200 PACKETS OF WEBZINE ഇരുന്നൂറ് ഡിജിറ്റലാഴ്ചകൾ

ആനുകാലികങ്ങൾക്ക് ന്യൂസ് ജേണലിസത്തിൽ നിന്ന് വ്യത്യസ്തമായി ചരിത്രത്തെ, കാലത്തെ അതിന്റെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ സൂക്ഷിച്ചു വെക്കുക എന്ന ദൗത്യം കൂടിയായിരുന്നു ട്രൂകോപ്പി നിർവഹിച്ചത്

Think

ബ്സ്ക്രിപ്ഷൻ മോഡലിലുള്ള മലയാളത്തിലെ ആദ്യ വെബ്സീനായ ട്രൂകോപ്പി അതിന്റെ 200 പതിപ്പുകൾ പിന്നിട്ടു. 2020 നവംബർ 30 ന് ആദ്യ പതിപ്പിലൂടെ തുടങ്ങി രാഷ്ട്രീയം, സാഹിത്യം, സംസ്കാരം, പരിസ്ഥിതി, ശാസ്ത്രം, വിദ്യാഭ്യാസം, സ്ത്രീ, സ്പോർട്സ്, ആദിവാസി, ദളിത്, കല, സിനിമ, സംഗീതം, യാത്ര, ചരിത്രം, രാഷ്ട്രങ്ങൾ തുടങ്ങി കഴിഞ്ഞ നാലു വർഷവും കാലത്തെ ക്രിയാത്മകമായും രാഷ്ട്രീയമായും അടയാളപ്പെടുത്തുകയും കാലത്തിൽ ജനാധിപത്യപരമായ ഇടപെടൽ നടത്തുകയും ചെയ്തുകൊണ്ടായിരുന്നു ട്രൂകോപ്പി അടയാളപ്പെടുത്തിയത്.

ഓൺലൈൻ ജേണലിസത്തിന് ആഴമുള്ളതും വിശകലനാത്മകവുമായ ഡിജിറ്റൽ വ്യാഖ്യാനം നൽകാൻ ട്രൂകോപ്പി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും വിമർശിച്ചും അനുകൂലിച്ചും നിരന്തരം എൻഗേജ് ചെയ്യുന്നവരാണ് ട്രൂകോപ്പിയുടെ മൂലധനമെന്നും ട്രൂകോപ്പി വെബ്സിൻ 200 ാം പാക്കറ്റിലെ ആമുഖത്തിൽ എഡിറ്റർ ഇൻ ചീഫ് മനില സി. മോഹൻ പറഞ്ഞു. ‘‘ആനുകാലികങ്ങൾക്ക് ന്യൂസ് ജേണലിസത്തിൽ നിന്ന് വ്യത്യസ്തമായി ചരിത്രത്തെ, കാലത്തെ അതിന്റെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ സൂക്ഷിച്ചു വെക്കുക എന്ന ദൗത്യം കൂടിയായിരുന്നു ട്രൂകോപ്പി നിർവഹിച്ചത്’’

ട്രൂകോപ്പിയുടെ ഇരുന്നൂറാം പാക്കറ്റ്, 'എന്താണ് നിങ്ങൾക്ക് ഡിജിറ്റൽ' എന്ന തുടക്കമോ ഒടുക്കമോ ഇല്ലാത്ത ആശയത്തെ വിശകലനം ചെയ്യുന്നതാണ്. വിവിധ തുറകളിലുള്ള 64 ഓളം പേരുടെ ഡിജിറ്റൽ ചിന്തകളെ ഡിജിറ്റലായി ക്രോഡീകരിച്ചിരിക്കുന്നതാണ് ട്രൂകോപ്പി വെബ്‌സീൻ 200 ാം പാക്കറ്റ്.

ഡിജിറ്റൽ സാങ്കേതികവിദ്യാ മുന്നേറ്റം നമ്മുടെ വൈജ്ഞാനിക മേഖലയെ എങ്ങനെയാണ് ജനാധിപത്യവൽക്കരിച്ചത് എന്ന് അന്വേഷിക്കുന്നതാണ് ഡോ. ബി. ഇക്ബാൽ എഴുതിയ ലേഖനം. ‘‘ഗൂഗിൾ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യശൃംഖലകൾ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തേയും ആത്മാവിഷ്‌ക്കാരത്തേയും പുതിയ തലങ്ങളിലേക്ക് ഉയർത്തി. ഭരണകൂടത്തിന്റെ പൂർണ്ണനിയന്ത്രണത്തിലല്ലാതെ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സാമൂഹ്യശൃംഖലകൾ ശബ്ദമില്ലാത്തവരുടെ ശബ്ദവും ഇടമില്ലാത്തവരുടെ ഇടവുമായി മാറി” - ഇക്ബാൽ പറയുന്നു.

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വൻ പ്രചാരം നേടുന്ന ചില ആശയങ്ങൾ മാത്രമല്ല, 'സാഹിത്യ' സൃഷ്ടികളും നിഷ്‌കളങ്കമല്ല, അവയുടെ നിർമ്മാതാക്കൾ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അവ വിമർശനബുദ്ധിയെ മരവിപ്പിക്കുകയും ചിന്താരാഹിത്യം പ്രോത്സാഹിപ്പിക്കുകയുമാണ്. ഇത്, പുതുമുതലാളിത്തം സൃഷ്ടിക്കുന്ന ഇച്ഛാശേഷിയില്ലാത്ത ഐ. ടി. അടിമത്തവുമായി കൂട്ടിവായിക്കേണ്ട, ഒരു സാംസ്‌കാരിക-രാഷ്ട്രീയ പ്രതിസന്ധിയാണ്''- സച്ചിദാനന്ദൻ എഴുതുന്നു.

സാങ്കേതിക വളർച്ചയുടെ അപാരനേട്ടങ്ങൾ അനിഷേധ്യണ്. അതും തുല്യമായി അവകാശപ്പെടാൻ അർഹതയുള്ളവർ ഇരുട്ടിൽ മാറ്റിനിർത്തപ്പെടുന്നു. ഡിജിറ്റൽ ശേഷി നിഷേധിക്കപ്പെടുന്നവരെ മറക്കുന്നതും അനീതിയാണെന്നും ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെ ലോകവും ഉള്ളവരുടേതും ഇല്ലാത്തവരുടേതുമായി വിഭജിക്കുന്നെന്നും നിരീക്ഷിക്കുന്നു വെബ്സീനിൽ എഴുതിയ ലേഖനത്തിൽ എം.എ. ബേബി.

'ഡിജിറ്റൽ ലോകത്ത് ഓരോ മനുഷ്യനും വെറും 'ബാർ കോഡു' കളായി മാറുന്നത് ചെറുക്കണമെങ്കിൽ അതേ ഡിജിറ്റൽ സാങ്കേതികതകളിൽ ഊർജ്ജസ്വലതയോടെ പങ്കുചേരുകയാണ് വേണ്ടതെന്ന് എതിരൻ കതിരവനും ഡിജിറ്റൽ ലോകവും അനുബന്ധ സാങ്കേതികവിദ്യാ മുന്നേറ്റവും മുതലാളിത്ത മൂലധനം എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കുന്നു എന്ന് വിശലകനം ചെയ്തുകൊണ്ട്, അതിന്റെ ജനകീയവും വ്യാപകവുമായ ഉപയോഗത്തിലൂടെ ഉരുത്തിരിയുന്ന പുതിയ ജനാധിപത്യ ഇടപെടലിനുള്ള സാധ്യതകളെക്കുറിച്ച് പ്രമോദ് പുഴങ്കരയും എഴുതുന്നു.

2017 മുതൽ കേരളത്തിലെ മുഖ്യധാരാ ഇടതിനു മാത്രമല്ല, പുരോഗമന ഡിജിറ്റൽ മാധ്യമങ്ങൾക്കും ഞാൻ കൂടുതൽക്കൂടുതൽ അനഭിമതയായിത്തുടങ്ങിയതോടെ, അതുവരെ ആക്ടിവിസത്തെ അധികവും വശങ്ങളിൽ നിന്നു മാത്രം പിൻതാങ്ങിയിരുന്ന ഞാൻ ആക്ടിവിസത്തിലേക്ക് നേരിട്ടിറങ്ങിയതോടെ കാഫിലയിലെ മാത്രമല്ല, ഫേസ്ബുക്കിലെ എഴുത്തും സമരമാർഗങ്ങളായി എന്ന് ജെ.ദേവിക എഴുതുന്നു.

ഡിജിറ്റൽ സ്ട്രീമിങ്ങിന്റെ കാലത്ത് സ്പോർട്സ് ലേഖകർക്ക് എന്താണ് പ്രസക്തി ? ഡിജിറ്റൽ കാലത്ത്, എങ്ങനെയൊക്കെയാണ്, മാർക്കറ്റ്, എല്ലാതരം സ്പോർട്സിനെയുംവീണ്ടും ഫിസിക്കൽ കളിക്കളത്തിൽ എത്തിക്കുക തുടങ്ങി ഡിജിറ്റൽ കാലത്തെ കായിക വിപ്ലവങ്ങൾ ചർച്ച ചെയ്യുകയാണ് കമൽറാം സജീവുമായുള്ള ദീർഘ സംഭാഷണത്തിൽ ദിലീപ് പ്രേമചന്ദ്രൻ.

“ഡിജിറ്റലാവുക, Cyborg ആവുക എന്നാൽ നിയന്ത്രണം എന്നു കൂടി അർത്ഥം വരുന്നു. അത് അധികാരമുള്ള ഭരണകൂടമാകാം, അല്ലെങ്കിൽ നിസ്സാരനായ ഒരു ഹാക്കറുമാകാം. നിങ്ങളുടെ ചിരി, നിങ്ങളുടെ കരച്ചിൽ നിങ്ങളുടെ രതിമൂർച്ഛ ഇതാരുടെയൊക്കെ ഡാറ്റാബേസുകളിൽ കാണും?’’- അരുൺ പ്രസാദ് എഴുതുന്നു.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന ചില നയവ്യതിയാനങ്ങളും വിദ്യാർഥിവിരുദ്ധ നടപടികളും ബ്യൂറോക്രാറ്റിക് അട്ടിമറികളും ഏറ്റെടുക്കുകയും ചർച്ചയാക്കുകയും തിരുത്തലുകൾക്ക് ഭരണകൂടത്തെനിർബന്ധിതമാക്കുകയും ചെയ്ത ഒരു സമരാനുഭവത്തെക്കുറിച്ചാണ് പി. പ്രേമചന്ദ്രൻ എഴുതുന്നത്. ആ സമരപ്രവർത്തനത്തിന് പ്ലാറ്റ്‌ഫോം ഒരുക്കിയത് ട്രൂകോപ്പി തിങ്കാണെന്നും അത്തരമൊരു ഇടപെടൽ സാധ്യമാക്കിയത് ഡിജിറ്റൽ ലോകമാണെന്നും അദ്ദേഹം എഴുതുന്നു.

സോഷ്യൽ മീഡിയയെ എഴുത്തിന്റെ സർഗാത്മക ഇടമാക്കി മാറ്റുകയും അതിലേക്ക് നിരവധി വായനക്കാരെ കൊണ്ടുവരികയും ചെയ്ത എഴുത്തുകാരൻ മുഹമ്മദ് അബ്ബാസ്, തന്റെ സോഷ്യൽ മീഡിയ ജീവിതമാണ് എഴുതുന്നത്.

ഡിജിറ്റൽ ലോകം ആവേശിച്ച ഒരു കാലത്തെ അനവധി സംഘർഷങ്ങളെ വ്യക്തിജീവിതവുമായി ചേർത്തുവച്ച് എഴുതുകയാണ് യമ. ഫേസ്ബുക്കിനെ കാവ്യവിചാരങ്ങളുടെയും പുതിയ ഭാവുതക്വചിന്തയുടെയും ഇടമാക്കി മാറ്റിയ കവി എസ്. ജോസഫ്, സ്വന്തം ജീവിതത്തിൽ ഡിജിറ്റൽ ലോകം സൃഷ്ടിച്ച സ്വാധീനങ്ങളെക്കുറിച്ച് എഴുതുന്നു.

തുടങ്ങി ജനാധിപത്യവും കവിതയും ഡാറ്റയും സമരവും സംഗീതവും സ്‌പോർട്‌സും ഫെമിനിസവും സയൻസും ആരോഗ്യവും കഥാപാത്രങ്ങളും പ്രണയവും തുടങ്ങി മനുഷ്യ ചിന്തയുടെ ആശയങ്ങളുടെ ഊർജ്ജ പാക്കറ്റാണ് ഇത്തവണത്തെ 200 ാം പാക്കറ്റ്.

Digital Being | Being Digital - ഉള്ളടക്കങ്ങള്‍

ഡോ. ബി. ഇക്ബാൽസച്ചിദാനന്ദൻഎം.എ. ബേബിഡോ. എ.കെ. ജയശ്രീഎതിരൻ കതിരവൻജെ. ദേവികദാമോദർ പ്രസാദ്ഉണ്ണി ആർ.റിയാസ് കോമുസി.ജെ. ജോർജ്ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻഡോ. പ്രസന്നൻ പി.എ.യമഷിനോജ് ചോറൻഡോ. ഔസാഫ് അഹ്‌സൻഎൻ.ഇ. സുധീർവി. വിജയകുമാർപി. പ്രേമചന്ദ്രൻഎസ്. ജോസഫ്ജി.ആർ. ഇന്ദുഗോപൻപി.പി. ഷാനവാസ്പ്രിയ ജോസഫ്സംഗമേശ്വരൻ മാണിക്യംഎൻ.കെ. ഭൂപേഷ്പ്രേംകുമാർ ആർ.ലാസർ ഷൈൻഇ. ഉണ്ണികൃഷ്ണൻസാക്കിർ ഹുസൈൻകുഞ്ഞുണ്ണി സജീവ്പ്രവീണ വി.മുഹമ്മദ് അബ്ബാസ്സുധീഷ് കോട്ടേമ്പ്രംഡോ. ആന്റോ പി. ചീരോതഅശോകകുമാർ വി.മൈന ഉമൈബാൻടി. ശ്രീവത്സൻഫ്രാൻസിസ് നൊറോണവി.കെ. അനിൽകുമാർഇ.എ. സലിംപി.ജെ.ജെ. ആന്റണിഇ.കെ. ദിനേശൻവിനോദ്കുമാർ കുട്ടമത്ത്അജിത് എം. പച്ചനാടൻവിമീഷ് മണിയൂർഡോ. ശിവപ്രസാദ് പി.വിനിത വി.പി.സീന ജോസഫ്റിഹാൻ റാഷിദ്എം.പി. അനസ്തനൂജ ഭട്ടതിരിബിജു ഇബ്രാഹിംകെ.പി. ജയകുമാർജിസ ജോസ്സിദ്ദിഹറാഷിദ നസ്‌റിയസമുദ്ര നീലിമയു. അജിത്കുമാർ


Summary: സബ്സ്ക്രിപ്ഷൻ മോഡലിലുള്ള മലയാളത്തിലെ ആദ്യ വെബ്സീനായ ട്രൂകോപ്പി അതിന്റെ 200 പതിപ്പുകൾ പിന്നിട്ടു. - Truecopy Webzine completed its 200 packets.


Comments