലെ വൃക്കസംരക്ഷണം

ആരോഗ്യത്തിന്റെ
രാഗസമന്വയം

റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments