മനില സി. മോഹൻ
എഡിറ്റർ ഇൻ ചീഫ്
▮
2020 നവംബർ 30 നാണ് ആദ്യ വെബ്സീൻ പാക്കറ്റ് പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ നാലു വർഷവും കാലത്തെ ക്രിയാത്മകമായും രാഷ്ട്രീയമായും അടയാളപ്പെടുത്തുകയും കാലത്തിൽ ജനാധിപത്യപരമായ ഇടപെടൽ നടത്തുകയും ചെയ്തിട്ടുണ്ട് വെബ്സീൻ പാക്കറ്റുകൾ എന്ന് ട്രൂകോപ്പി ഉറച്ച് വിശ്വസിക്കുന്നു. ആനുകാലികങ്ങൾക്ക് ന്യൂസ് ജേണലിസത്തിൽ നിന്ന് വ്യത്യസ്തമായി ചരിത്രത്തെ, കാലത്തെ അതിന്റെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ സൂക്ഷിച്ചു വെക്കുക എന്ന ദൗത്യം കൂടിയുണ്ട്.
Future is Digital എന്ന യാഥാർത്ഥ്യത്തിൽ നിന്നാണ് ഡിജിറ്റൽ മാഗസിൻ എന്ന ആശയത്തിലേക്ക് ട്രൂകോപ്പി എത്തിയത്. ഇന്നിപ്പോൾ അത് Present is Digital എന്നാണ്. Human being എന്നത് Digital being എന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള രൂപാന്തരം. പൂജ്യവും ഒന്നും(0,1) ചേർന്ന് മനുഷ്യൻ അറിഞ്ഞു വെച്ച എല്ലാത്തിനേയും കാണുന്നു തൊടുന്നു വ്യാഖാനിക്കുന്നു ഇടപെടുന്നു നിർണയിക്കുന്നു.
ഡിജിറ്റൽ മാഗസിനാണ് ട്രൂ കോപ്പി വെബ്സീൻ. സബ്സ്ക്രിപ്ഷൻ മോഡലിലുള്ള മലയാളത്തിലെ ആദ്യ വെബ്സീൻ. ഓൺലൈൻ ജേണലിസത്തിന് ആഴമുള്ളതും വിശകലനാത്മകവുമായ ഡിജിറ്റൽ വ്യാഖ്യാനം നൽകാൻ ട്രൂകോപ്പി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വിമർശിച്ചും അനുകൂലിച്ചും നിരന്തരം എൻഗേജ് ചെയ്യുന്നവരാണ് ട്രൂകോപ്പിയുടെ മൂലധനം.
ദേശരാഷ്ട്ര സങ്കല്പങ്ങളിലും ഭരണകൂട താത്പര്യങ്ങളിലും സമ്പദ് ക്രമത്തിലും ഡിജിറ്റൽ ആശയങ്ങളും സാങ്കേതികതയും പ്രവചനാതീതമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകൾ മുതൽ യുദ്ധതന്ത്രങ്ങൾ വരെയും വിദ്യാഭ്യാസം മുതൽ ആരോഗ്യം വരെയും യാത്രകളിലെ വഴികൾ മുതൽ കാലാവസ്ഥാ പ്രവചനം വരെയും തലച്ചോറിലെ സ്റ്റിമുലേഷൻ മുതൽ മഴയുടെ അളവ് വരെയും ബാങ്കിംഗ് മുതൽ ഭക്ഷണം വരെയും കലയും സാഹിത്യവും സംഗീതവും മുതൽ കൃഷി വരെയും സകലതിലും ഡിജറ്റലായ ഇടപാടുകളുണ്ട്. ജനാധിപത്യത്തിന്റെയും അധികാര കേന്ദ്രീകരണത്തിന്റെയും അനന്ത സാധ്യതകളെ ഒരേ സമയം ഉൾവഹിക്കുന്ന വൈരുദ്ധ്യം കൂടിയുണ്ട് ഡിജിറ്റലിന്.
ട്രൂകോപ്പിയുടെ ഇരുന്നൂറാം പാക്കറ്റ്, 'എന്താണ് നിങ്ങൾക്ക് ഡിജിറ്റൽ’ എന്ന തുടക്കമോ ഒടുക്കമോ ഇല്ലാത്ത ആശയത്തെ വിശകലനം ചെയ്യുകയാണ്.. ഹ്യൂമൺ ബീയിംഗ് എന്ന പോലെ ഡിജിറ്റൽ ബീയിംഗ്. ബീയിംഗ് ഡമോക്രാറ്റിക് എന്ന പോലെ ബീയിംഗ് ഡിജിറ്റൽ. പലതരം മനുഷ്യരുടെ ഡിജിറ്റൽ ചിന്തകളെ ഡിജിറ്റലായി ക്രോഡീകരിച്ചിരിക്കുകയാണ് ഇവിടെ. ഇതിൽ ചിന്തകളുടെ അപാരമായ വൈരുധ്യവും സൗന്ദര്യവും കാണാം. ജനാധിപത്യവും കവിതയും ഡാറ്റയും സമരവും സംഗീതവും സ്പോർട്സും ഫെമിനിസവും സയൻസും ആരോഗ്യവും കഥാപാത്രങ്ങളും പ്രണയവും തുടങ്ങി മനുഷ്യ ചിന്തയുടെ ആശയങ്ങളുടെ ഊർജ്ജ പാക്കറ്റ്. ഊർജ്ജ പാക്കറ്റുകളുടെ തടസ്സങ്ങളില്ലാത്ത സഞ്ചാരം. ഊർജ്ജത്തിൻ്റേത് പ്രകാശമായും വെള്ളമായും കാറ്റായും രൂപാന്തരം പ്രാപിക്കാൻ ശേഷിയുള്ള സഞ്ചാരങ്ങളാണ്. പരസ്പര ബഹുമാനവും സ്നേഹവും ജനാധിപത്യ രാഷ്ട്രീയ പ്രയോഗങ്ങളും അതിന്റെ സാധ്യതകളാണ്.
ട്രൂകോപ്പി വെബ്സീനിന്റെ ഈ സഞ്ചാരത്തിൽ വിമർശനമായും സ്നേഹമായും ഇപ്പോൾ തുടരുന്നതുപോലെ വായിച്ചും കേട്ടും ഇടപെട്ടും ഇനിയും തുടരണം.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ഡോ. ബി. ഇക്ബാൽ • സച്ചിദാനന്ദൻ • എം.എ. ബേബി • ഡോ. എ.കെ. ജയശ്രീ • എതിരൻ കതിരവൻ • ജെ. ദേവിക • ദാമോദർ പ്രസാദ് • ഉണ്ണി ആർ. • റിയാസ് കോമു • സി.ജെ. ജോർജ് • ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ് • ജോണി എം.എൽ. • പ്രമോദ് പുഴങ്കര • കരുണാകരൻ • കെ.ടി. കുഞ്ഞിക്കണ്ണൻ • അരുൺപ്രസാദ് • പി.എൻ. ഗോപീകൃഷ്ണൻ • ഡോ. എം. മുരളീധരൻ • ഡോ. പ്രസന്നൻ പി.എ. • യമ • ഷിനോജ് ചോറൻ • ഡോ. ഔസാഫ് അഹ്‌സൻ • എൻ.ഇ. സുധീർ • വി. വിജയകുമാർ • പി. പ്രേമചന്ദ്രൻ • എസ്. ജോസഫ് • ജി.ആർ. ഇന്ദുഗോപൻ • പി.പി. ഷാനവാസ് • പ്രിയ ജോസഫ് • സംഗമേശ്വരൻ മാണിക്യം • എൻ.കെ. ഭൂപേഷ് • പ്രേംകുമാർ ആർ. • ലാസർ ഷൈൻ • ഇ. ഉണ്ണികൃഷ്ണൻ • സാക്കിർ ഹുസൈൻ • കുഞ്ഞുണ്ണി സജീവ് • പ്രവീണ വി. • മുഹമ്മദ് അബ്ബാസ് • സുധീഷ് കോട്ടേമ്പ്രം • ഡോ. ആന്റോ പി. ചീരോത • അശോകകുമാർ വി. • മൈന ഉമൈബാൻ • ടി. ശ്രീവത്സൻ • ഫ്രാൻസിസ് നൊറോണ • വി.കെ. അനിൽകുമാർ • ഇ.എ. സലിം • പി.ജെ.ജെ. ആന്റണി • ഇ.കെ. ദിനേശൻ • വിനോദ്കുമാർ കുട്ടമത്ത് • അജിത് എം. പച്ചനാടൻ • വിമീഷ് മണിയൂർ • ഡോ. ശിവപ്രസാദ് പി. • വിനിത വി.പി. • സീന ജോസഫ് • റിഹാൻ റാഷിദ് • എം.പി. അനസ് • തനൂജ ഭട്ടതിരി • ബിജു ഇബ്രാഹിം • കെ.പി. ജയകുമാർ • ജിസ ജോസ് • സിദ്ദിഹ • റാഷിദ നസ്‌റിയ • സമുദ്ര നീലിമ • യു. അജിത്കുമാർ