ഉറക്കത്തിൽ
ശ്വാസം മുട്ടുമ്പോൾ

‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ വായനക്കാരുടെ ചോദ്യം എന്ന പംക്തിയിൽ ഡോ. ഇന്ദുധരൻ ആർ നൽകിയ മറുപടി.

ബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയെ (OSA) കുറിച്ചുള്ള ഒരു വായനക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയാണിത്. അദ്ദേഹത്തിന്റെ പങ്കാളിയ്ക്ക് എക്കോയിൽ പൾമനറി ഹൈപ്പർട്ടെൻഷനും (PAH) ട്രൈകസ്പിഡ് റിഗർജിറ്റേഷനും (TR) കണ്ടതിന്റെ അടിസ്ഥാനത്തിൻ കാർഡിയോളജിസ്റ്റിനേയും പൾമനോളജിസ്റ്റിനേയും കാണിച്ചു. സ്ലീപ് സ്റ്റഡിയിൽ AHI 29 (അപ്നിയ - ഹൈ പോക്സിയ ഇൻഡെക്സ്), ODI 22 (ഓക്സിജൻ ഡി - സാച്യു റേഷൻ ഇൻഡെക്സ്) എന്ന് കാണിച്ചു.
ഫോറക്കോട്ട് ഇൻഹേലർ തുടങ്ങിയെങ്കിലും വായയിലെ പ്രശ്നങ്ങൾമൂലം നിർത്തേണ്ടിവന്നു. സി - പാപ് ചെയ്തപ്പോൾ AHI, 2/ h ആയി. പക്ഷേ അവർക്ക് സി -പാപ് ഇഷ്ടപ്പെടാത്തതിനാൽ നിറുത്തേണ്ടിവന്നു. OSA ശ്വാസകോശത്തേയും ഹൃദയത്തേയും ബാധിക്കുമോ എന്നാണ് ചോദ്യം.

ഈ ചോദ്യത്തിൽനിന്ന്, രോഗിയുടെ ശ്വാസസംബന്ധമായ ചില സംശയങ്ങൾ ശ്രദ്ധയിൽ പെട്ടു. അമിതമായ കൂർക്കംവലി ദീർഘകാലം നിന്നാൽ, അത് ഹൃദ്രോഗത്തിനും മറ്റും വഴിവെക്കും എന്നത് വാസ്തവമാണ്. എന്നാൽ കൂർക്കം വലിയുടെ പ്രധാന കാരണം മിക്കവരിലും അമിത വണ്ണവും ജീവിതരീതികളും ആണ്.

മനുഷ്യന്റെ ഉയരവും ഭാരവും തമ്മിൽ ഒരു അനുപാതം ഉണ്ട്. അതിനെ ബോഡി മാസ്സ് ഇന്റക്‌സ് (BMI) എന്ന് വിളിക്കുന്നു. BMI 25ൽ അധികമാണെങ്കിൽ ഭക്ഷണക്രമീകരണവും, വ്യായാമങ്ങളും ശരീരഭാരം കുറക്കുകയും, അത് തന്നെ കൂർക്കം വലി കുറക്കുകയും ചെയ്യും. സ്ലീപ് സ്റ്റഡിയിൽ AHI 29 എന്നത് അത്ര അധികമല്ല എങ്കിലും, BMI കുറച്ചാൽ ഇതും കുറയുന്നതാണ്.

D-Dimer, IgE റിസൾറ്റുകൾക്ക് കൂർക്കം വലിയുമായി വലിയ ബന്ധമൊന്നുമില്ലെങ്കിലും, ഒരു അനുബന്ധ ടെസ്റ്റ് ആയി കണക്കാക്കാം. ഇവിടെ പ്രധാനമായും സൂചിപ്പിക്കാനുള്ളത്, AHI 29 വെച്ച്, PAH, TR എന്നീ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണ്. മറിച്ച്, ഹൃദ്രോഗവും, അതിനോടനുബന്ധിച്ച ശ്വാസ തകരാറും ആവാം ഇപ്പോഴത്തെ ശ്വാസ രോഗത്തിന്റെ കാരണം എന്ന് തോന്നുന്നു. അമിത വണ്ണമുണ്ടെങ്കിൽ, അത് കുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

കാർഡിയോളജിസ്റ്റ്, പൾമൊണൊളജിസ്റ്റ്, ഈ. എൻ. ടി സർജൻ എന്നിവർ കൂട്ടായി കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയാണ് ചോദ്യകർത്താവിന്റെ പങ്കാളിക്കുള്ളത്.

READ: വിജയകരമായ
പിറ്റ്യൂട്ടറി ശസ്ത്രക്രിയയെക്കുറിച്ച്
ഒരു ന്യൂറോ സർജൻ എഴുതുന്നു

ശ്വാസകോശാർബുദം:
ഓർക്കേണ്ട വസ്തുതകൾ

ചർമത്തിൽ
ചൊറിഞ്ഞു തടിക്കല്‍
എന്തുകൊണ്ട്,
എന്താണ് ചികിത്സ?

വേദനയുടെ
ശരീരശാസ്ത്രം

നോബൽ സമ്മാനം
ലഭിക്കാതെ പോയ ഒരാൾ

പകർച്ചവ്യാധികളുടെ മടിത്തട്ടാകുന്ന കേരളം;
വേണം, ജലജാഗ്രത

ആർത്തവ
വിരാമശേഷമുള്ള രക്തസ്രാവം:
അറിഞ്ഞിരിക്കേണ്ട
വസ്തുതകൾ

PCOS എന്ന അസുഖം, കോസ്മെറ്റിക് ഗൈനക്കോളജി

കൺപോളക്കുരു:
കാരണവും ചികിത്സയും

ആഘോഷമാകട്ടെ
നമ്മുടെ വാർദ്ധക്യം

ഡോക്ടറെ തല്ലിയാൽ
സിസ്റ്റം ശരിയാകുമോ?

കൗമാരത്തിലെ
പ്രതിരോധ
കുത്തിവെപ്പുകൾ

അത്യാഹിതങ്ങളിൽ
എങ്ങനെ ജീവൻരക്ഷാ പ്രവർത്തനം നടത്തണം?

ഡയബെറ്റിസ്:
ആരോഗ്യകരമായ
ഭക്ഷണക്രമത്തിന്റെ
പ്രാധാന്യം

പ്രമേഹ പാദരോഗത്തെ ശ്രദ്ധിക്കൂ

പ്രമേഹരോഗികളിലെ വൃക്കസംരക്ഷണം

ആരോഗ്യത്തിന്റെ
രാഗസമന്വയം

റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments